BREAKING NEWS

ഒന്നര മാസമായി ക്ലാസിൽ കയറാൻ അനുവദിച്ചിരുന്നില്ല, കൂടാതെ ഇയർ ബാക്ക് ഭീഷണിയും!! വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ കോതമംഗലം എംഎ കോളേജിൽ വിദ്യാർഥി പ്രതിഷേധം, ഇയർ ബാക്ക് എടുത്തു കളയാൻ സാങ്കേതിക സർവകലാശാല തീരുമാനിച്ചതാണ്, എംഎ കോളേജ് അതിനു തയ്യാറായിട്ടില്ല- റോജി എം ജോൺ

· · 1 min read
Share: Copied!

കൊച്ചി: കോതമംഗലം എംഎ കോളേജിൽ അരുണാചൽ സ്വദേശിയായ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവം വിവാദമാകുന്നു. വിദ്യാർഥിയുടെ മരണത്തിനു പിന്നാലെ സഹപാഠികളായ വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസ മന്ത്രിയെ കണ്ടു. പ്രശ്നങ്ങൾ മന്ത്രിക്ക് മുന്നിൽ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. ഇയർ ബാക്ക് എടുത്തു കളയാൻ സാങ്കേതിക സർവകലാശാല തീരുമാനിച്ചത് ആണെന്നും എന്നാൽ, ഓട്ടോണമസ് പദവിയുള്ള എംഎ കോളേജ് അതിനു തയ്യാറായിട്ടില്ല എന്നും മന്ത്രി റോജി എം ജോൺ പറഞ്ഞു. മന്ത്രി എന്ന നിലയിൽ ഇക്കാര്യം കോളേജിനോട് പറഞ്ഞിരുന്നു എന്നും റോജി വ്യക്തമാക്കി.

അതേസമയം സംഭവത്തിൽ പ്രതിഷേധം ശക്തമാണ്. കുറഞ്ഞ ക്രെഡിറ്റ്‌ സ്കോർ 18 ആയിരിക്കെ, എംഎ കോളേജിൽ മാത്രം സ്കോർ 22 ആക്കിയതാണ് വിദ്യാർത്ഥിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്. അരുണാചൽ സ്വദേശിയായ വിദ്യാർത്ഥിയുടെ രക്ഷിതാക്കൾ എത്തിയ ശേഷം തുടർ നടപടികളിലേക്ക് കടക്കുമെന്ന് പോലീസ് അറിയിച്ചു. മരിച്ച അരുണാചൽ സ്വദേശി മിർചി മിർപുപിനെ ഒന്നര മാസമായി ക്ലാസിൽ കയറാൻ അനുവദിച്ചിരുന്നില്ലെന്ന് വിദ്യാർത്ഥികൾ പറയുന്നു.

മറ്റെല്ലാ എൻജിനീയറിങ് കോളജുകളിലും കുറഞ്ഞ ക്രെഡിറ്റ്‌ സ്കോർ 18, മാർ അഥനേഷ്യസിൽ 22…പരീക്ഷയ്ക്ക് ക്രെഡിറ്റ് സ്കോർ കുറഞ്ഞ മനോവിഷമത്തിൽ വിദ്യാർഥി ജീവനൊടുക്കി, മരിച്ചത് അരുണാചൽപ്രദേശ് സ്വദേശി

BREAKING NEWS
കോഴിക്കോട് വച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാൻ സാധ്യതയെന്ന് കൺട്രോൾ റൂമിലേക്ക് വ്യാജ സന്ദേശം; മലപ്പുറം സ്വദേശി പോലീസ് കസ്റ്റഡിയിൽ
25 Oct 2026
BREAKING NEWS
"നിങ്ങള്‍ എന്നെ ചോദ്യം ചെയ്യാന്‍ നില്‍ക്കണ്ട, അതിനൊന്നും നിങ്ങള്‍ ആയിട്ടില്ല", ജഡ്ജി തട്ടിക്കയറി, മാമന്‍ ഓടിച്ചിരുന്ന വണ്ടി കിടക്കുന്ന കിടപ്പ് കാണണം, കാര്‍ നൂറിലെങ്കിലും ഓടിച്ചുകാണും, പ്രതികരണവുമായി കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ ബന്ധുക്കള്‍, 17കാരന്‍ മദ്യപിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്
25 Oct 2026
BREAKING NEWS
സൂപ്പർ എൽ നിനോ ഭീഷണി; മത്തി, അയല, നെത്തോലി തുടങ്ങിയ ചെറുമീനുകൾ കടലിൽനിന്ന് അപ്രത്യക്ഷമായേക്കും; മത്സ്യത്തൊഴിലാളികൾക്ക് തിരിച്ചടി
25 Oct 2026
BREAKING NEWS
വിവാഹം കഴിഞ്ഞ് മൂന്നാം മാസം മുതല്‍ താര്‍ കാറും ബൈക്കും ആവശ്യപ്പെട്ട് മര്‍ദനം, നിരന്തരം വഴക്ക്, തര്‍ക്കം മൂത്തതോടെ യുവതിയെ റോഡിലൂടെ വലിച്ചിഴച്ച് മുടിയില്‍ കുത്തിപ്പിടിച്ച് ക്രൂരമായി മര്‍ദിച്ച് ഭര്‍ത്താവ്
25 Oct 2026