തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പാക്കൽ വിഷയത്തില്‍ പ്രതിപക്ഷത്തിന് മറുപടിയുമായി മാത്യു കുഴൽനാടൻ എംഎൽഎ. ഈ രണ്ടു വിഷയങ്ങളിലും എൽഡിഎഫ് സർക്കാർ സ്വീകരിച്ച നിലപാട് ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു കുഴൽനാടന്റെ വിമർശനമെങ്കിലും ഇവയിൽ സർക്കാർ നിലപാടിനുള്ള പരോക്ഷ വിമർശനംകൂടി ഉൾക്കൊള്ളുന്നതായിരുന്നു പ്രസംഗം എന്നതാണ് ശ്രദ്ധേയം. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം രണ്ട് വിമർശനങ്ങളാണ് പ്രധാനമായും തങ്ങൾക്കുനേരെ പ്രതിപക്ഷം ഉന്നയിക്കുന്നതെന്ന് കുഴൽനാടൻ ചൂണ്ടിക്കാട്ടി.
പിഎം ശ്രീയും വീര്യംകുറഞ്ഞ മദ്യത്തിന്റെ നികുതി സംബന്ധിച്ച ആരോപണങ്ങളും. പിഎം ശ്രീ പദ്ധതിയിൽ യുഡിഎഫിന്റെ നിലപാടുകളെ വിമർശിച്ച് പിണറായി വിജയൻ രംഗത്തെത്തിയത് അത്ഭുതകരമാണെന്ന് കുഴൽനാടൻ പറഞ്ഞു. അതിന്റെ അപകടം പിണറായിക്ക് അറിയില്ലായിരുന്നോ എന്നും കുഴൽനാടൻ ചോദിച്ചു. എങ്ങനെയാണ് കേരളത്തിലെ ജനങ്ങളോട് എൽഡിഎഫിന് പിഎം ശ്രീ വിഷയം സംസാരിക്കാൻ കഴിയുകയെന്ന് കുഴൽനാടൻ ചോദിച്ചു. ഈ രാജ്യത്തെ ഒരു മതരാഷ്ട്രമാക്കി മാറ്റാനുള്ള ആർഎസ്എസിന്റെ പ്രഖ്യാപിതമായ അജൻഡയാണ് പദ്ധതിയിലൂടെ നടപ്പാക്കുന്നത്. കു
ട്ടികളിലേക്ക് മതചിന്ത കടത്തിവിട്ട് അവരെ ഒരുകാലത്തും തിരിച്ചുകൊണ്ടുവരാൻ കഴിയാത്ത വിധത്തിൽ മാറ്റാൻ ആഗ്രഹിക്കുന്ന ആർഎസ്എസിന്റെ പദ്ധതിയാണിത്. നിങ്ങളുടെ മന്ത്രിസഭയിൽ വന്നപ്പോൾ ഇത് അപകടമാണെന്ന് നിങ്ങളുടെ സഹപ്രവർത്തകർത്തന്നെ ചൂണ്ടിക്കാണിച്ചിരുന്നതാണ്. എന്നിട്ട് ഇരുട്ടിന്റെ മറവിൽ പിഎം ശ്രീ കേരളത്തിൽ നടപ്പിലാക്കാൻ ഒപ്പിട്ട അന്നത്തെ മുഖ്യമന്ത്രിയാണ് ഇപ്പോൾ ഭരണപക്ഷത്തെ വിമർശിക്കുന്നത്. പിഎംശ്രീയിൽ ഒരു വിരൽ ഞങ്ങൾക്കുനേരെ ചൂണ്ടുമ്പോൾ മറ്റു നാല് വിരലുകൾ നിങ്ങൾക്കുനേരെയാണ് എന്ന കാര്യം ഓർമിക്കണം, കുഴൽനാടൻ പറഞ്ഞു.















































