BREAKING NEWS

ഡ്യൂട്ടിക്കിടെ വനിതാ എസ്ഐയുടെ മുഖത്തടിച്ചു, അധിക്ഷേപ വര്‍ഷവും, ബിജെപി എംഎല്‍എയുടെ മകള്‍ക്കെതിരെ കേസ്

· · 1 min read
Share: Copied!

ബംഗളൂരു: കർണാടകയിൽ വനിതാ പൊലീസ് ഉദ്യോ​ഗസ്ഥയുടെ മുഖത്തടിച്ച ബി.ജെ.പി എം.എൽ.എയുടെ മകൾക്കെതിരെ കേസ്. തുമകുരു റൂറൽ മണ്ഡലം എം.എൽ.എ ബി.എസ്. സുരേഷ് ഗൗഡയുടെ മകൾ ഐശ്വര്യക്കെതിരെയാണ് കേസെടുത്തത്. മണ്ഡ്യ വനിതാ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ സവിത പാട്ടീലാണ് പരാതി നൽകിയത്.
ആ​ഗസ്റ്റ് 12ന് ക്ഷേത്രപരിസരത്താണ് പരാതിക്ക് ആസ്പദമായ സംഭവം.

ഭീമ അമാവാസി ആഘോഷത്തോടനുബന്ധിച്ച് ശ്രീരം​ഗപട്ടണ താലൂക്കിലെ ആരതി ഉക്കട ക്ഷേത്രത്തിൽ പ്രത്യേക ഡ്യൂട്ടിക്കിടെയാണ് സവിതക്കെതിരായ ആക്രമണം. ദർശനത്തിനായി ക്ഷേത്രത്തിലെത്തിയ ഐശ്വര്യ അകത്തേക്ക് പ്രവേശിക്കാൻ വൈകിയതിനെ തുടർന്ന് പൊലീസുകാരുമായി വാക്കു​തർക്കമുണ്ടായി. തുടർന്ന് ഐശ്വര്യ പൊലീസ് ഉദ്യോഗസ്ഥയെ അധിക്ഷേപിക്കുകയും കയ്യേറ്റം ചെയ്യുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു. സബ് ഇൻസ്പെക്ടർ സവിത പാട്ടീലിനെ ഐശ്വര്യ അടിച്ചതായും പരാതിയിൽ പറയുന്നു.

സംഭവം വിവാദമായതോടെ ഐശ്വര്യയുടെ പിതാവും ബി.ജെ.പി നേതാവുമായ ബി.എസ്. സുരേഷ് ഗൗഡ ക്ഷമാപണം നടത്തി. മകളുടെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റത്തിൽ ഖേദിക്കുന്നതായി അദ്ദേഹം അറിയിച്ചു. എന്നാൽ, ക്ഷേത്രത്തിനുള്ളിൽ പ്രവേശിപ്പിക്കാൻ മകൾ അഭ്യർഥിച്ചുവെന്നും സർക്കിൾ ഇൻസ്‌പെക്ടറെ ഉള്ളിലേക്ക് കടത്തിവിട്ടിട്ടും മകളെ പ്രവേശിക്കാൻ പൊലീസ് അനുവദിച്ചില്ലെന്നും ബി.ജെ.പി എം.എൽ.എ ആരോപിക്കുകയും ചെയ്തു. തുടർന്നാണ് ഇരുകൂട്ടരും തമ്മിൽ തർക്കമുണ്ടായതെന്നും എന്നാൽ മകൾ ഉദ്യോ​ഗസ്ഥയെ മർദിക്കുന്ന വീഡിയോ താൻ കണ്ടില്ലെന്നും എം.എൽ.എ വ്യക്തമാക്കി.

പ

BREAKING NEWS
സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ കണ്ടെത്തിയ മാർ​ഗം... ആറുമാസം പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമം, ഭാര്യയും ഭർത്താവും ഇടനിലക്കാരനും അറസ്റ്റിൽ, കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത് രണ്ടര ലക്ഷം രൂപയ്ക്ക്
04 Nov 2026
BREAKING NEWS
അവർ മുടിമുറിക്കുന്നതുകണ്ടപ്പോൾ സങ്കടമായി, ഒരു പെൺകുട്ടിയല്ലേ? സമരം ചെയ്യുന്നവർ മുഖ്യമന്ത്രിയെക്കുറിച്ചോ, പൊതുവിദ്യാഭ്യാസ മന്ത്രിയെക്കുറിച്ചോ എന്തു പറഞ്ഞാലും വിരോധമില്ല, അഞ്ചിൽ നാലും സമ്മതിച്ചു, റേഷ്യോ കുറയ്ക്കാനാവില്ല, തസ്തികകൾ സൃഷ്ടിക്കേണ്ടി വരും, അങ്ങനെയൊരു ധനസ്ഥിതിയിലല്ല കേരളം, അവരെ നിഷേധിച്ചി...
04 Nov 2026
BREAKING NEWS
ആ ജീവൻ തിരികെപ്പിടിക്കാൻ 10 ദിവസങ്ങളായി നടത്തിയ ശ്രമങ്ങൾ വിഫലം, വനിതാ കണ്ടക്ടർ മരണത്തിനു കീഴടങ്ങി!! ടിക്കറ്റ് ബാക്കി 90 രൂപ ചോദിച്ചുള്ള തർക്കം, ഓടുന്ന ബസിൽ നിന്ന് വനിതാ കണ്ടക്ടറെ യാത്രക്കാരി തള്ളിത്താഴെയിട്ടു, ബസിന്റെ ചക്രങ്ങൾ ഇരുകാലുകളിലൂടെയും കയറിയിറങ്ങി, 24കാരിക്ക് ദാരുണാന്ത്യം
04 Nov 2026
BREAKING NEWS
വെറും 15 രൂപയ്ക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ; പുതിയ പായ്ക്കുമായി ജിയോ
04 Nov 2026