HEALTH

സ്ട്രോക്ക് അഥവാ പക്ഷാഘാതം; ഈ സൂചനകളെ തിരിച്ചറിയാതെ പോകരുത്

· · 1 min read
Share: Copied!

തലച്ചോറിലേയ്ക്ക് പോകുന്ന രക്തധമനികളുടെ തകരാറ് മൂലം തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് പെട്ടെന്നുണ്ടാകുന്ന ആഘാതമാണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം. മോശം ജീവിതശൈലി ഉള്‍പ്പടെ വിവിധ കാരണങ്ങള്‍ കൊണ്ട് പക്ഷാഘാതം ഉണ്ടാകാം. പുകവലി, അമിതവണ്ണം, വ്യായാമത്തിന്റെ അഭാവം, തെറ്റായ ആഹാരക്രമം, അമിത മദ്യപാനം എന്നിവ സ്ട്രോക്ക് വരാനുള്ള സാധ്യതയെ കൂട്ടാം.

സ്‌ട്രോക്കിന്റെ ലക്ഷണങ്ങള്‍ പലപ്പോഴും തിരിച്ചറിയാന്‍ വൈകുന്നതാണ് ചികിത്സ വൈകാന്‍ കാരണമാകുന്നത്. ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. കഠിനമായ തലവേദന

തലവേദന പല കാരണങ്ങള്‍ കൊണ്ടും വരാം. എന്നാല്‍ സ്ഥിരമായുള്ള കഠിനമായ തലവേദനയെ നിസാരമായി കാണേണ്ട. പ്രത്യേകിച്ച്, ഇവ ഛര്‍ദ്ദി, ഓക്കാനം, തലക്കറക്കം തുടങ്ങിയവയ്ക്കൊപ്പം കാണപ്പെടുന്നുണ്ടെങ്കില്‍, ഡോക്ടറെ കാണാന്‍ മടിക്കരുത്.

2. കാഴ്ചയോ കേൾവിയോ നഷ്ടമാവുക

പെട്ടെന്ന് കാഴ്ചയോ കേൾവിയോ നഷ്ടമാവുന്നതും സ്ട്രോക്കിന്‍റെ ലക്ഷണമാകാം.

3. തളർച്ച, മരവിപ്പ്

പെട്ടെന്നുണ്ടാകുന്ന തളർച്ച, മരവിപ്പ്, ശരീരത്തിന്‍റെ ഒരു വശത്ത് മാത്രമായി പെട്ടെന്നുണ്ടാകുന്ന ബലക്ഷയം, മുഖം ഒരു ഭാഗത്തേക്ക് കോടിപ്പോവുക, സംസാരശേഷി നഷ്ടമാവുക തുടങ്ങിയവയൊക്കെ സ്ട്രോക്കിന്‍റെ സൂചനയാകാം.

4. നടക്കുമ്പോൾ ബാലൻസ് തെറ്റുന്നത്

നടക്കുമ്പോൾ ബാലൻസ് തെറ്റുന്നതും പക്ഷാഘാതത്തിന്‍റെ സൂചനയാണ്. മറ്റുള്ളവര്‍ പറയുന്ന കാര്യങ്ങള്‍ മനസ്സിലാകാതിരിക്കുക, പെട്ടെന്ന് മറവി ഉണ്ടാകുക സ്ട്രോക്കിന്‍റെ സൂചനയായി ഉണ്ടാകാം.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

BREAKING NEWS
200 സ്ത്രീകൾക്ക് സൗജന്യ മാമ്മോഗ്രാം; 100 പേരുടെ പരിശോധനാ ചെലവ് മന്ത്രി അബ്ദുൾ ഗഫൂർ വഹിക്കും, കൈത്താങ്ങായി സെന്റ് ജോസഫ്സ് ആശുപത്രിയും
21 Oct 2026
BREAKING NEWS
’കുട്ടികളെ പരീക്ഷണ വസ്തുക്കളാക്കരുത്’: പിണറായി, എസ്എംഎ ബാധിതരായ കുട്ടികൾക്ക് ആരോഗ്യവകുപ്പ് വിതരണം ചെയ്യുന്ന മരുന്നിന്റെ കവറിൽ ‘ഡോക്ടേഴ്സ് സാമ്പിൾ’ എന്ന രേഖപ്പെടുത്തിയതിൽ ആശങ്ക; ഭയം വേണ്ടെന്ന് ആരോഗ്യവകുപ്പ്
21 Oct 2026
BREAKING NEWS
‘കഴുത്തറക്കൽ അനുവദിക്കില്ല; ആശുപത്രി ബില്ലിൽ മരുന്നുകളുടെ വാങ്ങൽവിലയും എംആർപിയും രേഖപ്പെടുത്തണം‘; കൊള്ളലാഭം തടയാൻ കർണാടക സർക്കാരിന്റെ പുതിയ ഉത്തരവ്
14 Oct 2026
BREAKING NEWS
'ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം'- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതി...
21 Sep 2026