BREAKING NEWS

പിഎം ശ്രീയിൽ ഒരു വിരൽ ഞങ്ങൾക്കുനേരെ ചൂണ്ടുമ്പോൾ മറ്റു നാല് വിരലുകൾ നിങ്ങൾക്കുനേരെയാണ് എന്ന കാര്യം ഓർമിക്കണം, പദ്ധതി നടപ്പിലാക്കാൻ ഒപ്പിട്ട അന്നത്തെ മുഖ്യമന്ത്രിയാണ് ഇപ്പോൾ ഭരണപക്ഷത്തെ വിമർശിക്കുന്നത്, ഇതിന്റെ അപകടം പിണറായിക്ക് അറിയില്ലായിരുന്നോ? വിമര്‍ശനവുമായി മാത്യു കുഴല്‍നാടന്‍

· · 1 min read
Share: Copied!

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പാക്കൽ വിഷയത്തില്‍ പ്രതിപക്ഷത്തിന് മറുപടിയുമായി മാത്യു കുഴൽനാടൻ എംഎൽഎ. ഈ രണ്ടു വിഷയങ്ങളിലും എൽഡിഎഫ് സർക്കാർ സ്വീകരിച്ച നിലപാട് ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു കുഴൽനാടന്റെ വിമർശനമെങ്കിലും ഇവയിൽ സർക്കാർ നിലപാടിനുള്ള പരോക്ഷ വിമർശനംകൂടി ഉൾക്കൊള്ളുന്നതായിരുന്നു പ്രസംഗം എന്നതാണ് ശ്രദ്ധേയം. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം രണ്ട് വിമർശനങ്ങളാണ് പ്രധാനമായും തങ്ങൾക്കുനേരെ പ്രതിപക്ഷം ഉന്നയിക്കുന്നതെന്ന് കുഴൽനാടൻ ചൂണ്ടിക്കാട്ടി.

പിഎം ശ്രീയും വീര്യംകുറഞ്ഞ മദ്യത്തിന്റെ നികുതി സംബന്ധിച്ച ആരോപണങ്ങളും. പിഎം ശ്രീ പദ്ധതിയിൽ യുഡിഎഫിന്റെ നിലപാടുകളെ വിമർശിച്ച് പിണറായി വിജയൻ രംഗത്തെത്തിയത് അത്ഭുതകരമാണെന്ന് കുഴൽനാടൻ പറഞ്ഞു. അതിന്റെ അപകടം പിണറായിക്ക് അറിയില്ലായിരുന്നോ എന്നും കുഴൽനാടൻ ചോദിച്ചു. എങ്ങനെയാണ് കേരളത്തിലെ ജനങ്ങളോട് എൽഡിഎഫിന് പിഎം ശ്രീ വിഷയം സംസാരിക്കാൻ കഴിയുകയെന്ന് കുഴൽനാടൻ ചോദിച്ചു. ഈ രാജ്യത്തെ ഒരു മതരാഷ്ട്രമാക്കി മാറ്റാനുള്ള ആർഎസ്എസിന്റെ പ്രഖ്യാപിതമായ അജൻഡയാണ് പദ്ധതിയിലൂടെ നടപ്പാക്കുന്നത്. കു

ട്ടികളിലേക്ക് മതചിന്ത കടത്തിവിട്ട് അവരെ ഒരുകാലത്തും തിരിച്ചുകൊണ്ടുവരാൻ കഴിയാത്ത വിധത്തിൽ മാറ്റാൻ ആഗ്രഹിക്കുന്ന ആർഎസ്എസിന്റെ പദ്ധതിയാണിത്. നിങ്ങളുടെ മന്ത്രിസഭയിൽ വന്നപ്പോൾ ഇത് അപകടമാണെന്ന് നിങ്ങളുടെ സഹപ്രവർത്തകർത്തന്നെ ചൂണ്ടിക്കാണിച്ചിരുന്നതാണ്. എന്നിട്ട് ഇരുട്ടിന്റെ മറവിൽ പിഎം ശ്രീ കേരളത്തിൽ നടപ്പിലാക്കാൻ ഒപ്പിട്ട അന്നത്തെ മുഖ്യമന്ത്രിയാണ് ഇപ്പോൾ ഭരണപക്ഷത്തെ വിമർശിക്കുന്നത്. പിഎംശ്രീയിൽ ഒരു വിരൽ ഞങ്ങൾക്കുനേരെ ചൂണ്ടുമ്പോൾ മറ്റു നാല് വിരലുകൾ നിങ്ങൾക്കുനേരെയാണ് എന്ന കാര്യം ഓർമിക്കണം, കുഴൽനാടൻ പറഞ്ഞു.

BREAKING NEWS
കൈവിട്ടുപോയി; എൻവിഡിയ സിഇഒയെ കുപ്പിയിലാക്കി ചൈനീസ് ചാര വനിത കടത്തിയത് ശതകോടികളുടെ ഡോളറിന്റെ എഐ ചിപ്പുകളെന്ന് റിപ്പോർട്ട്; അമേരിക്ക കയറ്റുമതി നിയന്ത്രണം ഏർപ്പെടുത്തിയ സുപ്രധാന ചിപ്പുകളും ചൈനയുടെ കൈക്കലാക്കി!
11 Nov 2026
BREAKING NEWS
മൂന്ന് മാസത്തോളം വിദ്യാര്‍ത്ഥികളെ പുറത്തുനിര്‍ത്തിയിട്ടും അരിശം തീര്‍ന്നില്ലേ?? ഇനി എന്തിനാണ് മാപ്പ്?? ഒരു സംഭവത്തില്‍ രണ്ട് എഫ്ഐആറുകള്‍ എന്തിനാണ്?? കാലടി സർവകലാശാലക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം
11 Nov 2026
BREAKING NEWS
'ഇപ്പോൾത്തന്നെ ചെയ്യണമെന്ന് പറഞ്ഞ് ഫയൽ അയച്ചാൽ അതിന് താഴെ ഒപ്പിടാൻ ഇരിക്കുന്ന ആളല്ല ഞാൻ'';വൈദ്യുതി കരാറിനെക്കുറിച്ച് മുഖ്യമന്ത്രിയുടെ പ്രതികരണം; വി.ഡി സതീശനും സണ്ണി ജോസഫും തുറന്ന പോരിലേക്ക്?
11 Nov 2026
BREAKING NEWS
വീട്ടില്‍ സീനാണ്.......... എല്ലാവരുമായി പ്രശ്നം, ഭർതൃവീട്ടിൽ മരിച്ച സായയുടെ വാട്സ് ആപ്പ് ചാറ്റ് പുറത്ത്
11 Nov 2026