LATEST UPDATES

ബം​ഗ്ലാദേശിനു കനത്ത തിരിച്ചടി; സാമ്പത്തിക സഹായം നിർത്തലാക്കി ട്രംപ്, കരാറുകളും ​ഗ്രാന്റുകളും ഉൾപ്പെടെ എല്ലാ സഹായ പദ്ധതികളും അവസാനിപ്പിക്കും

· · 1 min read
Share: Copied!

വാഷിങ്ടൺ: മുഹമ്മദ് യൂനുസിന്റെ കീഴിലുള്ള ഇടക്കാല ബം​ഗ്ലാദേശ് സർക്കാരിന് കനത്ത തിരിച്ചടി നൽകി ഡൊണാൽഡ് ട്രംപ്. കരാറുകളും ​ഗ്രാന്റുകളും ഉൾപ്പെടെ എല്ലാ സാമ്പത്തിക സഹായപദ്ധതികളും അവസാനിപ്പിക്കാനാണ് ട്രംപ് സർക്കാരിന്റെ നീക്കം.

ട്രംപിന്റെ പുതിയ നടപടി ബം​ഗ്ലാദേശിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി കണക്കിലെടുക്കുമ്പോൾ കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. യുഎസിൽനിന്ന് സാമ്പത്തിക സഹായം ലഭിക്കാതാകുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. യൂനുസിന്റെ നേതൃത്വത്തിലുള്ള സർക്കാരിനെ സംബന്ധിച്ചും വിഷയം വലിയ തിരിച്ചടിയാണ്. സഹായം നിലച്ചതോടെ രാജ്യം കനത്ത വലിയ വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ടി വരുന്ന സ്ഥിതിയിലേക്കാണ് ബം​ഗ്ലാദേശ് നീങ്ങുന്നത്.

യുക്രൈനടക്കം ചില രാജ്യങ്ങൾക്കുള്ള സാമ്പത്തികസഹായം 90 ദിവസത്തേക്ക്‌ മരവിപ്പിക്കുന്നതായി യുഎസ് വിദേശകാര്യസെക്രട്ടറി മാർക്ക് റൂബിയോ നേരത്തെ അറിയിച്ചിരുന്നു. മറ്റുരാജ്യങ്ങളിൽ നടപ്പാക്കിവരുന്ന സന്നദ്ധസഹായ പദ്ധതികളും വികസന പദ്ധതികളും നിർത്തിവയ്ക്കാനും ട്രംപ്സർക്കാർ തീരുമാനിച്ചിരുന്നു.

യുഎസിന്റെ പുതിയ വിദേശനയങ്ങളുമായി പൊരുത്തപ്പെടുന്ന സാമ്പത്തിക സഹായം മാത്രം തുടരാനുള്ള പദ്ധതികളുടെ ഭാഗമാണ് നടപടി. റഷ്യൻ അധിനിവേശത്തെ ചെറുക്കാൻ ശ്രമിക്കുന്ന യുക്രൈനിന്റെ പ്രതിരോധശേഷിയെ സാരമായി ബാധിക്കുന്നതാണ് യുഎസിന്റെ തീരുമാനം. റഷ്യ- യുക്രൈൻ യുദ്ധം തുടർന്നുപോകുന്നതിന് കാരണക്കാരൻ യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്‌കിയാണെന്നും ട്രംപ് നേരത്തെ ആരോപിച്ചിരുന്നു.
പഞ്ചാരക്കൊല്ലിയെ വിറപ്പിച്ച നരഭോജിക്കടുവ ചത്ത നിലയിൽ, കഴുത്തിൽ ആഴത്തിലുള്ള മുറിവ്, കടുവകൾ തമ്മിലുള്ള ആക്രമണത്തിലാണോ മുറിവു പറ്റിയതെന്ന് സംശയം

BREAKING NEWS
ചുറ്റും വലവിരിച്ചു, ഇനി എങ്ങോട്ട് രക്ഷപ്പെടാൻ... എൻകൗണ്ടർ ചെയ്താലോയെന്ന് ഭയന്നു, ആദ്യം പിടിയിലായ പ്രവീൺ സ്വയം തിരിച്ചുവന്നത്!! നാലുപേർ പിടിയിൽ... പ്രതികൾ രക്ഷപ്പെട്ടത് ഉദ്യോ​ഗസ്ഥന്റെ സ്വർണമാല മോഷ്ടിച്ച ശേഷം, ജയിൽ വാർഡനടക്കം 10 പേർക്ക് സസ്പെൻഷൻ, ബാക്കി 13 പേരെ പിടികൂടാൻ 17 പ്രത്യേക അന്വേഷണ സംഘം, അ...
27 Oct 2026
BREAKING NEWS
കവറ് നിറയെ കാറ്റ്!! അഞ്ച് രൂപയുടെ 15 ഗ്രാം ലേസ് പാക്കറ്റിൽ 4 ഗ്രാം ചിപ്സ് മാത്രം! നിർമാതാക്കളായ പെപ്‌സികോയ്ക്ക് 8,000 രൂപ പിഴ; ഒരു മാസത്തിനകം തുക നൽകിയില്ലെങ്കിൽ 8,000 രൂപയ്ക്ക് ആറു ശതമാനം വാർഷിക പലിശയും നൽകേണ്ടിവരുമെന്ന് കോടതി
27 Oct 2026
BREAKING NEWS
വഴിയിൽ കിടക്കുന്നതു കണ്ട മൊബൈൽഫോൺ അതിഥി തൊഴിലാളി സ്റ്റേഷനിൽ ഏൽപ്പിച്ചു; ഉടമയ്ക്ക് കൈമാറാനായി സൂക്ഷിച്ചിരുന്ന ഫോൺ പൊലീസുകാരൻ മോഷ്ടിച്ച് വിറ്റു; കേസെടുത്തു
27 Oct 2026
BREAKING NEWS
‘ആഭ്യന്തരമന്ത്രി ശക്തമായ നിലപാട് സ്വീകരിച്ചിട്ടും പൊലീസിന് മാറ്റമുണ്ടായിട്ടില്ല; സമ്പന്നർക്കും പാവപ്പെട്ടവർക്കും രണ്ട് നീതിയോ? എന്ന് ഒരു മകൾക്ക് ചോദിക്കേണ്ടി വന്നത് സങ്കടകരവും അപമാനകരവും’; പിണറായി വിജയൻ
27 Oct 2026