BREAKING NEWS

‘ജയന്റെ സിനിമയിലെ ‘ചാം ചച്ച ചോം ചച്ച’ എന്ന ഗാനത്തെപ്പോലെയാണ് ഗോവിന്ദന്റെ പത്രസമ്മേളനം; ആർക്കും ഒന്നും മനസിലാകില്ല‘ – സിപിഎം അടൂർ ഏരിയ കമ്മിറ്റി യോഗത്തിൽ വിമർശനം; പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് ഒഴിഞ്ഞ് മാതൃക കാട്ടണമെന്നും ആവശ്യം

· · 1 min read
Share: Copied!

പത്തനംതിട്ട: സിപിഎം അടൂർ ഏരിയ കമ്മിറ്റി യോഗത്തിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ രൂക്ഷ വിമർശനം. ഗോവിന്ദന്റെ പത്രസമ്മേളനങ്ങളെ പരിഹസിച്ചുകൊണ്ട് ചില അംഗങ്ങൾ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്.

“ജയന്റെ സിനിമയിലെ ‘ചാം ചച്ച ചോം ചച്ച’ എന്ന ഗാനത്തെപ്പോലെയാണ് ഗോവിന്ദന്റെ പത്രസമ്മേളനം. പാട്ട് എഴുതിയവനും സംഗീതം നൽകിയവനും പാടിയവനും കേട്ടവനും അതിന്റെ അർഥം മനസിലാകാത്തതുപോലെ ഗോവിന്ദന്റെ വിശദീകരണങ്ങളും അവ്യക്തമാണ്” എന്ന രീതിയിലായിരുന്നു വിമർശനം.

തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് ഒഴിഞ്ഞ് മാതൃക കാട്ടണമെന്നും യോഗത്തിൽ ചിലർ ആവശ്യപ്പെട്ടു.

അടൂരിൽ ചില സമുദായ നേതാക്കൾ എൽഡിഎഫിന് വോട്ട് ഉറപ്പുനൽകുമെന്ന് പറഞ്ഞ് പണം വാങ്ങിയെന്ന ആരോപണവും യോഗത്തിൽ ഉയർന്നു. ഇക്കാര്യം അന്വേഷിക്കണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു. “എല്ലാ വോട്ടും എൽഡിഎഫിന് ലഭിക്കുമെന്ന് പറഞ്ഞാണ് പണം വാങ്ങിയത്” എന്ന വിമർശനവും ഉയർന്നു.

അടൂർ മണ്ഡലത്തിലെ തോൽവിയെക്കുറിച്ചും കടുത്ത വിമർശനമുണ്ടായി. “സിപിഐ ഒന്നും ചെയ്തില്ല. ചിറ്റയം ഗോപകുമാറിനെതിരായ നെഗറ്റീവ് വോട്ടാണ് തോൽവിക്ക് കാരണം. പ്രിജി കണ്ണൻ എന്ന സൗമ്യ മുഖത്തെ മുന്നിലെത്തിച്ചതാണ് സിപിഐയുടെ ഏക സംഭാവന” എന്നായിരുന്നു ചിലരുടെ പ്രതികരണം.

ഇതിനിടെ സിപിഎം കേന്ദ്രകമ്മിറ്റി യോഗം ദില്ലിയിൽ ആരംഭിച്ചു. മൂന്ന് ദിവസത്തെ യോഗത്തിൽ കേരളത്തിലെ തിരഞ്ഞെടുപ്പ് തോൽവി പ്രധാന ചർച്ചാവിഷയമാകും. തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച വിശദമായ വിലയിരുത്തൽ നടത്താൻ പോളിറ്റ് ബ്യൂറോ നേരത്തെ സംസ്ഥാന ഘടകത്തോട് നിർദേശിച്ചിരുന്നു.

സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും തയ്യാറാക്കിയ പ്രാഥമിക റിപ്പോർട്ട് കേന്ദ്രകമ്മിറ്റിയിൽ അവതരിപ്പിക്കും. പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കാനുള്ള സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ പോളിറ്റ് ബ്യൂറോ യോഗത്തിൽ തന്നെ ചില അംഗങ്ങൾ എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. കേന്ദ്രകമ്മിറ്റിയിലും വിഷയത്തിൽ ചർച്ച ഉണ്ടാകാനാണ് സാധ്യത.

എന്നാൽ പിണറായി വിജയനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഡൽഹിയിൽ വ്യക്തമാക്കി. പോളിറ്റ് ബ്യൂറോയുടെ അംഗീകാരത്തോടെയാണ് തീരുമാനം എടുത്തതെന്നും അദ്ദേഹം പറഞ്ഞു.

നെടുമ്പാശ്ശേരിയിൽ ഇറങ്ങേണ്ട വിമാനം അസാധാരണമായി താഴ്ന്ന് പറന്നു; പെരുമ്പാവൂരിൽ വീടിന്റെ മേൽക്കൂരയിലെ ഓടുകൾ തകർന്നു; നഷ്ടപരിഹാരത്തെ സംബന്ധിച്ച് പ്രതികരിക്കാതെ സിയാൽ; മുമ്പും സമാന സംഭവം നടന്നിട്ടുണ്ടെന്ന് നാട്ടുകാർ

BREAKING NEWS
പ്രതിസ്ഥാനത്തുള്ളവർ അന്വേഷണത്തോട് സഹകരിക്കുന്നുണ്ടല്ലോ, പിന്നെന്തിനാണ് അറസ്റ്റ് ചെയ്യുന്നത്?- അഡീ. ജഡ്‌ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി!! ഞാൻ ഉറങ്ങിക്കിടക്കുകയായിരുന്നു, മകന് വാഹനം ഓടിക്കാൻ അനുമതി നൽകിയിട്ടില്ല, പിതാവ് എന്ന നിലയ്ക്കാണ് സംഭവം സ്ഥലത്തും സ്റ്റേഷനിലും എത്തിയത്, എന്റെ പേരിൽ നര​ഹത്യാ ക...
29 Oct 2026
BREAKING NEWS
റോഡ്‌ഷോ’ നടത്തണോ ‘റെയ്ഡ്‌ഷോ’ നടത്തണോയെന്നാണ് മുഖ്യമന്ത്രിയുടെ ആലോചന, ഇതുകൊണ്ടൊന്നും ഡിഎംകെ പ്രവർത്തകർ ഭയപ്പെടില്ല, അഴിമതിക്കാരെ പാർട്ടിയിൽ എടുത്തു കഴുകി ശുദ്ധീകരിക്കുന്ന പ്രസ്ഥാനമായി ടിവികെ മാറി, വിജയ്‌ക്കെതിരെ വിമര്‍ശനവുമായി എം കെ സ്റ്റാലിന്‍
29 Oct 2026
BREAKING NEWS
കോഴിക്കോട് നൂറാംതോട് ചാമുണ്ടയിൽ പിതാവിനെ മർദിച്ചത് ചോദ്യം ചെയ്യാൻ പോയ മകനെ കുത്തിക്കൊന്നു, കുത്തേറ്റ് വീണ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല; മൂന്നുപേർക്ക് പരുക്ക്
29 Oct 2026
BREAKING NEWS
ഇത്രയും വൃത്തിക്കെട്ട രീതിയിൽ പ്രവർത്തിക്കണമെങ്കിൽ എത്രത്തോളം മനോവൈകൃതമുള്ളയാളായിരിക്കും അയാള്‍, നാലു മണിക്കൂറുകളോളം തിളച്ച സാമ്പാറിൽനിന്ന് എങ്ങനെ ജീവനുള്ള പുഴുവിനെ കിട്ടും?? ഇപ്പോള്‍ പുഴുവിട്ടയാള്‍ പിന്നീട് മറ്റെന്തെങ്കിലും ചെയ്യില്ലെന്ന് എന്താണ് ഉറപ്പ്?? - പഴയിടം മോഹനന്‍ നമ്പൂതിരി.
29 Oct 2026