BREAKING NEWS

സഞ്ജുവിനു വേണ്ടി ഒരു ഇന്ത്യൻ ഓഫ് സ്പിന്നറെയും ഇടം കൈയ്യൻ ബാറ്റർ മിഡിൽ ഓർഡർ ബാറ്ററെയും വിട്ടുകൊടുക്കാൻ തയാറായി ചെന്നൈ, രാജസ്ഥാൻ തട്ടകത്തിലേക്കു അശ്വിനും ദുബെയും?

· · 1 min read
Share: Copied!

ബെംഗളൂരു: അടുത്ത ഐപിഎൽ സീസണിനു മുന്നോടിയായി മലയാളി താരം സഞ്ജു സാംസണുവേണ്ടി എന്തു വിട്ടുവീഴ്ചയ്ക്കും തയാറായി ചെന്നൈയന്നു സൂചന. ഇതോടെ മലയാളി താരം സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിട്ട് ചെന്നൈ സൂപ്പർ കിങ്സ് കൂടാരത്തിലേക്കു എത്തിയേക്കുമെന്ന റിപ്പോർട്ടുകൾക്ക് ബലം പകർന്നതാണ് പുതിയ വെളിപ്പെടുത്തലുകൾ. പ്രശസ്ത ക്രിക്കറ്റ് അനലിസ്റ്റായ പ്രസന്ന അഗോരം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത കുറിപ്പാണ് സഞ്ജുവിന്റെ ചെന്നൈയിലേക്കുള്ള മാറ്റം വീണ്ടും ചർച്ചകളിലെത്തിച്ചത്.

ഒരു ഇന്ത്യൻ ഓഫ് സ്പിന്നറെയും ഇടം കൈയ്യൻ  മിഡിൽ ഓർഡർ ബാറ്ററെയും നൽകി പകരം ഒരു ടോപ് ഓർഡർ വിക്കറ്റ് കീപ്പർ ബാറ്ററെ വാങ്ങുന്നതിനുള്ള ചർച്ചകൾ നടക്കുന്നതായാണ് പ്രസന്നയുടെ കുറിപ്പ്. മുൻപ് ഐപിഎലിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനൊപ്പവും പിന്നീട് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിനൊപ്പവും അനലിസ്റ്റായി ജോലി ചെയ്തിട്ടുള്ള പ്രസന്ന, രവിചന്ദ്രൻ അശ്വിനുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തി കൂടിയാണ്. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പ്രസന്ന ചർച്ചകളിലുള്ള താരങ്ങളുടെ പേരുകൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ടോപ് ഓർഡർ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണാണെന്നാണ് അഭ്യൂഹം.

അതുപോലെ രാജസ്ഥാൻ റോയൽസിൽനിന്ന് സഞ്ജുവിനെ ട്രേഡിങ്ങിലൂടെ അടുത്ത സീസണിനു മുന്നോടിയായി ടീമിലെത്തിക്കുമ്പോൾ, പകരം രാജസ്ഥാന് നൽകാൻ ഉദ്ദേശിക്കുന്ന ഇന്ത്യൻ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിനും മിഡിൽ ഓർഡറിലെ ഇടംകയ്യൻ ബാറ്റർ ശിവം ദുബെയുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

പ്രസന്ന കുറിച്ചത് ഇങ്ങനെ-

‘‘ട്രേഡ് ചർച്ചകൾക്കു തുടക്കം. ഒരു ടോപ് ഓർഡർ വിക്കറ്റ് കീപ്പർ ബാറ്റർക്കു പകരം ഒരു ഇന്ത്യൻ ഓഫ് സ്പിന്നറെയും മിഡിൽ ഓർഡറിലെ ഇടംകയ്യൻ ബാറ്ററെയും കൈമാറുന്നതിലാണ് ചർച്ച’

അതേസമയം10 വർഷം നീണ്ട ഇടവേളയ്ക്കു ശേഷം കഴിഞ്ഞ വർഷം നടന്ന മെഗാ താരലേലത്തിലൂടെയാണ് അശ്വിൻ ചെന്നൈ സൂപ്പർ കിങ്സിലേക്ക് മടങ്ങിയെത്തിയത്. ഒൻപതു മത്സരങ്ങളിൽനിന്ന് 7 വിക്കറ്റ് മാത്രം നേടിയ അശ്വിന് പ്രതീക്ഷയ്‌ക്കൊത്ത് ശോഭിക്കാനായിരുന്നില്ലെന്നതും അശ്വിനെ വിട്ടുനൽകാൻ ചെന്നൈയെ പ്രേരിപ്പിക്കുന്നുണ്ട്.

എന്നാൽ കഴിഞ്ഞ ഏതാനും സീസണുകളായി ചെന്നൈ സൂപ്പർ കിങ്സിനു കളിക്കുന്ന ശിവം ദുബെ, ഓൾറൗണ്ട് പ്രകടനവുമായി ശ്രദ്ധ നേടിയ താരമാണ്. കഴിഞ്ഞ ഐപിഎൽ സീസണിൽ 14 കളികളിൽനിന്ന് 357 റൺസ് നേടി. കൂടാതെ, ചർച്ചകളിലുള്ള ഇടംകയ്യൻ മിഡിൽ ഓർഡർ ബാറ്റർ രവീന്ദ്ര ജഡേജയാണെന്ന തരത്തിലും സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ, ടീമിന്റെ പ്രധാന താരങ്ങളിലൊരാളായ ജഡേജയെ ചെന്നൈ ടീം കൈവിടാൻ സാധ്യതയില്ലെന്നും ദുബെ തന്നെയാകും ആ താരമെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.

അശ്വിൻ, ദുബെ എന്ന താരങ്ങളുടെ നിലവിലെ മൂല്യം ആകെ 21.75 കോടി രൂപയാണ്. ഏതാനും സീസണുകളായി രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ കൂടിയായ സഞ്ജുവിനെ കഴിഞ്ഞ സീസണിൽ അവർ നിലനിർത്തിയത് 18 കോടി രൂപയ്ക്കും. ഫലത്തിൽ ഈ ട്രേഡ് യാഥാർഥ്യമായാൽ 3.75 കോടി രൂപ കൂടി രാജസ്ഥാൻ റോയൽസ് ചെന്നൈ സൂപ്പർ കിങ്സിന് നൽകേണ്ടി വരുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

BREAKING NEWS
"എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ, അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും ഡൽഹിയിൽ നിങ്ങളുടെ അക്കൗണ്ട് തുറക്കാൻ പോകുന്നില്ല’’ പ്രധാനമന്ത്രിയാകാനാണ് ആഗ്രഹമെങ്കിൽ ജീവിതകാലം മുഴുവൻ ‘മോക്ക് പാർലമെന്റിൽ’ തുടർന്ന് ആശ തീർത്തോളു...ഇന്ന് ഈ ദിനം രാഹുൽ തിരഞ്ഞെടുത്തത് സിഖ് കലാപ ഇരകളുടെ മുറിവുകളിൽ ഉപ്പുതേക്കുന്നതിന് ത...
01 Nov 2026
BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026
BREAKING NEWS
‘എല്ലാവരെയും സന്തോഷിപ്പിക്കലല്ല എന്റെ പണി, ശരിയായ തീരുമാനങ്ങളെടുക്കലാണ്’; വൈഭവ് സൂര്യവംശിയെ വീണ്ടും ഒഴിവാക്കിയതിൽ ഗംഭീറിന്റെ വിശദീകരണം
01 Nov 2026
BREAKING NEWS
11 വയസുകാരിയെ രണ്ടാം ഭർത്താവ് പീഡിപ്പിക്കുന്നതറിഞ്ഞിട്ടും മറച്ചുവച്ച് ഒത്താശ ചെയ്തുകൊടുത്തു, ഗർഭിണിയായ കുട്ടിയെ വൈദ്യസഹായമില്ലാതെ വീട്ടിൽ പ്രസവിക്കാൻ അനുവദിച്ചു... സംഭവം പുറംലോകമറിഞ്ഞത് പ്രസവശേഷം കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോൾ- അമ്മയ്ക്ക് ഏഴ് ജീവപര്യന്തം തടവ് ശിക്ഷ
01 Nov 2026