കൊച്ചി: ഒന്നു അന്തവുമില്ലാത്തവിധം സ്വർണവില കുതിച്ചുയരുന്നു. പവന് 66,000 എന്ന മാജിക്ക് നമ്പറിലേക്കെത്താൻ വെറും 160 രൂപയുടെ കുറവ് മാത്രമാണുള്ളത്. ഇന്നത്തെ സ്വർണവില പവന് 65,840യായി. ഗ്രാമിന് 8230 രൂപയുമായി ഇന്നലെ സ്വർണവില പവന് 64,960 ആയിരുന്നെങ്കിൽ ഇന്ന് അത് ഗ്രാമിന് 110 രൂപയും പവന് 880 രൂപയുമാണ് ഒറ്റയടിക്ക് വർദ്ധിച്ചത്.
അതേസമയം 18 കാരറ്റ് സ്വർണ വിലയിലും വർദ്ധവ് രേഖപ്പെടുത്തി. 18 കാരറ്റ് സ്വർണവില ഇന്ന് 90 രൂപ കൂടി ഗ്രാമിന് 6770 രൂപയിലാണ് വ്യാപാരം നടക്കുന്നത്. വെള്ളി വില ഗ്രാമിന് 2 രൂപ വർദ്ധിച്ച് 110 രൂപയായി. അന്താരാഷ്ട്ര സ്വർണ്ണവില 2990 ഡോളറും, രൂപയുടെ വിനിമയ നിരക്ക് 86.98 ആണിന്ന്. കൂടാതെ 24 കാരറ്റ് സ്വർണ്ണക്കട്ടിക്ക് ബാങ്ക് നിരക്ക് 93 ലക്ഷം രൂപ കടന്നിട്ടുണ്ട്. വെള്ളി വില 2 രൂപ വർദ്ധിച്ച് 110 രൂപയായി.
സാധാരണ നിലയിൽ നവംബർ മുതൽ ഫെബ്രുവരി വരെ സ്വർണ്ണവിലക്കയറ്റമൂണ്ടാകുകയും, മാർച്ച് മാസത്തിൽ വിലകുറയുന്ന പ്രവണതയുമാണ് കണ്ടുവരുന്നത്. എന്നാൽ എല്ലാ പ്രവചനങ്ങളും മറികടന്ന് സ്വർണ മുന്നോട്ടു കുതിക്കുകയാണ്.
അടുത്തയാഴ്ച 50 ഡോളർ ഒരു പക്ഷേ കുറഞ്ഞാലും, കുതിപ്പ് തുടർന്നേക്കും എന്നുള്ള സൂചനകൾ തന്നെയാണ് വരുന്നത്. 3100,3200 ഡോളർ എന്ന പ്രവചനം വന്നു കഴിഞ്ഞിട്ടുണ്ട്.
ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 71500 രൂപയോളം നൽകേണ്ടിവരും.