BREAKING NEWS

വീട്ടിലേക്ക് വിളിക്കാന്‍ നോക്കിയപ്പോള്‍ ഫോണ്‍ എറിഞ്ഞുപൊട്ടിച്ചു, ബന്ധുക്കളുടെ മുന്നില്‍വച്ച് ഭീഷണിപ്പെടുത്തലും ക്രൂരമര്‍ദനവും, കുഞ്ഞിനെ വിട്ടുകൊടുക്കാതെ പിടിച്ചുവച്ചു, സുഫൈദയുടെ നെഞ്ചിലും കഴുത്തിലും മര്‍ദനമേറ്റ പാടുകള്‍

· · 1 min read
Share: Copied!

ചെർക്കള: ഭർതൃവീട്ടിൽ  ആസിഡ് കഴിച്ച് മരിച്ച  എം.കെ.ഫാത്തിമത്ത് സുഫൈദ(24)യുടെ  നെഞ്ചിലും കഴുത്തിലുമുൾപ്പെടെ മർദനമേറ്റ പാടുകള്‍. സഹോദരൻ അബ്ദുൾ വാസിലിന്റെ പരാതിയിൽ ആത്മഹത്യാപ്രേരണ, സ്ത്രീധനപീഡനം എന്നീ വകുപ്പുകൾ ചേർത്ത് വിദ്യാനഗർ പോലീസ് അറസ്റ്റ് ചെയ്ത ഭർത്താവ് ആദിലിനെ (27) കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യംചെയ്യുമെന്നും ബന്ധുക്കളിൽനിന്നും അയൽവാസികളിൽനിന്നും തെളിവുകൾ ശേഖരിക്കുമെന്നും അന്വേഷണം നടത്തുന്ന എ.എസ്.പി. അച്യുത് അശോക് പറഞ്ഞു. 2025 മേയ് 25-നാണ് ആദിലും സുഫൈദയും വിവാഹിതരായത്.

ആദിൽ പ്രവാസിയായിരുന്നു. വിവാഹത്തിന് പിന്നാലെ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും കുടുംബവും സുഫൈദയെ മാനസികവും ശാരീരികവുമായി നിരന്തരം ഉപദ്രവിച്ചിരുന്നതായി സഹോദരൻ അബ്ദുൾ വാസിൽ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ശനിയാഴ്ച സുഫൈദയ്ക്ക് വലിയ ദേഹോപദ്രവം ഏൽക്കേണ്ടിവന്നിരുന്നു. വീട്ടിലേക്ക് വിളിക്കാൻ ശ്രമിച്ചപ്പോൾ ഫോൺ തട്ടിപ്പറിച്ച് ഭർത്താവ് ആദിൽ എറിഞ്ഞുടച്ചു. തുടർന്ന് അയൽവാസിയുടെ ഫോണിൽ നിന്നാണ് വീട്ടിലേക്ക് വിളിച്ചത്.

സുഫൈദയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ മാതാവ് സഫിയയും സഹോദരൻ അബ്ദുൾ വാസിലും ശനിയാഴ്ച രാത്രി പാണലത്തെ വീട്ടിലെത്തിയിരുന്നു. സ്വന്തം വീട്ടിലേക്ക് പോകാനൊരുങ്ങിയ സുഫൈദയെ ഭർത്താവ് ഭീഷണിപ്പെടുത്തുകയും രണ്ടുമാസത്തോളം പ്രായമുള്ള കുഞ്ഞിനെ കൊണ്ടുപോകാൻ അനുവദിക്കില്ലെന്നും പറഞ്ഞു. തുടർന്ന് വീടിനകത്തേക്ക് പോയി രാസലായനി കഴിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ചെങ്കളയിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും ഞായറാഴ്ച പുലർച്ചെ ഒന്നരയോടെ മരിച്ചു.

BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026