BREAKING NEWS

കെട്ടിട നമ്പര്‍ നല്‍കണമെങ്കില്‍ 15 ലക്ഷം വേണം, കൈക്കൂലി വാങ്ങി കാറിലിരുന്ന് നമ്പര്‍ അനുവദിച്ച് ഓവർസിയർ, വളഞ്ഞിട്ട് പിടികൂടി വിജിലന്‍സ്

· · 1 min read
Share: Copied!

കാക്കനാട്: കെട്ടിടനമ്പർ അനുവദിക്കുന്നതിന് 15 ലക്ഷം കൈക്കൂലി വാങ്ങിയ പഞ്ചായത്ത് ഓവർസിയർ വിജിലൻസ് പിടിയിൽ. വടവുകോട്-പുത്തൻകുരിശ് പഞ്ചായത്ത് ഓവർസിയറായ കാസർകോട് കാഞ്ഞങ്ങാട് സ്വദേശി ടി. ദീപേഷ് കുമാർ (40) ആണ് കൊച്ചി വിജിലൻസ് സംഘത്തിന്റെ വലയിൽ വീണത്.

ചൊവ്വാഴ്ച രാത്രി എട്ടരയോടെ എറണാകുളം കളക്ടറേറ്റിന് തൊട്ടടുത്താണ് സംഭവം. കൊച്ചി സ്വദേശിയായ ബിസിനസുകാരൻ 16 കോടി ചെലവിൽ കരിമുകളിൽ 55,000 സ്‌ക്വയർഫീറ്റിൽ വലിയ ഗോഡൗൺ നിർമാണം പൂർത്തിയാക്കിയ ശേഷം കെട്ടിട നമ്പറിനായി അപേക്ഷിച്ചിരുന്നു. പരിശോധിക്കാനെത്തിയ ഓവർസിയർ ദീപേഷ് പ്ലാൻ സമർപ്പിച്ചതിൽനിന്ന് വ്യത്യസ്തമായി മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി അനുമതി നൽകാൻ തയ്യാറാകാതെ മടങ്ങി. ഇതിനുശേഷം ദീപേഷിനെ വിളിച്ച പരാതിക്കാരനോട് കാക്കനാട് വരാൻ പറഞ്ഞു.

20 ലക്ഷം രൂപ നൽകിയാൽ കെട്ടിടനമ്പർ ഇടാമെന്നായിരുന്നു വാഗ്ദാനം. പലതവണ നടത്തിയ വിലപേശലിനൊടുവിൽ 15 ലക്ഷത്തിൽ ഉറപ്പിച്ചു. കാക്കനാട് തെങ്ങോട് താമസിക്കുന്ന ദീപേഷ് പരാതിക്കാരനോട് ചൊവ്വാഴ്ച രാത്രി ഏഴരയ്ക്ക് കളക്ടറേറ്റിനടുത്ത് വരാൻ പറഞ്ഞു. അഞ്ചുലക്ഷം രൂപ പണമായും ബാക്കി പത്തുലക്ഷം ചെക്കായും ആവശ്യപ്പെട്ടു. ഈ വിവരം പരാതിക്കാരൻ വിജിലൻസിനെ അറിയിച്ചിരുന്നു. തുടർന്ന് നോട്ടിലും ചെക്കിലും വിജിലൻസ് രാസപൊടി തളിച്ചശേഷം കൈമാറി.

കാറിലെത്തിയ രൂപേഷ് പരാതിക്കാരനെ വണ്ടിയിൽ കയറ്റി, പണം എണ്ണിത്തിട്ടപ്പെടുത്തിയശേഷം കാറിലിരുന്ന് ലാപ്ടോപ്പിലൂടെ കെട്ടിടനമ്പർ അനുവദിക്കുകയായിരുന്നു. പിന്നാലെ വിജിലൻസ് ഡിവൈ.എസ്.പി. ടി.എം. വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം കാറിൽനിന്ന് ദീപേഷിനെ പിടികൂടി.

BREAKING NEWS
തുടർച്ചയായ ഹൂതി ആക്രമണ പശ്ചാത്തലത്തിൽ സൗദിയ്ക്ക് പാക്കിസ്ഥാന്റെ സൈനീക സഹായം;കൂടുതൽ സൈനികരെ അയച്ചു; ഒപ്പം വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും
26 Oct 2026
BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026
BREAKING NEWS
മന്ത്രിമാർക്കും പഴ്സനൽ സ്റ്റാഫിനും 480 ആപ്പിൾ ഐപാഡുകൾ വാങ്ങാനൊരുങ്ങുന്നു; ചെലവ് 6.71 കോടി, ഒന്നിന് 1.99 ലക്ഷം രൂപ വരെ; ടെൻഡർ വിളിച്ചു
26 Oct 2026
BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026