BREAKING NEWS

തലമുടി കൊഴിച്ചിൽ, മുടിയുടെ കനം കുറയൽ; ഈ ആരോഗ്യ പ്രശ്നങ്ങളുടെ ആദ്യ ലക്ഷണമായിരിക്കാം​

· · 1 min read
Share: Copied!

കുളിക്കുമ്പോൾ തലമുടി കുറച്ച് കൊഴിയുകയോ തലയിണയിൽ കുറച്ച് മുടിയിഴകൾ കാണുകയോ ചെയ്യുന്നത് തികച്ചും സാധാരണമാണ്. എന്നാൽ അമിതമായി തലമുടി കൊഴിച്ചിലും, മുടിയുടെ കനം കുറയുന്നതും നിസാരമായി കാണേണ്ട. പല കാരണങ്ങൾ കൊണ്ടും തലമുടി കൊഴിച്ചിൽ ഉണ്ടാകാം. അതിൽ ചിലത് എന്തൊക്കെയാണെന്ന് നോക്കാം.

1. തൈറോയ്ഡ് പ്രശ്നങ്ങൾ

നിങ്ങളുടെ മുടി കൊഴിയുകയും എപ്പോഴും ക്ഷീണം അനുഭവപ്പെടുകയും, കാരണമില്ലാതെ ശരീരഭാരം കൂടുകയും ചെയ്യുന്നുണ്ടെങ്കിൽ, അത് തൈറോയ്ഡ് പ്രശ്നങ്ങളുടെ സൂചനയാകാം.

2. പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (PCOS)

പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്) എന്നത് സ്ത്രീകളെ ബാധിക്കുന്ന ഒരു ഹോർമോൺ തകരാറാണ്. അണ്ഡാശയങ്ങളിൽ പുരുഷ ഹോർമോണുകൾ അഥവാ ആൻഡ്രോജനുകൾ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്നതിന്റെ ഫലമായി അണ്ഡകോശങ്ങൾ വളർച്ച നിലച്ച് കുമിളകളായി നിറയുന്നു. അണ്ഡാശയങ്ങൾ ചെറുകുമിളകൾ കൊണ്ട് നിറഞ്ഞിരിക്കുന്നതിനാലാണ് പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രോം എന്ന പേര് ഉണ്ടായത്. ആർത്തവത്തിലുണ്ടാവുന്ന ക്രമക്കേടുകളാണ് പിസിഒഎസ്സിന്റെ പ്രധാനപ്പെട്ട ലക്ഷണം. എന്നാൽ ഇതിനൊപ്പം അമിത വണ്ണം, മുഖക്കുരു പ്രശ്നങ്ങൾ, തലമുടി കൊഴിച്ചിൽ തുടങ്ങിയവയും ഉണ്ടാകാം.

3. ഇരുമ്പിൻറെ കുറവ് മൂലമുള്ള വിളർച്ച

ഇരുമ്പിൻറെ കുറവ് മൂലമുള്ള വിളർച്ച കൊണ്ട് തലമുടി കൊഴിച്ചിൽ ഉണ്ടാകാം. ഇതിനെ പരിഹരിക്കാൻ ചീര, പയറുവർഗങ്ങൾ, ചുവന്ന മാംസം എന്നിവ കഴിക്കാം.

4. വിറ്റാമിൻ ഡിയുടെ കുറവ്

വിറ്റാമിൻ ഡിയുടെ കുറവ് മൂലം പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാം. പേശി ബലഹീനത, വരണ്ട ചർമ്മം, ചർമ്മത്തിൽ തുടർച്ചയായ ചൊറിച്ചിൽ, തലമുടി കൊഴിച്ചിൽ തുടങ്ങിയവയൊക്കെ വിറ്റാമിൻ ഡിയുടെ കുറവ് മൂലമുണ്ടാകാം.

5. ലൂപസ്

ല്യൂപസ് പോലുള്ള ഓട്ടോഇമ്മ്യൂൺ രോഗങ്ങളിൽ മുടി കൊഴിച്ചിൽ ലക്ഷണമായി കാണപ്പെടാം. സിസ്റ്റമിക് ലൂപസ് എരിതോമറ്റോസിസ് എന്ന ഓട്ടോഇമ്മ്യൂൺ രോഗത്തിൻറെ ചുരുക്കപ്പേരാണ് ലൂപസ്. നമ്മുടെ രോഗപ്രതിരോധ സംവിധാനത്തിന് വരുന്ന തകരാറാണ് ലൂപസ് വരാനുള്ള കാരണം. ചർമ്മത്തിലെ ചുവന്ന പാടുകൾ, സന്ധി വേദന, നീർക്കെട്ട്, ക്ഷീണം, വായിലെ അൾസർ, മുടി കൊഴിച്ചിൽ എന്നിവ രോഗ ലക്ഷണങ്ങളാണ്.

6. പ്രമേഹം

ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് കാലക്രമേണ തലമുടിയുടെ ആരോഗ്യത്തെയും ബാധിക്കാം. മുടി കനം കുറയുക, തലമുടി കൊഴിച്ചിൽ എന്നിവയൊക്കെ ഇതുമൂലം ഉണ്ടാകാം. എപ്പോഴുമുള്ള ദാഹം, ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുക, മങ്ങിയ കാഴ്ച, ക്ഷീണം തുടങ്ങിയവയൊക്കെ പ്രമേഹത്തിൻറെ സൂചനകളാകാം.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

BREAKING NEWS
ബാങ്കിൽനിന്ന് പണമെടുത്തിറങ്ങിയ യുവാവിനെ പട്ടാപ്പകൽ ആക്രമിച്ച് 9.90 ലക്ഷം കവർന്നു; നാലംഗസംഘത്തിന്റെ വിളയാട്ടം പട്ടാപ്പകൽ നാട്ടുകാരുടെ കൺമുമ്പിൽ; ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്; സംഭവം നിലമ്പൂരിൽ
16 Nov 2026
BREAKING NEWS
പരിശോധനയ്ക്കിടെ സംശകരമായി വന്ന മഹീന്ദ്ര ഥാർ തടഞ്ഞു; പോലീസുകാർക്കു നേരെ ഥാർ ഇടിച്ചുകയറ്റി ലഹരി സംഘം; നാലുപേർക്ക് പരിക്ക്; സിപിഒയുടെ കൈ ഒടിഞ്ഞു തൂങ്ങി, മൂന്നുപേർ പിടിയിൽ
16 Nov 2026
BREAKING NEWS
ഫുക്കറ്റിൽ വൻ തീപിടിത്തം; 11 പേർ വെന്തുമരിച്ചു, 16 പേർക്ക് പരുക്ക്; നൂറോളം ബൈക്കുകൾ കത്തിയമർന്നു, പെട്രോൾ, എൻജിൻ ഓയിൽ, പ്ലാസ്റ്റിക് വസ്തുക്കൾ, ടയറുകൾ എന്നിവ സൂക്ഷിച്ചിരുന്നിടം ചാമ്പലായി; സമീപത്തെ കെട്ടിടങ്ങളിലേക്കും തീ പടർന്നു
16 Nov 2026
BREAKING NEWS
’97 കോടി പൗരന്മാർ വോട്ട് രേഖപ്പെടുത്തുന്ന മഹത്തായ രാജ്യമാണ് ഇന്ത്യ; അവിടെ പോയി ജനാധിപത്യത്തെക്കുറിച്ച് ക്ലാസെടുത്തുകൊടുക്കേണ്ട ആവശ്യമില്ല’; ഫിലിബെക്കിന്റെ വിമർശനത്തിന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ പാർട്ടി നേതാവ്
16 Nov 2026