കുവൈറ്റ് സിറ്റി: ഗൾഫ് രാഷ്ട്രങ്ങൾക്കെതിരെയുള്ള ഇറാന്റെ ആക്രമണം തുടരുകയാണ്. വ്യാഴാഴ്ച പുലർച്ചെയോടെ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമിട്ട് നിരവധി ഡ്രോണുകൾ ആക്രമണം നടത്തിയതായി സിവിൽ ഏവിയേഷൻ ജനറൽ ഡയറക്ടറേറ്റ് സ്ഥിരീകരിച്ചു. സംഭവത്തിൽ ചില ഭൗതിക നാശനഷ്ടങ്ങൾ ഉണ്ടായെങ്കിലും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
പ്രദേശത്ത് നിലവിലുള്ള പ്രതിസന്ധി സാഹചര്യത്തെ തുടർന്നു നടപ്പിലാക്കിയ അടിയന്തര പ്രവർത്തന പദ്ധതിയുടെ ഭാഗമായി സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കിയതായി ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.















































