CINEMA

കാട്ടാളൻ ഫുൾ പായ്ക്കപ്പ്.

· · 1 min read
Share: Copied!

ക്യൂബ്സ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളൻ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരി
ക്കുന്നു.
വ്യത്യസ്ഥലൊക്കേഷനുകളിലായി
നൂറ്റിനാൽപ്പതു ദിവസത്തോളം നീണ്ടുനിന്ന മാരത്തോൺ ചിത്രീകരണമാണ് ഇപ്പോൾ പൂർത്തിയായിരി ക്കുന്നത്.
തായ്ലാൻ്റിൽ ചിത്രീകരണമാരംഭിച്ച ഈ ചിത്രം പിന്നിട് ഇടുക്കി, തേനി, പൂന, ചെന്നൈ, രാമേശ്വരം, മുംബൈ. എന്നിവിടങ്ങളിലാ യാണ് ചിത്രീകരണം പൂർത്തിയായിരിക്കു
ന്നത്. ചെന്നൈയിലെ ലൊക്കഷനിലാണ് ഫുൾ പായ്ക്കപ്പ് ആയത്.
അഭിനേതാക്കൾ ക്കൊപ്പം മൃഗങ്ങൾക്കും, ഏറെ പ്രാധാന്യമുള്ള ഈ ചിത്രം കാടിനോടും മൃഗങ്ങളോടും സാഹസ്സികമായി പോരാടുന്ന ഒരു യുവാവിൻ്റെ കഥയാണ് അവതരിപ്പിക്കുന്നത്.
ആൻ്റണി വർഗീസ്റ്റാണ് ഈ ചിത്രത്തിലെ നായകൻ.
ഇതിലെ ആൻ്റെണി എന്ന കഥാപാത്രം ആൻ്റെണി പെപ്പെയെ മുൻനിരയിലേക്കു നയിക്കുവാൻ ഏറെ സഹായകരമാക്കുന്നു.
സമീപകാല മലയാള മ്പിനിമയിൽ ഏറ്റവും മികച്ച ആക് ഷനുകളും, വയലൻസുമുള്ള ചിത്രം കൂടിയായിരിക്കും കാട്ടാളൻ.
മുടക്കുമുതലിലും ഇപ്പോൾ നിർമ്മാണത്തിലരി ക്കുന്ന ചിത്രങ്ങളിൽ ഒന്നാം സ്ഥാനത്തു തന്നെ നിൽക്കുന്ന ചിത്രമാണിത്.
ഇന്ത്യക്കകത്തും പുറത്തുമുള്ള , മികച്ച സാങ്കേതിക വിദഗ്ദരുടെ ഒരു സംഗമം തന്നെ ഈ ചിത്രത്തിലുണ്ട്.
അതിൽ പ്രധാനികൾ രണ്ടു പേരാണ് വേൾഡിലെ തന്നെ മികച്ച ആക്ഷൻ കോറിയോ ഗ്രാഫർ ആയ കെംബ കൊച്ചടക്കിയും,, സംഗീത സംവിധായകൻ അജനീഷ് ലോക നാഥു മാണ്. ഇൻഡ്യൻ സംഗീത രംഗത്തെ മാസ്മര സംഗീത സംവിധായകനാണ് അജനീഷ് ലോകനാഥ്.
ഇവർക്കു പുറമേ മികച്ച സാങ്കേതികവിദഗ്ദരുടെ ഒരു നിര തന്നെ ഈ ചിത്രത്തിൽ ആണി നിരക്കുന്നുണ്ട്.
അഞ്ചു ഭാഷകളിലായി ഒരുങ്ങുന്ന ഈ ചിത്രത്തിൽ മലയാളത്തിനു പുറമേ ബോളിവുഡ്ഡിലേയും, കോളിവുഡ്ഡിലേയും അഭിനേതാക്കളും അണിനിരക്കുന്നു.
ആൻ്റെണി വർഗീസ് (പെപ്പെ ) കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ കബീർദുഹാൻ സിംഗ്, തുഷാര വിജയൻ, ജഗദീഷ്, ആൻസൺ പോൾ, എന്നിവർക്കു പുറമേ
ജഗദീഷ് സിദ്ദിഖ്, കബീർദുഹാൻ സിംഗ്, (മാർക്കോ ഫെയിം) ആൻസൺ പോൾ,. റാജ് തിരൺ ദാസ്, ഷോൺ ജോയ്, എന്നിവർക്കൊപ്പം വിവിധ രംഗങ്ങളിൽ വലിയ ആസ്വാദകവൃന്ദത്തിന്റെ ഉടമകളായ റാപ്പർജിനി. ഹനാൻഷാ.കിൽ താരം പാർത്ഥ്തിവാരി, ഷിബിൻ എസ്. രാഘവ് .( ലോക ഫെയിം , ഹിപ്സ്റ്റർ പ്രണവ് രാജ്. കോൾമീവെനം. തുടങ്ങിയ പ്രതിഭകളും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഗാനങ്ങൾ – വിനായക് ശശികുമാർ.സുഹൈൽ കോയ ,
സംഭാഷണം – ഉണ്ണി. ആർ.
ഛായാഗ്രഹണം – രണ ദേവ്.

എഡിറ്റിംഗ് – ഷമീർ മുഹമ്മദ്.
കലാസംവിധാനം സുനിൽ ദാസ്.
മേക്കപ്പ് – റോണക്സ് സേവ്യർ.
കോസ്റ്റ്യും ഡിസൈൻ -ധന്യാ ബാലകൃഷ്ണൻ
സ്റ്റിൽസ് – അമൽ സി. സദർ.
ക്രിയേറ്റീവ് പ്രൊഡ്യൂസർ – ഡിപിൽദേവ്,
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – ജുമാന ഷെരീഫ്.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്- ബിനു മണമ്പൂർ . പ്രവീൺ എടവണ്ണപ്പാറ.
പ്രൊഡക്ഷൻ കൺട്രോളർ – ദീപക്
പരമേശ്വരൻ.
മെയ് മാസത്തിൽ വേൾഡ് റിലീസ്റ്റിനൊരുങ്ങുന്ന ഈ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.
ക്യൂബ്സ് എന്റെർ ടൈൻ മെന്റ് ഈ ചിത്രം പ്രദർശനത്തിനെത്തി
ക്കുന്നു.
വാഴൂർ ജോസ്

BREAKING NEWS
വിശ്വാസവും യുക്തിയും നേർക്കുനേർ; പനോരമ സ്റ്റുഡിയോസും അജിത് വിനായക ഫിലിംസും ഒത്തുചേരുന്ന പുതുചിത്രം ‘ഹരിവരാസനം’, മകരവിളക്ക് ദിനത്തിൽ ആഗോള റിലീസ്
27 Oct 2026
BREAKING NEWS
എന്റെ പൊന്നെടാവ്വേ ഇവനിന്ന് പ്രാന്താന്നാ തോന്നുന്നെ- ന്യൂസീലൻഡ് ബോളർ!! 11 സിക്സർ, 9 ഫോർ... 35 പന്തിൽ സെഞ്ചുറിയുമായി കത്തിക്കയറി അഭിഷേക്, 19 പന്തിൽ 45 റൺസുമായി വൈഭവ്, ന്യൂസിലൻഡിനെതിരെ 13.2 ഓവറിൽ കളി തീർത്ത് ഇന്ത്യയുടെ പിള്ളേര്!! പരമ്പര 3-0 സ്വന്തമാക്കി, പിന്നാലെ ഒരുപിടി റെക്കോർഡുകളും
27 Oct 2026
BREAKING NEWS
ഉഗാണ്ടയുടെ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ പരമ്പരക്കൊലയാളികളിൽ ഒരാൾ...ഒന്നെങ്കിൽ പ്രണയവാ​ഗ്ദാനം നൽകി വശത്താക്കും, അല്ലെങ്കിൽ കുടുംബങ്ങളെ ഒന്നാകെ ലക്ഷ്യമിട്ട് വീടുകളിൽ അതിക്രമിച്ചുകയറി വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കും!!15 വർഷത്തിനിടെ കൊന്നുതിന്നത് 38 പേരെ, നരഭോജി മനുഷ്യൻ അറസ്റ്റിൽ, കുറ്റം തെളിഞ്ഞാ...
27 Oct 2026
BREAKING NEWS
വകുപ്പ് നല്ലതാവാതെ മന്ത്രി വെളുത്ത് സുന്ദരനായിട്ട് എന്താണ് കാര്യമുള്ളത്? ചെന്നിത്തല വളരെ നല്ല ആളാണ്, മഹാനാണ്, പക്ഷെ അദ്ദേഹത്തിന്റെ വകുപ്പ് വളരെ മോശം... ആഭ്യന്തരവകുപ്പ് എല്ലാക്കാലത്തും കുഴപ്പമാണ്, പോലീസുകാരെ നിയന്ത്രിക്കണം... പോലീസിൽ കൂടുതൽ സ്ത്രീകളെ കൊണ്ടുവരണം- ജി. സുധാകരൻ എംഎൽഎ
27 Oct 2026