BREAKING NEWS

ആദ്യ കളി മഴ കൊണ്ടുപോയി, രണ്ടാം മത്സരം ബ്രൂക്ക് അടിച്ചുനേടി… പുറത്താകലിന്റെ പാത വെട്ടിത്തെളിച്ച് പാക്കിസ്ഥാൻ!! സെമിയിലേക്കുള്ള ആദ്യ ടിക്കറ്റെടുത്ത് ഇം​ഗ്ലണ്ട്, ജയം രണ്ടുവിക്കറ്റിന്, ബ്രൂക്കിന് സെഞ്ചുറി

· · 1 min read
Share: Copied!

കൊളംബോ: ടി20 ലോകകപ്പിൽ സെമിയിലേക്കുള്ള ആദ്യ ടിക്കറ്റ് ഉറപ്പിച്ച് ഇംഗ്ലണ്ട്. സൂപ്പർ എട്ടിൽ പാക്കിസ്ഥാനെ രണ്ടു വിക്കറ്റിനു കീഴടക്കിയാണ് ഇംഗ്ലണ്ട് സെമി ടിക്കറ്റെടുത്തത്. പാക്കിസ്ഥാൻ ഉയർത്തിയ 165 റൺസ് വിജയലക്ഷ്യം എട്ട് വിക്കറ്റ് നഷ്ടത്തിൽ 19.1 ഓവറിൽ ഇംഗ്ലണ്ട് മറികടന്നു. ഇംഗ്ലണ്ടിനായി ഹാരി ബ്രൂക്ക് സെഞ്ചുറിയോടെ തിളങ്ങി. തോൽവിയോടെ പാക്കിസ്ഥാന്റെ സെമി സാധ്യതകൾക്ക് കനത്ത തിരിച്ചടിയേറ്റു. രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു പോയന്റ് മാത്രമാണ് പാക്കിസ്ഥാനുള്ളത്. ശ്രീലങ്കയുമായി നടന്ന ആദ്യ മത്സരം മഴ കാരണം വേണ്ടെന്നു വയ്ക്കുകയും ഇരുടീമുകളും ഓരോ പോയിന്റ് വീതം നേടുകയുമായിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് ആദ്യ പന്തിൽ തന്നെ തിരിച്ചടി നേരിട്ടു. ഫിൽ സാൾട്ടിനെ പുറത്താക്കി ഷഹീൻ അഫ്രീദി പാക്കിസ്ഥാന് ഗംഭീര തുടക്കം സമ്മാനിച്ചു. തൊട്ടു പിന്നാലെ ജോസേട്ടനേയും കൂടാരം കയറ്റി ഷഹീൻ ഇംഗ്ലീഷ് നിരയെ പ്രതിരോധത്തിലാക്കി. 17-2 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. എന്നാൽ വൺഡൗണായിറങ്ങിയ ബ്രൂക്ക് നിലയുറപ്പിച്ചതോടെ ഇംഗ്ലണ്ട് പതിയെ കരകയറി. വന്നവരെല്ലാം നിരനിരയായി മടങ്ങിയപ്പോഴും ബ്രൂക്ക് പിടി വിട്ടില്ല. ജേക്കബ് ബെത്തൽ (8), ടോം ബാന്റൺ (2) എന്നിവരും നിരാശപ്പെടുത്തി. 58-4 എന്ന നിലയിൽ നിന്ന് ബ്രൂക്ക് ടീമിനെ കരകയറ്റുകയായിരുന്നു.

പാക് ബൗളർമാരെ പ്രഹരിച്ച ബ്രൂക്ക് വെടിക്കെട്ട് നടത്തിയതോടെ സ്‌കോർ ഉയർന്നു. 10-ാം ഓവറിൽ താരം അർധസെഞ്ചുറി തികച്ചു. 28 പന്തിൽ നിന്നാണ് താരത്തിന്റെ ഫിഫ്റ്റി. 11-ാം ഓവറിൽ 17 റൺസാണ് ഇംഗ്ലണ്ട് അടിച്ചെടുത്തത്. സ്‌കോർ 103 ൽ നിൽക്കേ സാം കറൻ (16) മടങ്ങി. പിന്നീട് വിൽ ജാക്‌സുമൊത്താണ് ബ്രൂക്ക് ഇംഗ്ലീഷ് ഇന്നിങ്‌സ് മുന്നോട്ടുനയിച്ചത്. ഇരുവരും മികച്ച കൂട്ടുകെട്ട് പടുത്തുയർത്തിയതോടെ ഇംഗ്ലണ്ട് വിജയത്തോടടുത്തു. തൊട്ടുപിന്നാലെ ബ്രൂക്ക് സെഞ്ചുറി തികച്ചു. അമ്പത് പന്തിൽ നിന്നാണ് സെഞ്ചുറി. അടുത്ത പന്തിൽ താരം പുറത്താവുകയും ചെയ്തു. 10 ഫോറുകളും നാല് സിക്‌സറുകളും അടക്കം 100 റൺസെടുത്താണ് ബ്രൂക്ക് മടങ്ങിയത്. പിന്നാലെ വിൽ ജാക്‌സും(28) ഓവർടണും(0) പുറത്തായി. എന്നാൽ ഫോറടിച്ച് ജൊഫ്ര ആർച്ചർ ടീമിന് ജയവും സെമി ടിക്കറ്റും സമ്മാനിച്ചു.

അതേസമയം ആദ്യം ബാറ്റുചെയ്ത പാക്കിസ്ഥാൻ നിശ്ചിത ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 164 റൺസാണെടുത്തത്. ഓപ്പണർ സഹിബ്‌സാദ ഫർഹാന്റെ അർധസെഞ്ചുറിയാണ് പാക്കിസ്ഥാന് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്. ഫർഹാൻ 45 പന്തിൽ നിന്ന് 63 റൺസെടുത്തു. തുടക്കത്തിൽ തന്നെ തകർച്ച നേരിട്ട പാക്കിസ്ഥാന് ഫർഹാനാണ് രക്ഷയായത്. ബാബർ അസം, ഫഖർ സമാൻ എന്നിവരുമായി ചേർന്ന് ഫർഹാൻ പടുത്തുയർത്തിയ കൂട്ടുകെട്ടുകളാണ് ടീമിനെ കരകയറ്റിയത്. ബാബർ അസം (25), ഫഖർ സമാൻ (25), ശദബ് ഖാൻ (23) എന്നിവരും പാക് നിരയിൽ തിളങ്ങി. ഇംഗ്ലീഷ് നിരയിൽ ലിയാം ഡോസൺ മൂന്ന് വിക്കറ്റും ജൊഫ്ര ആർച്ചർ, ജാമി ഓവർടൺ എന്നിവർ രണ്ട് വീതം വിക്കറ്റെടുത്തു.

BREAKING NEWS
എന്നാലും ആ ഐ ഫോണുകൾ ആര് അടിച്ചുമാറ്റി? കോവിഡ് കാലത്ത് 7.16 കോടി രൂപയ്ക്ക് 224 ഐഫോണുകൾ വാങ്ങി, പലതും കാണാനില്ല, മെഡിക്കൽ ഉപകരണങ്ങൾ പലതും ഉപയോഗിക്കാതെ കിടക്കുന്നു, വിവിധ മെഡിക്കൽ കോളേജുകളിൽ 128 വെന്റിലേറ്ററുകൾ ഉപയോഗിക്കാനാവുന്നില്ല!! അഴിമതി അന്വേഷിക്കാൻ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് നിർദേ...
26 Oct 2026
BREAKING NEWS
വൈദ്യുതി കമ്പി മോഷണം പോയെന്ന് കെഎസ്ഇബി, മഫ്തിയിലെത്തിയ പോലീസ് വീട്ടുകാരുടെ മുന്നിലിട്ടും സ്റ്റേഷനിൽ ചെന്നും ക്രൂരമായി മർദിച്ചു, തലയ്ക്ക് പിന്നിൽ അടക്കം പരുക്കേറ്റ ആദിവാസി യുവാവ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ, ഈരാറ്റുപേട്ട പോലീസിനെതിരെ എസ്പിക്ക് പരാതി നൽകി കെഎസ്ഇബി കരാർ ജീവനക്കാരൻ
26 Oct 2026
BREAKING NEWS
വിമർശിച്ചു വിമർശിച്ച് പി ജയരാജന്റെ തട്ടകത്തിൽ പാർട്ടി എവിടെ കിടക്കുന്നു, തോറ്റതിന് ന്യായങ്ങൾ കാണാതെ കയ്യിലിരുപ്പ് ആദ്യം നന്നാക്കണം, എസ്എൻഡിപിക്കാരുടെയും പിന്നോക്കക്കാരുടെയും വോട്ടുണ്ടായത് കൊണ്ടല്ലേ ആകെ കുറച്ചു സീറ്റ് എങ്കിലും കിട്ടിയത്, അയാളുടെ വിമര്‍ശനം അന്ധൻ ആനയെ കണ്ടത് പോലെ- വെള്ളാപ്പള്ളി നടേശന്‍
26 Oct 2026
BREAKING NEWS
ഒരു ബസിൽ യാത്ര ചെയ്യുമ്പോൾ ബസ് അപകടത്തിൽപ്പെട്ടാൽ അതിലെ യാത്രക്കാർ  ഉത്തരവാദികളാകുമോ? കൂടെയുള്ളവർക്കെതിരെ എങ്ങനെ പ്രേരണാക്കുറ്റം നിലനിൽക്കും?- കോടതി, തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ!! അപകടം നടന്നയുടൻ സുഹൈൽ വിളിച്ചത് വാപ്പയെ... FIRൽ പേരില്ല, കേസിന്റെ ക്ലൈമാക്‌സ് നേരത്തെ തീരുമാനിച്ചിരുന്നു- പ്രതിഭാഗം.....
26 Oct 2026