BREAKING NEWS

‘നമ്മളെ പറ്റിച്ചതാണ്;കടുത്ത അനാദരവ്; ആദ്യം പറഞ്ഞു ഒരൊറ്റ സൈനീകന്റെ ജീവൻ പോലും നഷ്ടമായിട്ടില്ലെന്ന്; ഒരു വർഷത്തിനു ശേഷം വെളിപ്പെടുത്തിയിരിക്കുയാണ് ആറ് സൈനികർ വീരമൃത്യു വരിച്ചെന്ന്’; പ്രതിരോധ മന്ത്രിയ്ക്കെതിരെ നോട്ടീസ് നല്കി കെ.സി വേണുഗോപാൽ

· · 1 min read
Share: Copied!

ന്യൂഡൽഹി: ‘ഓപ്പറേഷൻ സിന്ദൂർ’ സൈനിക നടപടിക്കിടെ ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പാർലമെന്റിനെ തെറ്റിദ്ധരിപ്പിച്ചുവെന്നാരോപിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്ക് അവകാശലംഘന നോട്ടീസ് നൽകി.

2025 ഏപ്രിലിൽ പഹൽഗാമിലെ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ നടപടിക്കിടെ ഒരു ഇന്ത്യൻ സൈനികനും കൊല്ലപ്പെട്ടിട്ടില്ലെന്ന് കഴിഞ്ഞ വർഷം ജൂലൈയിൽ രാജ്‌നാഥ് സിംഗ് ലോക്‌സഭയിൽ അറിയിച്ചിരുന്നു. എന്നാൽ, ഒരു വർഷത്തിന് ശേഷം ഇതേ ഓപ്പറേഷനിൽ ആറ് സൈനികർ വീരമൃത്യു വരിച്ചതായി കേന്ദ്ര സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചതോടെയാണ് വിവാദം ഉയർന്നത്.

യഥാർഥ വിവരങ്ങൾ മറച്ചുവെച്ച് പ്രതിരോധ മന്ത്രി പാർലമെന്റിനെ ബോധപൂർവം തെറ്റിദ്ധരിപ്പിച്ചുവെന്നും ഇത് സഭയുടെ അവകാശങ്ങളുടെ ലംഘനമാണെന്നും കെ.സി. വേണുഗോപാൽ നോട്ടീസിൽ ആരോപിച്ചു. രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീരജവാന്മാരുടെയും അവരുടെ കുടുംബങ്ങളുടെയും ത്യാഗത്തെ അപമാനിക്കുന്ന നടപടിയാണ് ഇതെന്നും കോൺഗ്രസ് വിമർശിച്ചു.

അതേസമയം, കോൺഗ്രസിന്റെ ആരോപണങ്ങൾ പ്രതിരോധ മന്ത്രാലയം തള്ളി. രാജ്‌നാഥ് സിംഗിന്റെ പാർലമെന്റിലെ പ്രസ്താവന സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് തെറ്റായി വ്യാഖ്യാനിക്കുകയാണെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം. രാജ്യത്തിനായി ജീവൻ സമർപ്പിച്ച സൈനികരുടെ ത്യാഗത്തെ കേന്ദ്ര സർക്കാർ എന്നും ആദരിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

ബസിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു, ഡോക്ടർക്കു തോന്നിയ സംശയത്തിൽ പരുക്കേറ്റ യുവാവിനെ പരിശോധിക്കുന്നതിനി‌ടെ കണ്ടുകിട്ടിയത് എംഡിഎംഎ, കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ, യുവാവ് അറസ്റ്റിൽ

 

BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026
BREAKING NEWS
ഐഫോണും ബൈക്കും വാങ്ങാൻ സ്വർണം മോഷ്ടിക്കാൻ കൊലപാതകം; കരുവാറ്റയിൽ 13 കാരിയുടെ നിർദ്ദേശപ്രകാരം മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ; പ്രതികളായ ആൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു, പെൺകുട്ടിലെ ഏറ്റെടുക്കാൻ ആരും എത്തിയില്ല
25 Oct 2026
BREAKING NEWS
പിതാവും സഹോദരിയും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അവരോടാണ് ചോദിക്കേണ്ടത്, എന്നോടല്ല, ഒരാള്‍ പറയുന്ന വാക്കുകള്‍ക്ക് മറ്റുള്ളവരെല്ലാം കൂട്ടുത്തരവാദികളാക്കരുത്, ദിയാ കൃഷ്ണ വിവാദത്തില്‍ പ്രതികരണവുമായി അഹാന
25 Oct 2026