BREAKING NEWS

‘രാഷ്ട്രീയത്തിൽ പ്രവേശിച്ചത് ഒരു തെറ്റായിരുന്നെന്ന് ഞാൻ ഇന്ന് മനസിലാക്കുന്നു, എന്റെ കുടുംബത്തിലെ യുവാക്കൾ രാഷ്ട്രീയത്തിൽ ചേരരുതെന്ന് ഞാൻ ഉപദേശിക്കുന്നു’- ആത്മഹത്യാ കുറിപ്പ്!! മുൻ ബംഗാൾ ഡെപ്യൂട്ടി സ്പീക്കറും തൃണമൂൽ എംഎൽഎയുമായ ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ

· · 1 min read
Share: Copied!

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭ മുൻ ഡെപ്യൂട്ടി സ്പീക്കറും അഞ്ച് തവണ തൃണമൂൽ കോൺഗ്രസ് എംഎൽഎയുമായ ആശിഷ് ബാനർജിയെ ബിർഭൂമിലെ വീട്ടിനോട് ചേർന്നുള്ള പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ കണ്ടെത്തി. 74 വയസായിരുന്നു. സംഭവസ്ഥലത്ത് നിന്ന് ഒരു പേജുള്ള ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെടുത്തി.

ബംഗാളിയിൽ എഴുതിയതായി പറയപ്പെടുന്ന കുറിപ്പിൽ തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത് തെറ്റായ തീരുമാനമായിരുന്നുവെന്നും ആശിഷ് ബാനർജി രേഖപ്പെടുത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. അതുപോലെ കുടുംബത്തിലെ യുവാക്കൾ ഭാവിയിൽ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാതെ സ്വന്തം തൊഴിൽ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം കുറിപ്പിൽ നിർദേശിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.

“പൊതുയോഗങ്ങളിൽ പങ്കെടുക്കുക എന്നതല്ലാതെ ടിആർഡിഎയിൽ എനിക്ക് മറ്റ് ഉത്തരവാദിത്തങ്ങളൊന്നുമില്ലായിരുന്നു. ഞാൻ ടെൻഡർ കമ്മിറ്റിയിൽ ഉണ്ടായിരുന്നില്ല. ചെക്കുകളിൽ ഒപ്പിടാൻ എനിക്ക് അധികാരമില്ലായിരുന്നു. പദ്ധതികൾ അംഗീകരിക്കുന്നതിലോ ‘ഒബ്ജക്ഷൻ ഇല്ല’ സർട്ടിഫിക്കറ്റുകൾ നൽകുന്നതിലോ ഞാൻ ഉൾപ്പെട്ടിരുന്നില്ല. ഈ കാര്യങ്ങളിൽ ആരും എന്നോട് ആലോചിച്ചിട്ടില്ല. എന്നെ അപകീർത്തിപ്പെടുത്താൻ സ്വീകരിച്ച നടപടികളെ ഞാൻ അപലപിക്കുന്നു. ഇന്ന്, രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത് ഒരു തെറ്റാണെന്ന് എനിക്ക് തോന്നുന്നു. എന്റെ കുടുംബത്തിലെ യുവാക്കൾ രാഷ്ട്രീയത്തിൽ ചേരരുതെന്ന് ഞാൻ ഉപദേശിക്കുന്നു; അവർ അവരുടെ തൊഴിലുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കട്ടെ,”- ആത്മഹത്യാ കുറിപ്പിൽ പറയുന്നു,

രാംപൂർഹട്ട് നിയമസഭാ മണ്ഡലത്തെ തുടർച്ചയായി 25 വർഷം പ്രതിനിധീകരിച്ച ആശിഷ് ബാനർജി, താൻ ഒരിക്കലും അഴിമതിയിൽ ഏർപ്പെട്ടിട്ടില്ലെന്നും ഒരു ജോലിക്കും പണം വാങ്ങിയിട്ടില്ലെന്നും കുറിപ്പിൽ പറഞ്ഞതായി റിപ്പോർട്ടുണ്ട്. തൃണമൂൽ കോൺഗ്രസിലെ ചില തെറ്റായ നടപടികളെ അംഗീകരിക്കാൻ തനിക്ക് കഴിഞ്ഞിരുന്നില്ലെന്നും എന്നാൽ അതിനെതിരെ പ്രതിഷേധിക്കാൻ സാധിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞതായാണ് വിവരം. താരാപീഠ്- രാംപൂർഹട്ട് ഡെവലപ്‌മെന്റ് അതോറിറ്റിയുമായി ബന്ധപ്പെട്ട ടെൻഡർ നടപടികൾ, ചെക്ക് അനുവദിക്കൽ, പ്ലാൻ അംഗീകരിക്കൽ, നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നൽകൽ തുടങ്ങിയ കാര്യങ്ങളിൽ തനിക്ക് യാതൊരു പങ്കുമില്ലായിരുന്നുവെന്നും കുറിപ്പിൽ വ്യക്തമാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു.

അതേസമയം മമത ബാനർജിയുടെ അടുത്ത അനുയായികളിൽ ഒരാളായിരുന്നു ആശിഷ് ബാനർജി. വിദ്യാർഥി കാലം മുതൽ രാഷ്ട്രീയത്തിൽ സജീവമായിരുന്ന അദ്ദേഹം അധ്യാപകനായും പ്രവർത്തിച്ചിരുന്നു. 2001 മുതൽ 2026 വരെ രാംപൂർഹട്ട് മണ്ഡലത്തെ പ്രതിനിധീകരിച്ച അദ്ദേഹം നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനവും വഹിച്ചിട്ടുണ്ട്. മമത ബാനർജി സർക്കാരിൽ സ്കൂൾ വിദ്യാഭ്യാസം, കൃഷി തുടങ്ങിയ വകുപ്പുകളുടെ ചുമതലയും അദ്ദേഹം കൈകാര്യം ചെയ്തിരുന്നു.

ഈ വർഷത്തെ പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലാണ് അദ്ദേഹത്തിന്റെ ദീർഘകാല രാഷ്ട്രീയ മുന്നേറ്റത്തിന് തിരിച്ചടിയേറ്റത്. ബിജെപി സ്ഥാനാർഥി ധ്രുവ സാഹയോട് 24,000ത്തിലധികം വോട്ടുകൾക്ക് അദ്ദേഹം പരാജയപ്പെട്ടു. 15 വർഷത്തെ തൃണമൂൽ കോൺഗ്രസ് ഭരണത്തിന് അന്ത്യം കുറിച്ച് ബിജെപി പശ്ചിമ ബംഗാളിൽ ആദ്യമായി സർക്കാർ രൂപീകരിച്ചതിന് പിന്നാലെയാണ് ആശിഷ് ബാനർജിയുടെ മരണം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

കടലിനടിയിൽ പുതുതന്ത്രമിറക്കാൻ ഇന്ത്യ; 70,000 കോടിയുടെ വമ്പൻ അന്തർവാഹിനി കരാർ; ജർമനിയുമായി കൈകോർക്കാൻ രാജ്യം, നാവികസേനയുടെ കരുത്ത് കുതിക്കും

 

BREAKING NEWS
സിന​ഗോ​ഗിനു നേരെയുണ്ടായ തീവെപ്പിനു പിന്നിൽ അജ്‍ഞാത ടെലഗ്രാം സന്ദേശമോ, അതോ ലഹരി തലയ്ക്കു പിടിച്ച് കിറുങ്ങിയതോ? പള്ളിക്ക് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ ശേഷം ദൃശ്യങ്ങൾ സ്വന്തം മൊബൈൽ ഫോണിൽ പകർത്തി...പുത്തൻകുരിശ് സ്വദേശി പിടിയിൽ, വീട്ടിൽ നട‌ത്തിയ പരിശോധനയിൽ വൻതോതിൽ രാസല​ഹരി ശേഖരവും പിടിച്ചെടുത്തു, തീവ്ര...
13 Oct 2026
BREAKING NEWS
‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്, ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല, ഒരേയൊരു സമരമേയുള്ളൂ... ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക... ഡൽഹിയിൽ ഇന്ത്യാ സംഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം
13 Oct 2026
BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026