LATEST UPDATES

ഷാർജയിൽ ഫ്ളാറ്റിൽ നിന്നും താഴേയ്ക്ക് വീണ് രണ്ടുവയസുകാരൻ മരിച്ച സംഭവം; അയൽവാസികളായ മലയാളി, തമിഴ് പെൺകുട്ടികളെ കസ്റ്റഡിയിലെടുത്ത് പോലീസ്; നടപടി സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയതോടെ

· · 1 min read
Share: Copied!

ഷാർജ: ഫ്‌ളാറ്റിൽ നിന്ന് പാകിസ്താൻ സ്വദേശിയായ രണ്ടുവയസ്സുകാരൻ വീണ് മരിച്ച സംഭവത്തിൽ അയൽവാസികളായ മലയാളി, തമിഴ് പെൺകുട്ടികൾക്കെതിരെ പോലീസ് അന്വേഷണം. പെൺകുട്ടികളേയും രക്ഷിതാക്കളെയും വിശദമായി ചോദ്യം ചെയ്യാനായി പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിന്റെ സത്യാവസ്ഥ മനസ്സിലാക്കാനാണ്‌ പോലീസ് ശ്രമമെന്നും കുട്ടികളുടെ കാര്യത്തിൽ രക്ഷിതാക്കൾ കൂടുതൽ ജാഗ്രത കാട്ടണമെന്നും നിയമ വിദഗ്ധർ അഭിപ്രായപ്പെട്ടു.

ഷാർജ അൽ നഹദയിലാണ് പാകിസ്താൻ സ്വദേശിയായ രണ്ടുവയസ്സുകാരൻ കഴിഞ്ഞ ദിവസം മൂന്നാം നിലയിൽ നിന്നും വീണ് മരിച്ചത്. തൊട്ടടുത്ത അപാർട്ട്‌മെന്റിലെ പെൺകുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ ജനലിലൂടെ കുട്ടി താഴേക്ക് വീണ് അപകടമുണ്ടായെന്നായിരുന്നു പ്രാഥമിക വിവരം. എന്നാൽ കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ്‌ സംഭവത്തെ കുറിച്ച് സംശയമുണ്ടായത്. അപാർട്ട്‌മെന്റിന് പുറത്തുള്ള ഇടനാഴിയിലേക്ക് ഒമ്പത് വയസ്സുള്ള പെൺകുട്ടികൾ രണ്ട് വയസ്സുകാരനെ വിളിച്ചു വരുത്തുന്നതും കുട്ടി താഴേക്ക് വീഴുന്നതും ദൃശ്യങ്ങളിലുണ്ടെന്ന് പ്രാദേശിക ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സത്യാവസ്ഥ അറിയാനാണ് പെൺകുട്ടികളേയും അവരുടെ രക്ഷിതാക്കളേയും കസ്റ്റഡിയിലെടുത്തത്.

ഇതിൽ മലയാളി പെൺകുട്ടിയുടെ സ്വദേശം കണ്ണൂരാണ്. മനഃപൂർവ്വം കുട്ടികൾ ചെയ്തതാണോ, അബദ്ധത്തിൽ സംഭവിച്ചതാണോ, സംഭവശേഷം മറച്ചുവെയ്ക്കാൻ ശ്രമം ഉണ്ടായോ തുടങ്ങിയവയാണ് പോലീസ് അന്വേഷിക്കുന്നത്. കസ്റ്റഡിയിലുള്ളവർക്ക് ജാമ്യം ലഭിക്കാനുള്ള നിയമ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഷാർജയിലെ ശിശു സംരക്ഷണ അതോറിറ്റിയാണ്‌ കേസ് കൈകാര്യം ചെയ്യുന്നത്.

BREAKING NEWS
രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹവും ആംബുലൻസും കൂട്ടിയിടിച്ച് അപകടം, നിരവധി പേർക്ക് പരുക്ക്, കോൺഗ്രസ് നേതാവ് സുരക്ഷിതൻ!! അപകടം 2018 ൽ ബെംഗളൂരുവിൽ തിരഞ്ഞെടുപ്പ് റാലിക്കിടെ അമിത് ഷായ്‌ക്കെതിരെ അപകീർത്തി പരാമർശം നടത്തിയ കേസിൽ ഇന്ന് വിധി വരാനിരിക്കെ
26 Oct 2026
BREAKING NEWS
ക്ഷേത്രത്തില്‍ അതിക്രമിച്ച് കയറി വിഗ്രഹത്തില്‍ ഭീകരസംഘടവനയുടെ പേര് എഴുതി, പീഠത്തില്‍ അറബി അക്ഷരങ്ങളും, പൊലീസില്‍ പരാതി നല്‍കി ക്ഷേത്രസമിതി
26 Oct 2026
BREAKING NEWS
പ്രായപൂർത്തിയാകാത്ത മകന് വാഹനമോടിക്കാൻ കൊടുത്തു, അഡീഷണൽ സെഷൻസ് ജഡ്ജിയായ പിതാവ് പ്രതി, കേസെടുത്ത് പോലീസ്!! കേസന്വേഷിക്കാൻ എസ്ഐടി... 17 കാരന് ജാമ്യം അനുവദിച്ചത് മുൻകാല കുറ്റകൃത്യങ്ങളില്ലെന്ന കാര്യം പരിഗണിച്ച്
26 Oct 2026
BREAKING NEWS
മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാറിടിച്ച് അധ്യാപകന് ദാരുണാന്ത്യം, സുഹൃത്തിന്റെ വാരിയെല്ലൊടിഞ്ഞു
26 Oct 2026