അശ്വതി: തൊഴിൽപരമായി നേട്ടങ്ങളുണ്ടാകും, വ്യാപാര സ്ഥാപനങ്ങൾ വിപുലീകരിക്കാനുള്ളശ്രമം നടത്തും, പാഴ്‌ചെലവുണ്ടാകും.
ഭരണി: വാക് തർക്കങ്ങളിൽനിന്ന് ഒഴിഞ്ഞ് നിൽക്കാൻ ശ്രദ്ധിക്കണം, ഗൃഹാന്തരീക്ഷം സമാധാനപരമാകും, സാമ്പത്തിക പ്രതിസന്ധിയെ മറികടക്കും.
കാർത്തിക: നൂതനആശയങ്ങൾ കൊണ്ടുവരിക വഴി വ്യാപാരത്തിൽ വിജയമുണ്ടാക്കാൻ സാധിക്കും, സാമ്പത്തിക സ്ഥിതി അത്ര ശോഭനമല്ല, ആരോഗ്യപ്രശ്‌നങ്ങളുണ്ടാകും.
രോഹിണി:മനസമാധാനം നിലനിർത്താൻ ശ്രദ്ധിക്കണം, അനാവശ്യമായ ഇടപെടലുകളിൽനിന്ന് പിന്മാറണം, തൊഴിൽരംഗത്തെ അനിശ്ചിതത്വംമാറും.
മകയിര്യം: സാമ്പത്തികമായി സ്ഥിരതയുണ്ടാകും, ജീവിതപങ്കാളി നിമിത്തം ഗുണാനുഭവങ്ങൾ വർധിക്കും, ഇഷ്ടജനങ്ങളുമായി സമയം ചെലവഴിക്കും.
തിരുവാതിര: സാമ്പത്തിക സ്ഥിതിയിൽമാറ്റമുണ്ടാകും, വേണ്ടപ്പെട്ടവരെ സാമ്പത്തികമായി സഹായിക്കും, ദുരിതങ്ങളിൽനിന്ന് മോചനമുണ്ടാകും.
പുണർതം: നാൽക്കാലി സംബന്ധമായി നേട്ടങ്ങളുണ്ടാകും, വീണ്ടുവിചാരമില്ലാതെ പ്രവർത്തിക്കരുത്, സാമ്പത്തികമായി കരുതൽ ഉണ്ടാകും.
പൂയം:വിവധങ്ങളായ കാര്യങ്ങൾ ഒരേസമയം ചെയ്തു തീർക്കും, ഗൃഹാന്തരീക്ഷം സന്തോഷ പ്രദമാകും, സാമ്പത്തിക നേട്ടങ്ങളുണ്ടാകും.
ആയില്യം: സത് ചിന്തകളുണ്ടാകും,തൊഴിൽപരമായിഉത്തരവാദിത്വം വർധിക്കും, ശാഠ്യമനോഭാവം മാറ്റണം, മറ്റുള്ളവരിൽ തെറ്റിദ്ധാരണകളുണ്ടാകും.
മകം: സാമ്പത്തിക ശേഷി വർധിക്കും, ഭൂമി സംബന്ധമായ തർക്കങ്ങളിൽ അനുയോജ്യമായ നിലപാട് സ്വീകരിക്കാൻ നിർബന്ധിതനാകും, സഹായികൾ വർധിക്കും.
പൂരം: സമൂഹത്തിൽ അംഗീകാരം വർധിക്കും, തൊഴിലിൽ ഉന്നതിയുണ്ടാകും, മനസിന് വിഷമമുണ്ടാകുന്ന കാര്യങ്ങൾ സംഭവിക്കാം.
ഉത്രം: തൊഴിൽ പരമായി ഉത്തരവാദിത്വം വർധിക്കും, സന്താനങ്ങൾ മുഖേന നേട്ടങ്ങളുണ്ടാകും, വിവാദവിഷയങ്ങളിൽനിന്ന് വിട്ടുനിൽക്കണം.
അത്തം: സാഹസിക പ്രവർത്തികളിൽനിന്ന് പിന്മാറും, വ്യാപാര സ്ഥാപനങ്ങളിൽനിന്ന് വരുമാനം വർധിക്കും, തൊഴിൽപരമായി മാറ്റങ്ങളുണ്ടാകും.
ചിത്തിര: വിശേഷപ്പെട്ട ആഭരണങ്ങളും വസ്ത്രങ്ങളും സമ്മാനമായി ലഭിക്കും, സഹോദരങ്ങളിൽനിന്ന് പിന്തുണ വർധിക്കും, സാമ്പത്തികമായി മെച്ചപ്പെട്ട ദിനം.
ചോതി: വാക്കുകൾ വിലപ്പെട്ടതാകും, സാമ്പത്തിക സ്ഥിതിയിൽ മാറ്റമുണ്ടാകും, മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടുന്നത് ഒഴിവാക്കണം.
വിശാഖം: കാര്യമാത്ര പ്രസക്തമായ കാര്യങ്ങളിൽ ഇടപെടും, സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതാകും, വാക്കുകൾ സൂക്ഷിച്ചുപയോഗിക്കണം.
അനിഴം: സഹായികൾ വർധിക്കും, വാസഗൃഹം മോടിപിടിപ്പിക്കാൻ തീരുമാനിക്കും, ഏതുപ്രകാരത്തിലും സ്വന്തം നിലപാട് സ്ഥാപിച്ചെടുക്കാൻ ശ്രമിക്കും.
തൃക്കേട്ട: വാക്കുകൾ കഠിനമാകാതെ ശ്രദ്ധിക്കണം, മറ്റുള്ളവരുമായി ഇടപെടുമ്പോൾ കൂടുതൽ ശ്രദ്ധിക്കണം, കാര്യനിർവഹണ ശേഷി വർധിക്കും.
മൂലം: ബന്ധുജനങ്ങളെ കണ്ടുമുട്ടും, ക്ഷേത്രകാര്യങ്ങളുടെ ചുമതലകൾ ഏറ്റെടുക്കും, വിവാഹക്കാര്യങ്ങളിൽ തീരുമാനമാകും.
പൂരാടം: ഈശ്വരധീനം വർധിക്കും, സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ നേട്ടങ്ങളുണ്ടാകും, ഭാര്യ മുഖാന്തിരം ബന്ധുബലം വർധിക്കും.
ഉത്രാടം: അനാവശ്യചിന്തകളിൽനിന്നും ആധികളിൽനിന്നും മനസിനെ അകറ്റണം, സന്തോഷപ്രദമായ അനുഭവങ്ങൾ വന്നുചേരും, സാമ്പത്തിക സ്ഥിതിയിൽ മാറ്റമുണ്ടാകും.
തിരുവോണം: വിവിധങ്ങളായ വിഷയങ്ങളിൽ ജ്ഞാനം വർധിക്കും, സന്താനവിഷയങ്ങളിൽ വിഷമതകളുണ്ടാകും, സഹോദരഗുണം.
അവിട്ടം: സേവനമനസ്ഥിതി വർധിക്കും, ആരോഗ്യപരമായി അനുകൂലം, സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധിക്കണം, അലച്ചിലുണ്ടാകും.
ചതയം: വ്യാപാര കാര്യങ്ങളിൽ ഗുണപരമായ അനുഭവങ്ങളുണ്ടാകും, സാമ്പത്തിക ശേഷി വർധിക്കും, പിതാവിന്റെ ആരോഗ്യക്കാര്യങ്ങളിൽആശങ്കയുണ്ടാകും.
പുരുരുട്ടാതി: തൊഴിൽപരമായി മുന്നേറ്റങ്ങളുണ്ടാകും, മികച്ച രീതിയിൽ ആശയാവതരണം നടത്തുന്നതിൽ മേലധികാരിക്ക് പ്രീതി വർധിക്കും, ധനപരമായി നേട്ടം.
ഉത്രട്ടാതി: ലോൺ,ചിട്ടി എന്നിവയിൽനിന്ന് നേട്ടം, സാമ്പത്തിക കാര്യങ്ങളിൽ നേട്ടം, സഹോദരഗുണം, അയൽവാസികളുമായി രമ്യതയിൽ വർത്തിക്കും.
രേവതി: സഹായം ചെയ്തവരിൽനിന്ന് തിക്താനുഭവങ്ങൾ, ജീവിതപങ്കാളി നിമിത്തം നേട്ടം, സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി.
ജ്യോതിഷാചാര്യ ഷാജിപൊന്നമ്പുള്ളി
9995373305,8075211288