തിരുവനന്തപുരം: ഭരണകക്ഷി അംഗത്തിന് നേരെ രൂക്ഷവിമർശനവുമായി ജി. സുധാകരൻ. കമ്യൂണിസം ശാപം ആണെന്ന് പറഞ്ഞ ഭരണകക്ഷി അംഗത്തിലെ വർഗീസ് മാമ്മനെതിരെയാണ് ജി. സുധാകരൻ എം.എൽ.എ രൂക്ഷവിമർശനം ഉന്നയിച്ചത്.
താൻ കമ്യൂണിസ്റ്റ് പാർട്ടിക്കെതിരായി പറയില്ലെന്നും ജി. സുധാകരൻ വ്യക്തമാക്കി.ഒരു സംസ്ഥാന സമിതി അംഗം എല്ലാ ദിവസവും തന്റെ അച്ഛനെപ്പറ്റി പറഞ്ഞ് നടക്കുകയാണെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.കമ്യൂണിസം എന്നത് ചൈനയിലും ക്യൂബയിലും കൊറിയയിലും വിയറ്റ്നാമിലും മാത്രമാണുള്ളത്. കേരളത്തിൽ കമ്യൂണിസമില്ലെന്നും ഇപ്പോൾ പറഞ്ഞ് നടക്കുന്നതൊന്നും കമ്യൂണിസമല്ലെന്നും ജി. സുധാകരൻ പറഞ്ഞു.
കേരള കോൺഗ്രസുമായി കമ്യൂണിസ്റ്റ് യോജിച്ചിട്ടുണ്ട്. നാളെ യഥാർഥ കോൺഗ്രസുകാരുമായും യോജിക്കുമെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.സി.പി.എമ്മിന് ഇപ്പോൾ മാർക്സിസം ഇല്ല. ആലപ്പുഴ നഗരസഭയിലെ സി.പി.എം കൗൺസിലർ ഉൾപ്പെട്ട ലഹരിക്കേസ് പുനരന്വേഷിക്കണം. പി.എം ശ്രീ പദ്ധതിയിലൂടെ ലഭിക്കുന്ന കേന്ദ്ര ഫണ്ട് കേരളം വാങ്ങണമെന്നും സുധാകരൻ പറഞ്ഞു.
‘അമ്പലപ്പുഴയിൽ ഞാൻ സ്വതന്ത്രമായാണ് മത്സരിച്ചത്. കോൺഗ്രസ് പിന്തുണ തന്നു. കഴിഞ്ഞ സർക്കാറിന്റെ ധനഭരണം 101 ശതമാനം പരാജയമായിരുന്നു. പിണറായിയുടെ ചെരിപ്പിന്റെ വാറഴിക്കാൻ ഞാൻ ഒരിക്കലും ഉണ്ടാവില്ല. വാറഴിക്കുന്നത് തമ്പുരാക്കന്മാരുടെ കാലത്താണ്. തന്നെ അങ്ങനെ അധിക്ഷേപിച്ച എച്ച്. സലാമിനെതിരെ പരാതി കൊടുത്തിട്ടുണ്ട്’ എന്നും സുധാകരൻ പറഞ്ഞു.















































