LATEST UPDATES

വീട്ടുകാരുടെ സമ്മതമില്ലാതെ അന്യമതസ്ഥനെ പ്രണയിച്ച് വിവാഹം കഴിച്ചു… പെൺകുട്ടി മരിച്ചതായി കണക്കാക്കി ചടങ്ങുകൾ നടത്തി കുടുംബം; കൊല്ലാതെ വിട്ടതു ഭാഗ്യമെന്ന് പ്രതികരണം

· · 1 min read
Share: Copied!

കൊൽക്കത്ത: അന്യമതസ്ഥനായ യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചതിന് മകളുടെ മരണാനന്തര ചടങ്ങുകൾ നടത്തി. ബംഗാളിലെ ഷിബ്നിബാസ് ഗ്രാമത്തിലാണ് സംഭവം. വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹത്തിൽ നിന്ന് പിന്മാറി പ്രണയിച്ചയാൾക്കൊപ്പം പെൺകുട്ടി ജീവീക്കാൻ തീരുമാനിക്കുകയും അയാൾക്കൊപ്പം പോവുകയും ചെയ്തു. ഇതേ തുടർന്ന് ജീവിച്ചിരിക്കുന്ന പെൺകുട്ടിയെ മരിച്ചതായി കണക്കാക്കി മരണാനന്തര ചടങ്ങുകൾ നടത്തുകയാണ് കുടുംബം. കുടുംബത്തെ അപമാനിച്ചതിനെ തുടർന്നാണ് ഈ ചടങ്ങ് നടത്തുന്നതെന്ന് യുവതിയുടെ വീട്ടുകാർ പറഞ്ഞു. പെൺകുട്ടി വീടുവിട്ടതിനു ശേഷം പന്ത്രണ്ടാം ദിവസമാണ് വീട്ടുകാര്‍ ചടങ്ങുകൾ നടത്തിയത്.

പെൺകുട്ടിയുടെ ഫോട്ടോ മാലയിട്ടു വച്ച് അതിനു സമീപം ഒരു പുരോഹിതൻ മരണാനന്തര ചടങ്ങുകൾക്ക് നേതൃത്വം നൽകുകയും വീട്ടുകാർ കർമങ്ങൾക്കു സാക്ഷ്യം വഹിക്കുകയും ചെയ്യുന്നുണ്ട്. വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ‘അവളുടേതായുള്ള എല്ലാവസ്തുക്കളും ഞങ്ങൾ ഇതിനോടകം തന്നെ കത്തിച്ചു കളഞ്ഞു.’– എന്നാണ് പെൺകുട്ടിയുടെ അമ്മ പറഞ്ഞത്.

‘ഞങ്ങൾക്ക് അവൾ മരിച്ചതു പോലെയാണ്. ഞങ്ങള്‍ അവളുടെ വിവാഹം ഉറപ്പിച്ചതായിരുന്നു. പക്ഷേ, അവൾ അത് അനുസരിച്ചില്ല. അവൾ ഞങ്ങളെ അപമാനിച്ചു. കഴിഞ്ഞതു കഴിഞ്ഞു.’– പെൺകുട്ടിയുടെ അമ്മാവൻ സോമനാഥ് ബിശ്വാസ് വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചരിച്ചതോടെ പെൺകുട്ടിയുടെ വീട്ടുകാരെ വിമർശിച്ച് നിരവധി കമന്റുകളും എത്തി. ഇവർ ഏത് ലോകത്താണ് ജീവിക്കുന്നതെന്നാണ് ചിലരുടെ ചോദ്യം. അതേസമയം കൊല്ലാതെ വിട്ടതു ഭാഗ്യം എന്ന രീതിയിലുള്ള കമന്റുകളും വന്നിട്ടുണ്ട്.

രണ്ടാംവർഷ ബിരുദ വിദ്യാർഥിയായ പെൺകുട്ടിയുടെ സമ്മതമില്ലാതെ അവളുടെ വിവാഹം വീട്ടുകാർ ഉറപ്പിച്ചു. തുടർന്ന് ഇതരമതസ്ഥനായ യുവാവുമായി പ്രണയത്തിലാണെന്ന് പെൺകുട്ടി വീട്ടുകാരെ അറിയിച്ചെങ്കിലും അവർ എതിർത്തു. പെൺകുട്ടിയുടെ പിതാവ് വിദേശത്താണ്. അദ്ദേഹവും കുടുംബത്തിന്റെ തീരുമാനത്തെ പിന്തുണയ്ക്കുന്നതായും അമ്മാവൻ സോമനാഥ് ബിശ്വാസ് അറിയിച്ചു. യുവതി ഇപ്പോൾ ഭർതൃവീട്ടുകാർക്കൊപ്പമാണ്. അതേസമയം ആരും പരാതി നൽകാത്തതിനാൽ കേസെടുക്കാൻ കഴിയുകയില്ലെന്നാണ് പൊലീസ് പറയുന്നത്.

വെടിനിർത്തൽ കരാർ ലംഘിച്ച് ഇറാൻ; ഇസ്രയേലിലേക്ക് വീണ്ടും മിസൈൽ ആക്രമണം; തിരിച്ചടിക്കാൻ നിർദേശം നൽകി പ്രതിരോധ മന്ത്രി… ; വടക്കൻ ഇറാനിൽ ഭീകരാക്രമണം, പിന്നിൽ ഇസ്രയേലെന്ന്

BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026
BREAKING NEWS
ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി...ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം
31 Oct 2026
BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026