കണ്ണൂർ: മന്ത്രിയായ ശേഷം ആദ്യമായി കഥാകൃത്ത് ടി. പത്മനാഭനെ കാണാനെത്തി സണ്ണി ജോസഫ്. സർക്കാർ എങ്ങനെ പോകുന്നുവെന്ന് കഥാകൃത്ത് ടി. പത്മനാഭൻ മന്ത്രി സണ്ണി ജോസഫിനോട് ചോദിച്ചു. “നന്നായി പോകുന്നു” എന്ന മന്ത്രിയുടെ മറുപടിക്ക് പിന്നാലെ പത്മനാഭൻ തുറന്ന വിമർശനവുമായി രംഗത്തെത്തി.
“നന്നായി തന്നെയാണോ പോകുന്നത്? ഈ സർക്കാരിന്റെ പോക്ക് അത്ര നല്ലതല്ല. നന്നായാൽ നല്ലത്,” എന്ന് അദ്ദേഹം പറഞ്ഞു.
“ആ വക്കീലിനെ നിയമിച്ചത് ശരിയായില്ല. പിണറായിയും കൂട്ടരും സന്തോഷത്തോടെ ആർത്തുവിളിക്കുകയാണ്,” എന്നും പത്മനാഭൻ പറഞ്ഞു. ഇതിന് മന്ത്രി നേരിട്ട് പ്രതികരിക്കാതെ പുഞ്ചിരിയോടെ കേട്ടുനിന്നു. “പപ്പേട്ടാ, ശ്രമിക്കുന്നുണ്ട്, ശരിയാകും,” എന്ന് കൂടെയുണ്ടായിരുന്ന കോൺഗ്രസ് നേതാവ് കെ. പ്രമോദ് പറഞ്ഞു.
“നന്നായാൽ സന്തോഷം, അത്രയേയുള്ളൂ. എത്രയും വേഗം ആയാൽ അത്രയും നല്ലത്,” എന്ന് പത്മനാഭൻ മറുപടി നൽകി.
താൻ രാജ്യത്തെ ഏറ്റവും പഴയ കോൺഗ്രസുകാരിലൊരാളാണെന്നും 10 വയസ്സിന് മുൻപ് കണ്ണൂർ വിളക്കുംതറയിലെ സത്യാഗ്രഹത്തിൽ പങ്കെടുത്തതുമടക്കം പഴയ ഓർമ്മകളും അദ്ദേഹം പങ്കുവെച്ചു. ഖദർ വസ്ത്രധാരണം, ക്വിറ്റിന്ത്യാ സമരത്തിലെ പങ്കാളിത്തം എന്നിവയും അദ്ദേഹം അനുസ്മരിച്ചു.
“ന്യൂജൻ കോൺഗ്രസ് നേതാക്കൾക്ക് ഖദറിടുന്നവരോട് പുച്ഛമാണെന്നത് സങ്കടകരമാണ്,”അതിൽ സങ്കടമുണ്ട്. വി.കെ.കൃഷ്ണമേനോൻ വിദേശത്ത് കോട്ടിട്ട് നടന്നാലും നാട്ടിലെത്തിയാൽ ഖദർവസ്ത്രമാണ് ധരിക്കുക’ -അദ്ദേഹം പറഞ്ഞുനിർത്തി. മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഭാഷാജ്ഞാനത്തെയും അദ്ദേഹം പ്രശംസിച്ചു.അതിൽ സങ്കടമുണ്ട്. വി.കെ.കൃഷ്ണമേനോൻ വിദേശത്ത് കോട്ടിട്ട് നടന്നാലും നാട്ടിലെത്തിയാൽ ഖദർവസ്ത്രമാണ് ധരിക്കുക’ -അദ്ദേഹം പറഞ്ഞു.
സംസാരം യാത്രയിലേക്കും യാത്രാവിവരണത്തിലേക്കും കടന്നു. ‘ഞാൻ നിരവധി രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ടെങ്കിലും യാത്രാവിവരണം എഴുതില്ലെന്ന് തീരുമാനിച്ചതാണ്. കാരണം, വിദേശത്ത് പോകാത്തവർവരെ കനമുള്ള യാത്രാവിവരണം എഴുതിയിട്ടുണ്ട്. ഐ.എ.എസ്. ഉദ്യോഗസ്ഥർ, താമസിക്കുന്ന ഹോട്ടലുകളിലെ ടൂറിസം പ്രചാരണ പുസ്തകങ്ങൾ ഉപയോഗിച്ച് യാത്രാവിവരണങ്ങൾ എഴുതിയിട്ടുണ്ട്. ഇതൊക്കെ കൊണ്ടാണ് യാത്രാവിവരണം എഴുതേണ്ടെന്ന് തീരുമാനിച്ചത് -അദ്ദേഹം പറഞ്ഞു. മുൻ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഭാഷാജ്ഞാനത്തെയും വിജ്ഞാനത്തെയും വായനയെക്കുറിച്ചുമെല്ലാം പത്മനാഭൻ പുകഴ്‌ത്തി. മുഖ്യമന്ത്രി വി.ഡി.സതീശൻ കണ്ണൂരിലേക്ക് വരുന്നത് എപ്പോഴാണെന്നുകൂടി മടങ്ങും മുൻപ് മന്ത്രിയോട് അദ്ദേഹം അന്വേഷിച്ചു.
പിരിയുന്നതിനുമുൻപ് സർക്കാരിനെ വിമർശിച്ചപ്പോൾ വീണ്ടും പ്രമോദ് ഇടപെട്ടു. ‘പപ്പേട്ടാ, 10 വർഷത്തെ ഭരണം മാറിവന്നതല്ലേ. ശരിയാകും.’ എന്നും അദ്ദേഹം പറഞ്ഞു.
















































