BREAKING NEWS

‘ഞാൻ ഉദ്ദേശിക്കുന്ന രാഷ്ട്രീയം ശ്രീനാരായണ ഗുരുദേവന്റെ ആദർശങ്ങളും ആശയങ്ങളും അടങ്ങുന്നതാണ്, കഴിഞ്ഞ അഞ്ച് വർഷം സംസ്ഥാന ബിജെപിയിൽ അത് കണ്ടില്ല, എന്റെ ലൈൻ ഇതല്ലെന്ന് എനിക്ക് മനസിലായി’…. അപ്രതീക്ഷിത പ്രഖ്യാപനം, ബിജെപി വിട്ട് നടൻ ദേവൻ

· · 1 min read
Share: Copied!

ആലപ്പുഴ: ബിജെപിയിൽ നിന്ന് അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ച് നടൻ ദേവൻ . നിലവിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റാണ് ദേവൻ. കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ നടന്ന പരിപാടിയിലാണ് ദേവന്റെ രാജി പ്രഖ്യാപനം.

‘‘ബിജെപിയ്ക്ക് വേണ്ടി അഗ്രസീവായി ഞാൻ പ്രവർത്തിച്ചു. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിന്റെ വിജയത്തിനു എന്റെ സംഭാവന ഉണ്ടായിരുന്നതായി അദ്ദേഹം സമ്മതിക്കും. അത്രയും സംഭാവന ഞാൻ‌ നൽകിയിരുന്നു. ഞാൻ ഉദ്ദേശിക്കുന്ന രാഷ്ട്രീയം ശ്രീനാരായണ ഗുരുദേവന്റെ ആദർശങ്ങളും ആശയങ്ങളും അടങ്ങുന്നതാണ്. എന്നാൽ കഴിഞ്ഞ അഞ്ച് വർഷം സംസ്ഥാന ബിജെപിയിൽ അത് കണ്ടില്ല. എന്റെ ലൈൻ ഇതല്ലെന്ന് എനിക്ക് മനസിലായി- നടൻ ദേവൻ പറഞ്ഞു.

നാലഞ്ച് മാസങ്ങൾക്ക് മുന്നേ ഞാൻ ഇക്കാര്യത്തിൽ തീരുമാനമെടുത്തിരുന്നു. ഈ വേദിയിൽ പ്രഖ്യാപനം നടത്തണമെന്ന് ഇവിടെ ഇരുന്ന ശേഷമാണ് ഞാൻ തീരുമാനിച്ചത്. ഞാൻ ബിജെപിയുടെ വൈസ് പ്രസിഡന്റ് സ്ഥാനവും പ്രാഥമിക അംഗത്വവും രാജിവയ്ക്കാനുള്ള രാജിക്കത്ത് ഞാൻ എഴുതിവച്ചിരിക്കുകയാണ്’’ – ദേവൻ കൂട്ടിച്ചേർത്തു.

‘വെരി ഡൗൺ ടു എർത്ത് , വാർത്താസമ്മേളനം കാണാൻ ബുധനാഴ്ചകളിൽ കാത്തിരിക്കും, വിനോദവും വിജ്ഞാനവും അതിലുണ്ട്, എല്ലാം അച്ചടിച്ച് പ്രസിദ്ധീകരിക്കണം’; വി.ഡി. സതീശനെ പ്രശംസിച്ച് നടൻ ജഗദീഷ്

BREAKING NEWS
വകുപ്പ് നല്ലതാവാതെ മന്ത്രി വെളുത്ത് സുന്ദരനായിട്ട് എന്താണ് കാര്യമുള്ളത്? ചെന്നിത്തല വളരെ നല്ല ആളാണ്, മഹാനാണ്, പക്ഷെ അദ്ദേഹത്തിന്റെ വകുപ്പ് വളരെ മോശം... ആഭ്യന്തരവകുപ്പ് എല്ലാക്കാലത്തും കുഴപ്പമാണ്, പോലീസുകാരെ നിയന്ത്രിക്കണം... പോലീസിൽ കൂടുതൽ സ്ത്രീകളെ കൊണ്ടുവരണം- ജി. സുധാകരൻ എംഎൽഎ
27 Oct 2026
BREAKING NEWS
‘മുട്ടയ്ക്കൊപ്പം ചെമ്പരത്തിമൊട്ടില്ലാതെ ഞാൻ കഴിക്കത്തില്ല’; സൗന്ദര്യചികിത്സാ വിവാദത്തിൽ പരിഹാസ വീഡിയോയുമായി ശോഭന ജോർജ്
27 Oct 2026
BREAKING NEWS
'ആ ബലാത്സംഗം വളരെ ക്രൂരമായിരുന്നു... മുറിയിലെത്തിയപ്പോൾ ട്രംപ് പിന്നിൽനിന്ന് പിടിച്ച് ബലമായി ബലാത്സംഗം ചെയ്തു, വസ്ത്രം കീറി, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ രക്തസ്രാവവും ചതവുകളും ഉണ്ടായി... ആക്രമണത്തിന് ശേഷം കട്ടിലിന്റെ അരികിൽ ഇരുത്തി വിസയും NYU പ്രവേശനവും ശരിയാക്കിത്തരാമെന്ന വാഗ്ദാനങ്ങൾ ആവർത്തിച്ചു...
27 Oct 2026
BREAKING NEWS
ചുറ്റും വലവിരിച്ചു, ഇനി എങ്ങോട്ട് രക്ഷപ്പെടാൻ... എൻകൗണ്ടർ ചെയ്താലോയെന്ന് ഭയന്നു, ആദ്യം പിടിയിലായ പ്രവീൺ സ്വയം തിരിച്ചുവന്നത്!! നാലുപേർ പിടിയിൽ... പ്രതികൾ രക്ഷപ്പെട്ടത് ഉദ്യോ​ഗസ്ഥന്റെ സ്വർണമാല മോഷ്ടിച്ച ശേഷം, ജയിൽ വാർഡനടക്കം 10 പേർക്ക് സസ്പെൻഷൻ, ബാക്കി 13 പേരെ പിടികൂടാൻ 17 പ്രത്യേക അന്വേഷണ സംഘം, അ...
27 Oct 2026