BREAKING NEWS

ഖേല്‍ക്കറെ ചീഫ് ഇലക്ടറല്‍ ഓഫീസറായി നിയമിച്ചത് പിണറായി വിജയന്‍ സര്‍ക്കാര്‍, ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ തമാശ, ഒരു പാര്‍ട്ടി പോലും ഖേല്‍ക്കര്‍ക്കെതിരെ പരാതി നല്‍കിയിട്ടില്ല, മിടുക്കനായ ഉദ്യോഗസ്ഥനാണ്- വി ഡി സതീശന്‍

· · 1 min read
Share: Copied!

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ രത്തന്‍ ഖേല്‍ക്കറുടെ നിയമനത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍. ഖേല്‍ക്കറെ നിയമിച്ചതില്‍ എന്താണ് തെറ്റ്?. അദ്ദേഹം കേരള കേഡറില്‍പ്പെട്ട ഐഎഎസ് ഉദ്യോഗസ്ഥനാണ്. തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയായാല്‍ ആ ചുമതല പൂര്‍ത്തിയായി. തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചുകൊണ്ടാണ് രത്തന്‍ ഖേല്‍ക്കറെ നിയമിച്ചതെന്നും മുഖ്യമന്ത്രി വിഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വളരെ നല്ല ട്രാക്ക് റെക്കോര്‍ഡ് ഉള്ള ഉദ്യോഗസ്ഥനാണ് രത്തന്‍ ഖേല്‍ക്കര്‍. പിണറായി വിജയനു കീഴില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഉദ്യോഗസ്ഥനാണ്.

ഇപ്പോള്‍ രത്തന്‍ ഖേല്‍ക്കറിന്റെ നിയമനവുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകള്‍ വളരെ തമാശയാണ്. ഖേല്‍ക്കറെ ചീഫ് ഇലക്ടറല്‍ ഓഫീസറായി നിയമിക്കാന്‍ ശുപാര്‍ശ ചെയ്തത് മുമ്പത്തെ പിണറായി വിജയന്‍ സര്‍ക്കാരാണ്. യുഡിഎഫിന് 102 കിട്ടാന്‍ വേണ്ടിയാണോ പിണറായി സര്‍ക്കാര്‍ രത്തന്‍ ഖേല്‍ക്കറെ ചീഫ് ഇലക്ടറല്‍ ഓഫീസറായി നിയമിച്ചതെന്ന് മുഖ്യമന്ത്രി ചോദിച്ചു. രത്തന്‍ ഖേല്‍ക്കറുടെ നിയമനത്തെ ബംഗാളിലെ സിഇഒയെ ചീഫ് സെക്രട്ടറിയുമായി നിയമിച്ചതുമായി ബന്ധപ്പെടുത്തിയാണ് ചര്‍ച്ചകള്‍ നടക്കുന്നത്.

എസ്‌ഐആറിന്റെ പേരില്‍ നിരവധി പേരുകള്‍ വെട്ടിനിരത്തിയതുമായി ബന്ധപ്പെട്ടാണ് ബംഗാളില്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഎം, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ എതിര്‍പ്പുമായി രംഗത്തു വന്നത്. എന്നാല്‍ കേരളത്തില്‍ അത്തരമൊരു പ്രശ്‌നമില്ല. ഒരു പാര്‍ട്ടി പോലും ഖേല്‍ക്കര്‍ക്കെതിരെ പരാതി നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

BREAKING NEWS
'മുൻ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളും പാർട്ടി സെക്രട്ടറിയും കോവിഡ് കാലത്ത് ഭക്ഷണം കഴിച്ചതിന്റെയും ജ്യൂസ് കുടിച്ചതിന്റേയും കടം നാലര ലക്ഷം... ആ കടങ്ങളെല്ലാം ഞങ്ങൾ വീട്ടിക്കോളാം...എസ്എംഎ ബാധിതർക്ക് മരുന്ന് വാങ്ങിയ ഇനത്തിൽ 'റോഷ്' കമ്പനിക്ക് 50 കോടി, കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന് 900 കോടിസ്റ്റേറ്റ...
27 Oct 2026
BREAKING NEWS
"പോലീസിന്റെ തെറ്റുകളെ കണ്ണടച്ച് ന്യായീകരിക്കേണ്ട ഒരു ബാധ്യതയും ഈ സർക്കാരിനില്ല, ജഡ്ജിയുടെയല്ല ആരുടെ മകനാണെങ്കിലും നിയമം ഒരുപോലെ...പാവപ്പെട്ട ഒരാൾ അപകടത്തിൽ മരിച്ച് ശവദാഹം നടക്കുന്നതിനു മുൻപ് പ്രതിക്കു ജാമ്യം അനുവദിച്ചത് അപലപനീയം!! ദൃശ്യങ്ങൾ ഫോണിൽനിന്നു ഡിലീറ്റ് ചെയ്ത ഉദ്യോഗസ്ഥൻ, ആവശ്യമായ വകുപ്പുക...
27 Oct 2026
BREAKING NEWS
’അപകടത്തിനു പിന്നാലെ കാറിൽ നിന്നും ജഡ്ജിയുടെ ഔദ്യോഗിക ബോർഡ് നീക്കി; സംഭവത്തിന്റെ ചിത്രം പകർത്തിയ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി ചിത്രങ്ങൾ ഡിലീറ്റ് ചെയ്തു’; പൊലീസ് നടപടികളിൽ ദുരൂഹതയെന്ന് ജയബാലകൃഷ്ണന്റെ കുടുംബം
27 Oct 2026
BREAKING NEWS
'ഞാനൊരു യാത്ര പോകുന്നു, 30 വർഷത്തിനു ശേഷമേ തിരിച്ചുവരൂ'... വീട്ടിൽ നിന്ന് മുടി സ്വയം മുറിച്ച് രൂപമാറ്റം വരുത്തി, സൈക്കിളെടുത്ത് 12 കാരൻ വീടുവിട്ടിറങ്ങി, ആദ്യം കരുതിയത് ചികിത്സയ്ക്കായി കൊൽക്കത്തയിലേക്ക് പോയ അമ്മയേയും ഇളയകുഞ്ഞിനേയും കാണാനിറങ്ങിയതെന്ന്...6 ദിവസത്തെ തിരച്ചിലിനൊടുവിൽ കുട്ടിയെ കണ്ടെത്ത...
27 Oct 2026