BREAKING NEWS

മലപ്പുറം ചാലിയാർ പുഴയിൽ സ്വർണ്ണ ഖനന തിരക്ക്; പോലീസെത്തി തടഞ്ഞു; അനധികൃത ഖനനത്തിന് കേസെടുത്തു

· · 1 min read
Share: Copied!

മലപ്പുറം: ചാലിയാര്‍ പുഴയോരത്ത് അനധികൃത സ്വർണ്ണഖനനം വ്യാപകം. പുഴയുടെ സ്വാഭാവികതക്ക് ഭീഷണിയാവുന്ന തരത്തില്‍ സ്വര്‍ണ ഖനനം നടത്തിയത് പൊലീസ് തടയുകയുണ്ടായി. ചാലിയാറിന്റെ മമ്പാട്, എടവണ്ണ ഭാഗങ്ങളില്‍ ആഴത്തില്‍ കുഴിയെടുത്ത് വലിയഅനധി മോട്ടോറുകള്‍ ഉപയോഗിച്ചുള്ള സ്വര്‍ണഖനനമാണ് പൊലീസ് തടഞ്ഞത്. നാട്ടുകാര്‍ നല്‍കിയ പരാതിയിലാണ് നിലമ്പൂര്‍ പൊലീസിന്റെ ഇടപെടലുണ്ടായത്. രാത്രി നടത്തിയ പരിശോധനയില്‍ സ്വര്‍ണഖനനം നടത്താന്‍ ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ പൊലീസ് പിടിച്ചെടുത്തു. മമ്പാട് ടൗണ്‍ കടവ്, ക്വാറിക്കടവ് എന്നിവിടങ്ങളിലായിരുന്നു പരിശോധന.

ഉയര്‍ന്ന പ്രവര്‍ത്തനശേഷിയുള്ള ആറ് മോട്ടോറുകള്‍, കുഴിയെടുക്കാന്‍ ഉപയോഗിക്കുന്ന കൈകോട്ടുകള്‍, പിക്കാസുകള്‍, മണൽ വാരാൻ ഉപയോഗിക്കുന്ന കൊട്ടകള്‍ തുടങ്ങിയവ സ്ഥലത്തു നിന്നും പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം രാത്രി 10 മണിക്ക് തുടങ്ങിയ പരിശോധന പുലര്‍ച്ചെ വരെ നീണ്ടു. പുഴയിലെ അനധികൃത ഖനനത്തിനെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ബി.എസ്. ബിനു, എസ്.ഐ രതീഷ്, സി.പി. ഒമാരായ സി.വി.വിവേക്, രഞ്ജിത്ത്, ഷഫീഖ്, ആഷിഷ് വിപിന്‍, ഹോം ഗാര്‍ഡ് ഉസ്മാന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനയിൽ നടന്നത്. ആഴത്തില്‍ കുഴികളെടുത്തുള്ള അനധികൃത ഖനനം അപകടങ്ങള്‍ക്കും കാരണമാവുന്നുണ്ട്. സ്വര്‍ണവില വര്‍ദ്ധനവിനു പിന്നാലെയാണ് ഇത്രയും വ്യാപകമായ തോതിലുള്ള ഖകനം ചാലിയാറിനെ ചുറ്റിപ്പറ്റി നടക്കുന്നത്.

വിവാഹമണ്ഡപത്തില്‍ നിന്ന് സദസിലേക്കോടി, പിന്നാലെ കയ്യിലിരുന്ന വരണമാല്യം കാമുകന്റെ കഴുത്തിലിട്ട് യുവതി, വധുവിനെ പിടിക്കാന്‍ പുറകെയോടി ബന്ധുക്കള്‍, കച്ചുനിന്ന് വരന്‍

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026