BREAKING NEWS

റെയ്ഡിന് ​ഗവ. പോളിടെക്നിക്ക് മെൻസ് ഹോസ്റ്റലിലെത്തിയ പോലീസ് ഞെട്ടി, പിടികൂടിയത് രണ്ടുകിലോ കഞ്ചാവ്, ആവശ്യക്കാർക്ക് തൂക്കി നൽകാനുള്ള ത്രാസ് തുടങ്ങി മദ്യം, ​ഗർഭനിരോധന ഉറകൾ, കഞ്ചാവ് വലിക്കാനുള്ള ഉപകരണങ്ങൾ  വരെ!!, മൂന്ന് വിദ്യാർഥികൾ അറസ്റ്റിൽ

· · 1 min read
Share: Copied!

കൊച്ചി: കളമശേരി ​ഗവ. പോളിടെക്നിക്കിലെ മെൻസ് ഹോസ്റ്റലിൽ നിന്ന് പോലീസ് പിടികൂടിയത് 2 കിലോയോളം വരുന്ന കഞ്ചാവ് ശേഖരം. ഡാൻസാഫ്, പോലീസ് സംഘം റെയ്ഡിനായി ഹോസ്റ്റലിൽ എത്തുമ്പോൾ ഹോളി ആഘോഷമാക്കാൻ വിദ്യാർഥികൾ കഞ്ചാവ് അളന്ന് തൂക്കി ചെറിയ പായ്ക്കറ്റുകളിലേക്ക് മാറ്റുകയായിരുന്നുവെന്ന് റെയ്ഡിന് നേതൃത്വം നൽകിയ കൊച്ചി നർക്കോട്ടിക് സെൽ എസിപി അബ്ദുൽസലാം പറഞ്ഞു.

‘ചീറിപ്പാഞ്ഞുവരുന്ന ട്രെയിനിനു മുന്നിലേക്ക് മകളെ വലിച്ചുകൊണ്ടാണ് ആ അമ്മ നടന്നടുത്തത്, അവൾ അവരെ പിന്നോട്ട് വലിക്കുന്നുണ്ടായിരുന്നു’…, ഉച്ചഭക്ഷണം പോലും കഴിക്കാതെ പ്രിയ മകളേയും കൊണ്ട് നടന്നു നീങ്ങിയത് മരണത്തിലേക്ക്, മരണത്തിലേക്കു നയിച്ചത് വ്യാജ തട്ടിപ്പ്?

ഈ കോളേജിലെ പൂർവ്വ വിദ്യാർഥിയെ പിടികൂടിയതിൽ നിന്നു ലഭിച്ച വിവരമനുസരിച്ചാണ് ഡാൻസാഫ് സംഘം റെയ്ഡിനെത്തിയത്. ഈ സമയം വിദ്യാർഥികൾ കഞ്ചാവ് അളന്ന് തൂക്കി ചെറിയ പായ്ക്കറ്റുകളിലേക്ക് മാറ്റുകയായിരുന്നു. തൂക്കി വിൽപ്പനയ്ക്കുള്ള ത്രാസും കഞ്ചാവ് വലിക്കാനുള്ള ഉപകരണങ്ങളും വിദ്യാർഥികളിൽ നിന്ന് കണ്ടെത്തി. ഹോസ്റ്റൽ മുറിയിലെ ഷെൽഫിൽ പോളിത്തീൻ ബാ​ഗിൽ സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു കഞ്ചാവ്. കൂടാതെ മദ്യക്കുപ്പികളും ​ഗർഭനിരോധന ഉറകളും പോലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തി. രാത്രി ഒൻപത് മണിയോടെ ആരംഭിച്ച മിന്നൽ പരിശോധന പുലർച്ചെ നാല് മണിയോടെയാണ് അവസാനിച്ചത്.

സംഭവത്തിൽ മൂന്നു വിദ്യാർഥികൾ അറസ്റ്റിലായി. മൂന്നു പേർ ഓടി രക്ഷപ്പെട്ടു. ഇവർക്കെതിരെ 2 എഫ് ഐ ആറുകളാണ് പോലീസ് രജിസ്റ്റർ ചെയ്തത്. ആദ്യത്തെ എഫ്ഐആറിൽ കൊല്ലം കുളത്തുപ്പുഴ സ്വദേശി ആകാശാണ് (21) ഒന്നാം പ്രതി. 1.909 കിലോ ഗ്രാം കഞ്ചാവാണ് ആകാശിന്റെ മുറിയിൽ നിന്ന് കണ്ടെടുത്തത്. പ്രതി വില്പനയ്ക്കും ഉപയോഗത്തിനും വേണ്ടിയാണ് കഞ്ചാവ് സൂക്ഷിച്ചത്. രണ്ടാമത്തെ എഫ്ഐആറിൽ രണ്ട് പ്രതികളാണുള്ളത്. ഹരിപ്പാട് സ്വദേശി ആദിത്യൻ (21), കരുനാഗപള്ളി സ്വദേശി അഭിരാജ്(21) എന്നിവരാണ് ഈ കേസിൽ പ്രതികൾ.

കവർ ഉൾപ്പെടെ 9.70 ഗ്രാം കഞ്ചാവാണ് ഇവരുടെ മുറിയിൽ നിന്ന് പിടിച്ചെടുത്തത്. വിദ്യാർഥികളിൽ നിന്ന് രണ്ട് മൊബൈൽഫോണും തിരിച്ചറിയൽ രേഖകളും പിടിച്ചെടുത്തു. ‌ അതേസമയം, മൂന്ന് ആൺകുട്ടികൾ ഇവിടെനിന്ന് ഓടി രക്ഷപ്പെട്ടു. അവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. കഞ്ചാവ് എത്തിച്ച ആളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അന്വേഷണം കൂടുതൽ വ്യാപിപ്പിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.

BREAKING NEWS
’കല്ല്യാണം കഴിക്കുമെന്ന് ഉറപ്പ് നല്കി; ​ഗർഭിണിയായതോടെ വാക്ക് മാറ്റി, പിന്മാറി’: പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ സിഐയ്ക്കെതിരെ യുവതിയുടെ പരാതി; സ്പെൻഡ് ചെയ്തു
25 Oct 2026
BREAKING NEWS
വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം 14 ലക്ഷത്തിൽ നിന്ന് 17.5 ലക്ഷമാക്കി; പാമ്പുകടിയേറ്റുള്ള മരണത്തിന് അഞ്ചുലക്ഷം
25 Oct 2026
BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026