BREAKING NEWS

മലപ്പുറം തേഞ്ഞിപ്പലത്ത് വൻ ലഹരി വേട്ട; ഒരു വീട്ടിൽ നിന്നും 1.16 കിലോ എംഡിഎംഎ പിടിച്ചെടുത്തു; പ്രതികൾ കാലിക്കറ്റ് സര്‍വകലാശാല ഉൾപ്പെടെ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽക്കുന്നവർ

· · 1 min read
Share: Copied!

മലപ്പുറം: മലപ്പുറം തേഞ്ഞിപ്പലത്ത് നടത്തിയ ലഹരി വേട്ടയിൽ 1.16 കിലോ എംഡിഎംഎ പിടിച്ചെടുത്തു. ചേലേമ്പ്ര പൈങ്ങോട്ടൂര്‍ സ്വദേശി ജാസിറിൻ്റെ വീട്ടിൽ നിന്ന് ഒരു കിലോ പതിനാറ് ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പൊലീസ് റെയ്ഡ്. ഗോവണിയുടെ താഴെയായിരുന്നു എംഡിഎംഎ ഒളിപ്പിച്ചിരുന്നത്. പൊലീസ് എത്തുന്നത് അറിഞ്ഞ് മാറ്റാൻ ഒരുങ്ങുമ്പോഴാണ് പിടിവീണത്. കാലിക്കറ്റ് സര്‍വകലാശാല ഉൾപ്പെടെ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽക്കുന്നവരാണ് പ്രതികൾ. വില്പനയടക്കം എല്ലാം നിയന്ത്രിച്ചിരുന്ന പ്രധാന പ്രതി ജാസിര്‍ ഒളിവിൽ പോയി.

ചില്ലറ വിൽപ്പനയായിരുന്നു ലക്ഷ്യമിട്ടാണ് ഇത്രയളവിൽ ലഹരിവസ്തു സൂക്ഷിച്ചത്. പൊലീസ് എത്തിയപ്പോൾ ഗൃഹനാഥൻ അസീസും ഭാര്യ കമറുന്നീസയുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. പരിശോധന തുടരുന്നതിനിടെ അതിവേഗത്തിൽ ഒരാൾ ബൈക്ക് ഓടിച്ച് വീട്ടുമുറ്റത്തെത്തി. പൊലീസിനെ കണ്ടതോടെ രക്ഷപ്പെടാൻ ശ്രമിച്ചു. പിന്തുടര്‍ന്ന പൊലീസ് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി. എംഡിഎംഎ മറ്റൊരു ഒളിയിടത്തിലേക്ക് മാറ്റാൻ എത്തിയതായിരുന്നു ജാസറിൻ്റെ സുഹൃത്തായ സലാഹുദ്ദീൻ. ലഹരി വച്ച സ്ഥലം വീട്ടുകാര്‍ കാണിച്ചു തരും ജാസിറിന്റെ നിർദ്ദേശപ്രകാരമാണ് സലാഹുദ്ദീൻ എത്തിയത്. ലഹരി വച്ച സ്ഥലം വീട്ടുകാര്‍ കാണിച്ചു തരും എന്നാണ് ജാസിർ പറഞ്ഞിരുന്നത്.

നിലവിൽ വീട്ടുകാരൻ അസീസ്, ഭാര്യ കമറുന്നീസ്, സലാഹുദ്ദീൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടിലെ വിശദ പരിശോധനയിൽ 21 ലക്ഷത്തോളം രൂപയും കണ്ടെടുത്തു. എംഡിഎംഎ വിറ്റു കിട്ടിയ തുകയെന്നാണ് പ്രാഥമിക നിഗമനം. ഏഴ് ഫോണുകൾ കണ്ടെത്തി. രണ്ട് ലാപ്ടോപ്പും പൊലീസ് പിടിച്ചെടുത്തു. ലഹരി ചെറിയ അളവിൽ തൂക്കി വിൽക്കാൻ ഉപയോഗിച്ചിരുന്ന അഞ്ച് ത്രാസുകളും പൊലീസ് കസ്റ്റഡിയിലെടുത്തുസ്വന്തം ഇഷ്ടപ്രകാരമാണ് മരിക്കുന്നത്, ആരുടെയും തെറ്റല്ല, പൊലീസ് ആരെയും ബുദ്ധിമുട്ടിക്കരുത്, ഞാന്‍ വളരെ അസ്വസ്ഥനായിരുന്നു, മൂന്ന് മക്കളെ കൊലപ്പെടുത്തിയതിനു പിന്നാലെ ദമ്പതികള്‍ ആത്മഹത്യ ചെയ്തു

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026