BREAKING NEWS

“സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്തവര്‍ പാകിസ്താനിലേക്ക് പോകണം”, അവര്‍ രാജ്യദ്രോഹികളാണ്, ഇനി ക്ലാസില്‍ കയറ്റില്ല, വിദ്യാര്‍ത്ഥികളെ അധിക്ഷേപിച്ച് സ്കൂൾ ഉടമ

· · 1 min read
Share: Copied!

തൃശ്ശൂർ: സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികളെ രാജ്യവിരുദ്ധരായി ചിത്രീകരിച്ച് സ്കൂൾ ഉടമ. വീട്ടിലിരിക്കുന്നവർ പാകിസ്താനിലേക്ക് പോകേണ്ടവരാണെന്ന മാളാ ഇന്റർനാഷണൽ സ്കൂൾ മേധാവി ഡോ. രാജു ഡേവിസിന്റെ പ്രസ്താവന വിവാദമായി. സ്വാതന്ത്ര്യദിനത്തിൽ എത്താതിരുന്നവരെ ക്ലാസിൽ കയറ്റില്ലെന്നും ഇയാൾ ഭീഷണിപ്പെടുത്തി. രക്ഷിതാക്കൾ ഉൾപ്പെടുന്ന വാട്സാപ് ഗ്രൂപ്പിലാണ് സ്കൂൾ ഉടമയുടെ സന്ദേശം വന്നത്.

വിദ്യാർഥികൾ സ്വാതന്ത്ര്യദിനാഘോഷത്തിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് നേരത്തേ അറിയിച്ചിരുന്നു. എന്നാൽ, വിവിധ കാരണങ്ങളാൽ എത്താൻ കഴിയാത്തവരെയാണ് ഇത്തരത്തിൽ രാജ്യദ്രോഹികളായി ചിത്രീകരിച്ചത്. സംഭവം വിവാദമായതോടെ വിശദീകരണവുമായി സ്കൂൾ ഉടമ രംഗത്തെത്തി. “സ്കൂളിൽ വരാത്തവർ പാകിസ്താനിലേക്ക് പോകണമെന്നാണ് ഞാൻ പറഞ്ഞത്.

അറബ് രാജ്യങ്ങളിലേക്കോ ബംഗ്ലാദേശിലേക്കോ പോകണമെന്നല്ല. പാകിസ്താൻ ഇന്ത്യയുടെ ശത്രുരാജ്യമാണ്. എന്റെ രാജ്യസ്നേഹവും മതനിരപേക്ഷതയും എന്നെ ആരും പഠിപ്പിക്കേണ്ടതില്ല”, എന്നും ഇയാൾ രണ്ടാമത്തെ സന്ദേശത്തിൽ അവകാശപ്പെട്ടു.

BREAKING NEWS
സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ കണ്ടെത്തിയ മാർ​ഗം... ആറുമാസം പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമം, ഭാര്യയും ഭർത്താവും ഇടനിലക്കാരനും അറസ്റ്റിൽ, കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത് രണ്ടര ലക്ഷം രൂപയ്ക്ക്
04 Nov 2026
BREAKING NEWS
അവർ മുടിമുറിക്കുന്നതുകണ്ടപ്പോൾ സങ്കടമായി, ഒരു പെൺകുട്ടിയല്ലേ? സമരം ചെയ്യുന്നവർ മുഖ്യമന്ത്രിയെക്കുറിച്ചോ, പൊതുവിദ്യാഭ്യാസ മന്ത്രിയെക്കുറിച്ചോ എന്തു പറഞ്ഞാലും വിരോധമില്ല, അഞ്ചിൽ നാലും സമ്മതിച്ചു, റേഷ്യോ കുറയ്ക്കാനാവില്ല, തസ്തികകൾ സൃഷ്ടിക്കേണ്ടി വരും, അങ്ങനെയൊരു ധനസ്ഥിതിയിലല്ല കേരളം, അവരെ നിഷേധിച്ചി...
04 Nov 2026
BREAKING NEWS
ആ ജീവൻ തിരികെപ്പിടിക്കാൻ 10 ദിവസങ്ങളായി നടത്തിയ ശ്രമങ്ങൾ വിഫലം, വനിതാ കണ്ടക്ടർ മരണത്തിനു കീഴടങ്ങി!! ടിക്കറ്റ് ബാക്കി 90 രൂപ ചോദിച്ചുള്ള തർക്കം, ഓടുന്ന ബസിൽ നിന്ന് വനിതാ കണ്ടക്ടറെ യാത്രക്കാരി തള്ളിത്താഴെയിട്ടു, ബസിന്റെ ചക്രങ്ങൾ ഇരുകാലുകളിലൂടെയും കയറിയിറങ്ങി, 24കാരിക്ക് ദാരുണാന്ത്യം
04 Nov 2026
BREAKING NEWS
വെറും 15 രൂപയ്ക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ; പുതിയ പായ്ക്കുമായി ജിയോ
04 Nov 2026