ലഖ്നൗ: ഉത്തര്‍പ്രദേശിലെ മഥുരയിൽ മൂന്ന് മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ ജീവനൊടുക്കി. ചൊവ്വാഴ്ചയാണ് സംഭവം. രാവിലെ കുടുംബത്തെ പുറത്ത് കാണാത്തതിനെ തുടര്‍ന്ന് അയൽവാസികൾ വാതിൽ തകര്‍ത്ത് അകത്തുകടന്നപ്പോഴാണ് അഞ്ച് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മനീഷ് കുമാർ (35), ഭാര്യ ( 32), അവരുടെ മൂന്ന് കുട്ടികളായ ഹണി (8), പ്രിയാൻഷി (5), പ്രതീക് (3) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾക്ക് സമീപം പാൽ ഗ്ലാസുകൾ കണ്ടെത്തിയിരുന്നു.
എന്നാൽ പോസ്റ്റ്മോര്‍ട്ടത്തിൽ വൈദ്യുതാഘാതമേറ്റാണ് മനീഷിന്‍റെ മരണമെന്നാണ് തെളിഞ്ഞത്. കുട്ടികൾ ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് ശ്ലോക് കുമാർ അറിയിച്ചു. മരണത്തിന് മുൻപ് മനീഷ് ഒരു വീഡിയോയും റെക്കോഡ് ചെയ്തിരുന്നു. “ഞങ്ങൾ സ്വന്തം ഇഷ്ടപ്രകാരം മരിച്ചു. അത് ആരുടെയും തെറ്റല്ല. പൊലീസ് ആരെയും ബുദ്ധിമുട്ടിക്കരുത്. ഞാൻ വളരെ അസ്വസ്ഥനായിരുന്നു, അതുകൊണ്ടാണ് ആരും ആരെയും ബുദ്ധിമുട്ടിക്കരുതെന്ന് ഞാൻ അഭ്യർത്ഥിക്കുന്നത്.” എന്നാണ് വീഡിയോയിൽ പറയുന്നത്.
അടുത്തിടെ താൻ ഒരു സ്ഥലം 12 ലക്ഷം രൂപയ്ക്ക് വിറ്റതായും അദ്ദേഹം പരാമർശിച്ചു. വാങ്ങിയയാളെ ഒരു തരത്തിലും കുറ്റപ്പെടുത്തുന്നില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. വീടിനുള്ളിൽ, ചുമരിൽ എഴുതിയ ഒരു കുറിപ്പും പൊലീസ് കണ്ടെത്തി.
















































