തിരുവനന്തപുരം: സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ വിഴിഞ്ഞം മുക്കോല ശാഖയില്‍ ബോംബ് ഭീഷണി. ബാങ്ക് തകര്‍ക്കുമെന്നു കാട്ടി രാവിലെ ഏഴു മണിക്കാണ് ഇ-മെയില്‍ സന്ദേശം ലഭിച്ചത്. പത്തു മണിയോടെ ബോംബ് സ്‌ഫോടനമുണ്ടാകുമെന്നായിരുന്നു ഭീഷണി. ബാങ്ക് അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് എത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഭീഷണി സന്ദേശത്തില്‍ എല്‍ടിടിഇ പരാമര്‍ശമുണ്ടെന്നാണു സൂചന. ഇതേ കെട്ടിടത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്ന എംഎസ് സി ഷിപ്പിങ് കമ്പനിയുടെ ഓഫിസിലും പൊലീസ് പരിശോധന നടത്തി. [email protected] എന്ന ഇമെയില്‍ വിലാസത്തില്‍നിന്നാണ് ഭീഷണി സന്ദേശം എത്തിയത്.

















































