BREAKING NEWS

എംഎം മണി ഇടുക്കിയിലെ വെറും‘ ശൂ’…. ആലപ്പുഴയിൽ മണിക്ക് എന്ത് കാര്യം!! രക്തസാക്ഷിയായ എന്റെ അനുജൻ ഭുവനേശ്വരനെ കുറിച്ച് പറയാൻ പാർട്ടിക്കാർക്ക് എന്ത് അർഹതയുണ്ട്? മത്സരിക്കാൻ കോൺഗ്രസ് പിന്തുണ തന്നാൽ അപ്പോൾ പറയാം- ജി സുധാകരൻ

· · 1 min read
Share: Copied!

ആലപ്പുഴ: പാർട്ടി വിട്ടാൽ ജി സുധാകരൻ ‘ശൂ’ ആണെന്നു പരിഹസിച്ച എംഎം മണിക്ക് മറുപടിയുമായി ജി. സുധാകരൻ. എംഎം മണി ഇടുക്കിയിലെ വെറും‘ ശൂ’ ആണെന്നും ആലപ്പുഴയിലെ കാര്യത്തിൽ എ എം മണിയ്ക്ക് എന്ത് കാര്യമെന്നുമായിരുന്നു സുധാകരന്റെ ചോദ്യം. പാർട്ടിയിൽ നിന്നുള്ള അവഗണനകളുടേയും ഒറ്റപ്പെടുത്തലുകളുടേയും പശ്ചാത്തലത്തിൽ അമ്പലപ്പുഴ മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച പിന്നാലെയായിരുന്നു സുധാകരന്റെ ചോദ്യം.

അതേസമയം പാർട്ടിയിൽ നിന്ന് തനിക്കുണ്ടായ ദുരനുഭവങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു ജി സുധാകരന്റെ വാർത്താ സമ്മേളനം. പാർട്ടിക്ക് നഷ്ടങ്ങൾ എങ്ങനെയുണ്ടായെന്ന് സ്വയം വിലയിരുത്തണം. രക്തസാക്ഷിയായ തന്റെ അനുജൻ ഭുവനേശ്വരനെ കുറിച്ച് പറയാൻ പാർട്ടിക്കാർക്ക് എന്ത് അർഹതയാണുള്ളതെന്നും ജി സുധാകരൻ ചോദിച്ചു. പ്രചാരണത്തിൽ സർക്കാരിനെതിരെ ഒന്നും പറയില്ല. ഭരണവിരുദ്ധ വികാരം ഉണ്ടോ എന്ന് അറിയില്ല. കോൺഗ്രസ് പിന്തുണ തന്നാൽ അപ്പോൾ പറയാമെന്നും ജി സുധാകരൻ പറഞ്ഞു.

അതേസമയം എംഎം മണിയുടെ പരിഹാസം ഇങ്ങനെയായിരുന്നു. പാർട്ടിയുമായി പതിറ്റാണ്ടുകൾ ബന്ധമുള്ള എത്രയോ പേരാണ് പാർട്ടിയിൽ നിന്ന് വിട്ട് പോയിരിക്കുന്നത്. ചിലരെ പുറത്താക്കേണ്ടി വന്നിട്ടുണ്ട്. അതിലൊന്നും ഒരു കാര്യവും ഇല്ല, പ്രസ്ഥാനം മുന്നോട്ട് പോകുകതന്നെ ചെയ്യും, ജി സുധാകരൻ വെറും ശൂ ആണ്. ജി സുധാകരൻ മന്ത്രി ആയിരുന്ന ആളാണ്. സുധാകരൻ പോയാൽ പാർട്ടിക്ക് ഒന്നും സംഭവിക്കില്ല പാർട്ടി ആരെയും കെട്ടിയിട്ടിട്ടില്ല. മഹാരഥന്മാർ പാർട്ടിയിൽ നിന്ന് പോയിട്ട് ഒന്നും സംഭവിച്ചിട്ടില്ലെന്നും എംഎം മണി പറഞ്ഞു.

‘സിപിഎം ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലേക്ക് കൂപ്പുകുത്തുകയാണ്; പാർട്ടിയിൽ വൻ കൊഴിഞ്ഞുപോക്ക്; വരും ദിവസങ്ങളിൽ കൂടുതൽ രാഷ്ട്രീയ വിസ്മയങ്ങൾ ഉണ്ടാകും; എല്ലാത്തിനും കാരണം പിണറായിയുടെ ദുർഭരണം‘:വിഡി സതീശൻ

 

BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026