BREAKING NEWS

‘ഉഷാറല്ലേ, ലാൽസലാം…’ വൈറലായ ‘കൊച്ചു സഖാക്കളെ’ വീഡിയോ കോളിൽ വിളിച്ച് പിണറായി വിജയൻ; ‘കുട്ടിസഖാവ്’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് മെറ്റ നീക്കം ചെയ്തതോടെ പുതിയ അക്കൗണ്ട് തുടങ്ങി മുഹമ്മദ് സിയാനും കൂട്ടുകാരും

· · 1 min read
Share: Copied!

തിരുവനന്തപുരം: സാമൂഹികമാധ്യമങ്ങളിൽ ശ്രദ്ധ നേടിയ ‘കുട്ടിസഖാക്കൾ’ക്ക് വീഡിയോ കോളിൽ വിളിച്ച് സിപിഎം നേതാവ് പിണറായി വിജയൻ. മലപ്പുറം തിരൂർ വെട്ടം പഞ്ചായത്തിലെ മുറിവഴിക്കൽ ഹെൽത്ത് സെന്റർ യൂണിറ്റിലെ ബാലസംഘം പ്രവർത്തകരായ മുഹമ്മദ് സിയാനും കൂട്ടുകാരുമായാണ് പിണറായി വിജയൻ വീഡിയോ കോളിലൂടെ സംവദിച്ചത്.

മുഹമ്മദ് സിയാനും സുഹൃത്തുക്കളും ചേർന്ന് ‘കുട്ടിസഖാവ്’ എന്ന പേരിലുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച വീഡിയോയാണ് നേരത്തെ സാമൂഹികമാധ്യമങ്ങളിൽ വൈറലായത്. ബാലസംഘം പ്രവർത്തകരെയും കുട്ടികൾ ചേർന്ന് നിർമിച്ച പാർട്ടി ഓഫീസിനെയും പരിചയപ്പെടുത്തുന്നതായിരുന്നു വീഡിയോ.

വീഡിയോ ശ്രദ്ധ നേടിയതിന് പിന്നാലെ ‘കുട്ടിസഖാവ്’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് മെറ്റ നീക്കം ചെയ്തിരുന്നു. എന്നാൽ പുതിയ അക്കൗണ്ടിലൂടെ മുഹമ്മദ് സിയാനും കൂട്ടുകാരും വീണ്ടും സാമൂഹികമാധ്യമങ്ങളിൽ സജീവമാണ്.

‘തിരൂർ വെട്ടം പഞ്ചായത്തിലെ മുറിവഴിക്കൽ ഹെൽത്ത് സെന്റർ യൂണിറ്റിലെ ബാലസംഘം കൂട്ടുകാരായ മുഹമ്മദ് സിയാന്റെയും സുഹൃത്തുക്കളുടെയും വിശേഷങ്ങൾ കേട്ടു’ എന്ന കുറിപ്പോടെയാണ് പിണറായി വിജയൻ വീഡിയോ കോളിന്റെ ദൃശ്യങ്ങൾ ഫെയ്സ്ബുക്കിൽ പങ്കുവെച്ചത്.

BREAKING NEWS
രാജേന്ദ്ര വിശ്വനാഥ് ആർലേക്കൻ ഇനി തമിഴ്‌നാട് ​ഗവർണർ, കേരളാ​ഗവർണറായി ഓം പ്രകാശ് മാത്തൂർ, മുതിർന്ന ബിജെപി നേതാവും മുൻ രാജ്യസഭാംഗവുമായ ഓം പ്രകാശ് കേരള രാജ്ഭവന്റെ അമരത്തേക്കെത്തുന്നത് സിക്കിമിൽ നിന്ന്
12 Oct 2026
BREAKING NEWS
'അറ്റാക്ക് വന്നതാ സാറേ'... ഭാര്യ പറഞ്ഞത് നുണ!! മദ്യപാനത്തിനിടെ തർക്കം, ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കഴുത്തു ഞെരിച്ചും ശ്വാസം മുട്ടിച്ചും കൊന്നു, തോർത്ത് മുണ്ട് ഉപയോഗിച്ച് കഴുത്തിൽകെട്ടി വലിച്ച് വീടിനകത്തു കിടത്തി, ബഹളം കേട്ട് മക്കൾ പുറത്തുവരാതിരിക്കാൻ വാതിൽ പുറത്തുനിന്ന് പൂട്ടി, അതിഥി തൊ...
12 Oct 2026
BREAKING NEWS
8 മാസം പ്രായമുള്ള കുഞ്ഞ് കരച്ചിൽ നിർത്താൻ അമ്മ വായും മൂക്കും പൊത്തിപ്പിടിക്കും, ക്രൂരമായി മർദിക്കും, പിതാവ് കുഞ്ഞിന്റെ മുഖത്തടിക്കും, വായ്ക്കുള്ളിൽ വിരലുകൾ കുത്തിയിറക്കി ശ്വാസംമുട്ടിക്കും... സംഭവ ദിവസം കുഞ്ഞിന്റെ മുഖത്ത് അടിച്ചു, ശ്വാസംമുട്ടിച്ച ശേഷം മുഖം താഴേക്ക് വരുന്ന വിധത്തിൽ മെത്തയിൽ കിടത്തി...
12 Oct 2026
BREAKING NEWS
ഏറെ നാളുകളായി ഭാര്യയും മക്കളുമായി അകന്നു കഴിയുന്നു, ഇടയ്ക്ക് മദ്യപിച്ച് വീട്ടിലെത്തി ബഹളം വയ്ക്കും!! പിതാവ് മദ്യപിച്ചെത്തി അമ്മയെ ഉപദ്രവിച്ചു, സഹികെട്ട് മകൻ അടുത്തുകിടന്ന കാപ്പിപ്പത്തലിന് പിതാവിന്റെ തലയ്ക്കടിച്ച് കൊലപ്പെടുത്തി- അറസ്റ്റ്
12 Oct 2026