BREAKING NEWS

അഹങ്കാരം കുറയ്ക്കാൻ ഒരു തോൽവി നല്ലതാ… ആരാധകർ!! ചെയ്തുവച്ചതെല്ലാം ആനമണ്ടത്തരം, ചെവിത്തോണ്ടി കൊണ്ട് പ്രോട്ടിയാസിനെ തളയ്ക്കാനിറങ്ങിയ സൂര്യയേയും സംഘത്തേയും കാത്തിരിക്കുന്നത് ‘റിയൽ’ അ​ഗ്നി പരീക്ഷ, ഇനിയങ്ങോട്ട് ഇന്ത്യയെ കാത്തിരിക്കുന്നതെന്ത്?

· · 1 min read
Share: Copied!

അഹമ്മദാബാദ്: ടി20 ലോകകപ്പ് 2026-ലെ നിർണായകമായ സൂപ്പർ 8 പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയോട് 76 റൺസിന്റെ വമ്പൻ പരാജയം ഏറ്റുവാങ്ങിയ ഇന്ത്യയുടെ സെമി ഫൈനൽ പ്രതീക്ഷകൾക്ക് വൻ തിരിച്ചടിയായിരിക്കുന്നു. ​ഗ്രൂപ്പ് മത്സരങ്ങളിൽ ചെറു ടീമുകളോട് വിജയിച്ച ആത്മ വിശ്വാസത്തിൽ അതേ ടീമുമായി കളിക്കിറങ്ങിയ ഇന്ത്യയ്ക്ക് കിട്ടിയ ആദ്യ അടിയായിരുന്നു ദക്ഷിണാഫ്രിക്കയോടുള്ള തോൽവി. ഒരു ഘട്ടങ്ങളിലും തോൽവിയറിയാതെ സൂപ്പർ എട്ടിലെത്തിയ ദക്ഷിണാഫ്രിക്കയെ അളക്കുന്നതിൽ ഇന്ത്യൻ ക്യാപ്റ്റനും ടീം മാനേജ്മെന്റിനും തെറ്റി.

ഇന്നലെ അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 187 റൺസെടുത്തപ്പോള്ഡ മറുപടി ബാറ്റിങ്ങിനിറങ്ങിയ സൂര്യകുമാർ യാദവും സംഘവും ഒരു ഘട്ടത്തിലും വിജയത്തിന്റെ പടിവാതിൽക്കൽ പോലുമെത്തിയില്ല. മാർക്കോ യാൻസന്റെ തീതുപ്പുന്ന പന്തുകൾക്ക് മുന്നിൽ ഇന്ത്യൻ ബാറ്റിംഗ് നിര അടപടലംതകരുകയായിരുന്നു. വെറും 111 റൺസിന് ഇന്ത്യ കൂടാരം കയറിയപ്പോൾ യാൻസൻ നാല് വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യൻ പതനം പൂർത്തിയാക്കി. ഇതോടെ ഗ്രൂപ്പിലെ നെറ്റ് റൺറേറ്റിലും (NRR) ഇന്ത്യ പിന്നിലായി. ഇനി സെമി ഫൈനൽ സാധ്യതകൾ സജീവമായി നിലനിർത്താൻ വരാനിരിക്കുന്ന വെസ്റ്റ് ഇൻഡീസ്, സിംബാബ്വെ മത്സരങ്ങൾ ഇന്ത്യയ്ക്ക് നിർണായകമാണ്.

ഇന്ത്യയ്ക്കു മുന്നിലുള്ള സാധ്യതകൾ ഇങ്ങനെ

ഇന്ത്യയ്ക്ക് മുന്നിലുള്ള ആദ്യ വഴി ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും വിജയിക്കുക എന്നതാണ്. അതും വൻ മാർജിനിൽ. സിംബാബ്വെയ്ക്കും വെസ്റ്റ് ഇൻഡീസിനുമെതിരായ മത്സരത്തിൽ ജയിച്ചാൽ ഇന്ത്യയ്ക്ക് നാല് പോയിന്റുകൾ ലഭിക്കും. എന്നാൽ മറ്റു ടീമുകളുടെ പ്രകടനവും ഇന്ത്യയുടെ വിധി നിർണയിച്ചേക്കാം. ദക്ഷിണാഫ്രിക്ക തങ്ങളുടെ ശേഷിക്കുന്ന മത്സരങ്ങളിൽ ഒരെണ്ണം തോൽക്കുകയും, വിൻഡീസ്- സിംബാബ്വെ മത്സരത്തിലെ വിജയി ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തുകയും ചെയ്താൽ മൂന്ന് ടീമുകൾക്ക് 4 പോയിന്റ് വീതമാകും. അത്തരമൊരു സാഹചര്യത്തിൽ നെറ്റ് റൺറേറ്റിന്റെ അടിസ്ഥാനത്തിലാകും സെമി ഫൈനലിസ്റ്റുകളെ തീരുമാനിക്കുക.

ഇനി ഇന്ത്യ ഒരു മത്സരത്തിൽ മാത്രം വിജയിച്ചാലോ സെമി പ്രവേശം തികച്ചും സങ്കീർണ്ണമാകും. ഈ സാഹചര്യത്തിൽ ദക്ഷിണാഫ്രിക്ക തങ്ങളുടെ എല്ലാ മത്സരങ്ങളും ജയിക്കേണ്ടത് ഇന്ത്യയുടെ ആവശ്യമായി വരും. കൂടാതെ വെസ്റ്റ് ഇൻഡീസ്- സിംബാബ്വെ മത്സരത്തിൽ വിജയിക്കുന്ന ടീമിനെ തന്നെ ഇന്ത്യ പരാജയപ്പെടുത്തുകയും വേണം. ഇങ്ങനെ സംഭവിച്ചാൽ ഇന്ത്യ, സിംബാബ്വെ, വെസ്റ്റ് ഇൻഡീസ് ടീമുകൾക്ക് രണ്ട് പോയിന്റ് വീതമാകും. അവിടെയും നെറ്റ് റൺറേറ്റ് തന്നെയാകും നിർണ്ണായക ഘടകം.

അതേസമയം ടൂർണമെന്റിലെ വരാനിരിക്കുന്ന മത്സരക്രമം ആരാധകർക്ക് ഏറെ ആകാംക്ഷ നൽകുന്നതാണ്. ഇന്ന് മുംബൈയിൽ വെസ്റ്റ് ഇൻഡീസും സിംബാബ്വെയും ഏറ്റുമുട്ടും. ഫെബ്രുവരി 26-ന് ഇന്ത്യ ചെന്നൈയിൽ വെച്ച് സിംബാബ്വെയെ നേരിടുമ്പോൾ അതേ ദിവസം തന്നെ ദക്ഷിണാഫ്രിക്ക വെസ്റ്റ് ഇൻഡീസിനെ നേരിടും. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരങ്ങൾ മാർച്ച് 1-നാണ് നടക്കുന്നത്. കൊൽക്കത്തയിൽ വെസ്റ്റ് ഇൻഡീസിനെതിരെ നടക്കുന്ന പോരാട്ടമാകും ഇന്ത്യയുടെ സെമി സാധ്യതകളിൽ നിൽക്കണോ, പോണോയെന്ന കാര്യത്തിൽ തീരുമാനമാക്കുക.

മറ്റൊരു സ്ഥലത്ത് മാറ്റിനിർത്തിയിരുന്ന ടെമ്പോ ട്രാവലർ ബസുകളിലേക്ക് ഇടിച്ചുകയറ്റിയ നിലയിൽ!! ചേങ്കോട്ടുകോണം സ്കൂളിലെ തീപിടിത്തത്തിൽ ദുരൂഹത, ബസുകൾക്ക് ആരോ തീയിട്ടതാണെന്ന് സ്‌കൂൾ അധികൃതർ, സിസിടിവി അടക്കം പരിശോധിക്കും, തീപിടിത്തമുണ്ടായത് പുലർച്ചെ 2.45-ഓടെ

BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026
BREAKING NEWS
എന്നാലും ആ ഐ ഫോണുകൾ ആര് അടിച്ചുമാറ്റി? കോവിഡ് കാലത്ത് 7.16 കോടി രൂപയ്ക്ക് 224 ഐഫോണുകൾ വാങ്ങി, പലതും കാണാനില്ല, മെഡിക്കൽ ഉപകരണങ്ങൾ പലതും ഉപയോഗിക്കാതെ കിടക്കുന്നു, വിവിധ മെഡിക്കൽ കോളേജുകളിൽ 128 വെന്റിലേറ്ററുകൾ ഉപയോഗിക്കാനാവുന്നില്ല!! അഴിമതി അന്വേഷിക്കാൻ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് നിർദേ...
26 Oct 2026
BREAKING NEWS
സിഎംആർഎൽ - എക്‌സാലോജിക് കേസിൽ പിണറായി വിജയന് ആശ്വാസം, വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത് ഹൈക്കോടതി
26 Oct 2026
BREAKING NEWS
വൈദ്യുതി കമ്പി മോഷണം പോയെന്ന് കെഎസ്ഇബി, മഫ്തിയിലെത്തിയ പോലീസ് വീട്ടുകാരുടെ മുന്നിലിട്ടും സ്റ്റേഷനിൽ ചെന്നും ക്രൂരമായി മർദിച്ചു, തലയ്ക്ക് പിന്നിൽ അടക്കം പരുക്കേറ്റ ആദിവാസി യുവാവ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ, ഈരാറ്റുപേട്ട പോലീസിനെതിരെ എസ്പിക്ക് പരാതി നൽകി കെഎസ്ഇബി കരാർ ജീവനക്കാരൻ
26 Oct 2026