BREAKING NEWS

ശരത്കുമാർ നായകനാകുന്ന ‘ആഴി’; ഫെബ്രുവരി 27ന് തിയേറ്ററുകളിലേക്ക്…

· · 1 min read
Share: Copied!

മേൽവിലാസം, അപ്പോത്തിക്കിരി, ഇളയരാജ എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ മാധവ് രാമദാസൻ, തമിഴിൽ ശരത്കുമാറിനെ നായകനാക്കി കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആഴിയുടെ പോസ്റ്റർ റിലീസ് ആയി. ചിത്രം ഫെബ്രുവരി 27ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. മാധവ് രാമദാസിൻ്റെ ആദ്യ തമിഴ് ചിത്രമാണ് ആഴി. 888 പ്രൊഡക്ഷൻസിൻ്റെയും സെല്ലുലോയ്ഡ് ക്രിയേഷൻസിൻ്റെയും ബാനറിൽ സജിത് കൃഷ്ണനാണ് ചിത്രം നിർമ്മിക്കുന്നത്. ശരത് കുമാറിനെ കൂടാതെ ദേവിക സതീഷ്, ഇന്ദ്രജിത്ത് ജഗജിത്ത്, താമരൈ സെൽവി, വൈയാപുരി, ശ്രീജിത്ത് രവി തുടങ്ങിയവരാണ് ആഴിയിലെ മറ്റ് അഭിനേതാക്കൾ.

ഉത്രാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ എസ് ഹരിഉത്ര തമിഴ്‌നാട്ടിലും ഗുഡ് സെലക്ഷൻ കേരളത്തിലും ചിത്രം വിതരണത്തിന് എത്തിക്കുന്നത്. ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി സൗണ്ട് ഡിസൈനറായി സേവനമനുഷ്ഠിക്കുന്ന ചിത്രത്തിൽ ജാസി ഗിഫ്റ്റാണ് സംഗീതസംവിധാനം നിർവ്വഹിക്കുന്നത്. ഛായാഗ്രാഹണം: ആനന്ദ് എൻ നായർ, ഗാനരചന: നവീൻ കണ്ണൻ, പശ്ചാത്തല സംഗീതം: വില്യം ഫ്രാൻസിസ്, എഡിറ്റർ: കെ ശ്രീനിവാസ്, കലാസംവിധായകൻ: പ്രദീപ് എം.വി, മേക്കപ്പ്: റഷീദ് അഹമ്മദ്, കോസ്റ്റ്യൂംസ്: അരുൺ മനോഹർ, ആക്ഷൻ: ഫീനിക്സ് പ്രഭു എന്നിവരാണ് ആഴിയുടെ മറ്റ് അണിയറപ്രവർത്തകർ. വാർത്ത പ്രചരണം: പി.ശിവപ്രസാദ്

BREAKING NEWS
മുന്നിലും പിന്നിലും ലോറി, മധ്യത്തിൽ സ്കൂട്ടർ യാത്രികർ... പിന്നിലുള്ള ലോറി അമിതവേ​ഗത്തിലെത്തി ദമ്പതികൾ സഞ്ചരിച്ച വാഹനമടക്കം മുന്നേപോയ വാഹനത്തിലേക്ക് ഇടിച്ചുകയറ്റി...രോ​ഗി സന്ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ദമ്പതികൾക്ക് അതിദാരുണ അന്ത്യം!! മൃതദേഹങ്ങൾ സംഭവസ്ഥലത്ത് നിന്ന് മാറ്റാൻ കഴിയാത്ത വിധം വാ​ഹനത്ത...
17 Oct 2026
BREAKING NEWS
മാത്യു കുഴൽനാടന് ഭീഷണി, ‘സംരക്ഷണം നൽകണം’; പോലീസിന് പരാതി നൽകി
17 Oct 2026
BREAKING NEWS
വിവാഹിതനായത് ഒരുമാസം മുൻപ്, ആദ്യ വെബ് സീരീസ് റിലീസ് ചെയ്തത് രണ്ടുദിവസം മുൻപ്... യുവസംവിധായകൻ ബെൽരാജ് കളരിക്കൽ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ!! മരണകാരണം ഹൃദയാഘാതമെന്ന് പ്രാഥമിക നി​ഗമനം
17 Oct 2026
BREAKING NEWS
‘ പിടികിട്ടാപ്പുള്ളിയോടെന്ന പോലത്തെ പെരുമാറ്റം; വീടിന്റെ ചുമരിൽ നോട്ടീസ് പതിപ്പിച്ചതിനു പിന്നിൽ ഒറ്റ ലക്ഷ്യം, മാതൃകാപരമായി ജീവിക്കുന്നയാളെ അപമാനിക്കുക; രാഷ്ട്രീയനാടകം‘: പിണറായിക്കെതിരായ ഇഡി സമൻസിനെ വിമർശിച്ച് ഗോവിന്ദൻ
17 Oct 2026