BREAKING NEWS

മാതാപിതാക്കളുമായി വഴക്കിട്ട ശേഷം അവരെ വെട്ടിയും കുത്തിയും കൊലപ്പെടുത്തി, ക്രൂര കൊലപാതകത്തിനിടെ ആന്തരികാവയവങ്ങൾ പുറത്തുവന്ന നിലയിൽ, കൊലപാതക ഫോട്ടൊയെടുത്ത് ബന്ധുവിന് അയച്ചുകൊടുത്തു, അജീഷ് ലഹരിക്ക് അടിമ, നാട്ടുകാരെത്തുമ്പോൾ യുവാവ് അക്രമാസക്തനായ നിലയിൽ

· · 1 min read
Share: Copied!

ഇടുക്കി: ഇടുക്കിയിൽ അച്ഛനെയും അമ്മയെയും ക്രൂരമായി കൊലപ്പെടുത്തിയ പ്രതി ലഹരിക്ക് അടിമയെന്ന് പോലീസ്. വെള്ളിയാഴ്ച രാത്രി 9:30 ഓടെയാണ് നെടുങ്കണ്ടത്തിന് സമീപം എഴുകുംവയലിലാണ് ഇരട്ടക്കൊലപാതകം നടന്നത്. പാറത്തറയിൽ ആന്റണി (59), ഭാര്യ വത്സമ്മ ( 55) എന്നിവരെയാണ് മകൻ അജീഷ് (26) കൊലപ്പെടുത്തിയത്.

കൊലപാതകശേഷം പ്രതി ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ബന്ധുവിന് അയച്ചുകൊടുത്തതോടെ ക്രൂരമായ കൊലപാതക വിവരം പുറത്തറിയുന്നത്. സംഭവത്തിൽ അജീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ അജീഷ് മാതാപിതാക്കളുമായി വഴക്കിടുകയും പ്രകോപിതനായി ഇരുവരെയും ക്രൂരമായി കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകം നടത്തിയ ശേഷം ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ബന്ധുവിന് അയച്ചുകൊടുത്തു. ബന്ധു ഇത് ഇടവക വികാരിക്ക് അയച്ചുകൊടുത്തതോടെയാണ് വിവരം പുറത്തറിഞ്ഞത്.

അതേസമയം നാട്ടുകാർ എത്തിയപ്പോൾ പ്രതി കത്തിയുമായി അക്രമാസക്തനായി നിൽക്കുകയായിരുന്നു. നെടുങ്കണ്ടം പോലീസ് എത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത ശേഷമാണ് വീടിനുള്ളിലേക്ക് കയറാനായത്. ദമ്പതികളുടെ ശരീരത്തിൽ വെട്ടും കുത്തുമേറ്റിട്ടുണ്ട്. ആന്തരിക അവയവങ്ങൾ പുറത്തുവന്ന നിലയിലാണ് മൃതദേഹങ്ങൾ. അജീഷിന് കൈയ്ക്ക് പരുക്കേറ്റിട്ടുണ്ട്. ഇയാൾക്ക് പ്രാഥമിക ചികിത്സ നൽകി.

സുഹൃത്ത് വീട്ടിലെത്തുമ്പോൾ കണ്ടത് രക്തത്തിൽ കുതിർന്ന ആയുധവുമായി നിൽക്കുന്ന അജീഷിനെ, ലഹരിക്കടിമായ മകൻ മാതാപിതാക്കളെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തി, പിന്നാലെ സുഹൃത്തിനെ വിളിച്ച് വിവരമറിയിച്ചു

BREAKING NEWS
ആ നേട്ടത്തിൽ അഭിമാനത്തോടെ തല ഉയർത്തി മടങ്ങാനായില്ല... എനിക്ക് കിട്ടിയത് ജീവനുള്ള പുഴുവിനെയാണെന്ന് ആരാണ് പറഞ്ഞത്? ഞാൻ അങ്ങനെ പറഞ്ഞതിന്റെ ഒരു തെളിവും ആർക്കും കാണിക്കാൻ പറ്റില്ല, ഞാൻ അന്ന് പ്രതികരിച്ചത് ശരിയോ തെറ്റോ എന്ന് കോടതി തീരുമാനിക്കട്ടെ, ഗൂഢാലോചന നടത്തിയെന്നാണ് പറയുന്നത്, ആരാണ് ഗൂഢാലോചന നടത്ത...
07 Nov 2026
BREAKING NEWS
എന്റെ ഫോൺ ഓൾറെഡി ഫോറൻസിക്കിന്റെ കയ്യിലുണ്ട്, ശാസ്ത്രീയമായി തന്നെ അന്വേഷിച്ചോട്ടെ, ഏത് അന്വേഷണവും നേരിടാന്‍ മാനസികമായി തയ്യാറെടുത്തു കഴിഞ്ഞു, ഞാനാണോ വേറെ ആരെങ്കിലുമാണോ ഗൂഢാലോചന നടത്തിയിരിക്കുന്നത് കണ്ടെത്തട്ടെ, കായികമേളയിലെ പുഴു വിവാദത്തിൽ പ്രതിയായ അധ്യാപകൻ
07 Nov 2026
BREAKING NEWS
ഇറാനെ 'പൂർ‍ണമായി നശിപ്പിക്കും' ട്രംപിന്റെ ഭീഷണി, ഓ പിന്നെ... ഏഴ് ഉപാധികൾ അംഗീകരിച്ചാൽ മാത്രം ചർച്ചയാകാം!! അമേരിക്കയ്ക്ക് ഖത്തർ വഴി ആണവ നിർദേശം കൈമാറി ഇറാൻ... ഏഴു നിർദേശങ്ങൾ ഇവയൊക്കെ
07 Nov 2026
BREAKING NEWS
വിദ്യാര്‍ഥികളോട് മറുപടി പറയുകയാണ് വേണ്ടത്, അല്ലാതെ അവര്‍ക്കെതിരെ നടപടി എടുക്കുകയല്ല വേണ്ടത്, എന്തിനാണ് ഇവരെ കൊണ്ട് മാപ്പുപറയിക്കുന്നത്?? കോണ്‍ഗ്രസ് മോദി സര്‍ക്കാരിനെ പോലെ പെരുമാറുകയാണ്, സമരം നീണ്ടാല്‍ താനും വിദ്യാര്‍ഥികള്‍ക്കൊപ്പം കുത്തിയിരിക്കും,
07 Nov 2026