BREAKING NEWS

സ്ത്രീയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയ സംഭവം: ‘ആരോഗ്യവകുപ്പ് വെന്‍റിലേറ്ററിലാണോ മോർച്ചറിയിലോ; ഇങ്ങനെയുള്ള കേസുകളിൽ സർക്കാരിന് തീരുമാനം എടുക്കാൻ കഴിയുന്നില്ല’- പ്രതികരണവുമായി കെ. മുരളീധരൻ

· · 1 min read
Share: Copied!

തിരുവനന്തപുരം: വണ്ടാനം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്ക് വിധേയയായ സ്ത്രീയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയ സംഭവത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. ആരോഗ്യവകുപ്പ് വെന്‍റിലേറ്ററിലാണോ മോർച്ചറിയിലാണോ എന്നതാണ് സംശയമെന്ന് മുരളീധരൻ പറഞ്ഞു.

മെഡിക്കൽ കോളേജിൽ ഡോക്ടർമാർ സമരത്തിലാണ്, ഇങ്ങനെയുള്ള കേസുകളിൽ സർക്കാരിന് തീരുമാനം എടുക്കാൻ കഴിയുന്നില്ല, സമരം പരിഹരിക്കാനുള്ള ശ്രമമല്ല നടക്കുന്നത്. ആ സമരം കണ്ട ഭാവം നടിക്കുന്നില്ല. രോഗികൾക്ക് ആശുപത്രിയിൽ പോകാൻ കഴിയാത്ത അവസ്ഥയാണ്. അനുഭവിക്കുന്നവർക്കേ അതിന്‍റെ വേദന മനസിലാകൂ എന്ന് മുരളീധരൻ പറഞ്ഞു. കൂടാതെ, ഇതേ അവസ്ഥയിലൂടെയാണ് ഹർഷിനയും കടന്നു പോയതെന്നും സർക്കാർ ശക്തമായ നിലപാട് സ്വീകരിച്ചില്ല. ഞങ്ങൾ ആരും ഡോക്ടർമാരെ കുറ്റം പറയുന്നില്ല. പക്ഷേ ചില ആളുകൾ തെറ്റ് ചെയ്യുമ്പോൾ അതിനെ പ്രോത്സാഹിപ്പിക്കാൻ പാടില്ല എന്നും അദ്ദേഹം പ്രതികരിച്ചു.

5 വർഷം മുൻപ് ശസ്ത്രക്രിയക്ക് വിധേയായ പുന്നപ്ര സ്വദേശി ഉഷാ ജോസഫിന്റെ വയറ്റിലാണ് കത്രിക കണ്ടെത്തിയത്. 2021 മെയ് 5 നാണ് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജില്‍ ഇവർ ശസ്ത്രക്രിയക്ക് വിധേയമായത്. ഗർഭ പാത്രത്തിലെ മുഴ നീക്കം ചെയ്യുന്നതിനായിരുന്നു ഇത്. എന്നാല്‍ ശസ്ത്രക്രിയക്ക് പിന്നാലെ നിരന്തരം വയറു വേദന അനുഭവപ്പെടുകയായിരുന്നു. വർഷങ്ങളായി വേദനയ്ക്ക് മരുന്നു കഴിച്ചാണ് മുന്നോട്ടു പോയിരുന്നത്. പിന്നീട് ബുധനാഴ്ച എക്സറെ എടുത്തപ്പോഴാണ് വയറ്റില്‍ കത്രിക കണ്ടെത്തിയത്. നിലവില്‍ വയറ്റില്‍ നിന്ന് കത്രിക നീക്കം ചെയ്യുന്നതിന് കൊച്ചി അമൃത ആശുപത്രിയില്‍ ഇവർ ചികിത്സ തേടിയിരിക്കുകയാണ്.

പടിയിൽ നിന്ന് കയറി നിൽക്കാൻ ആവശ്യപ്പെട്ടു; കെഎസ്ആർടിസി കണ്ടക്ടറെ കടിച്ച് പരിക്കേൽപ്പിച്ച് യാത്രക്കാരൻ; സംഭവം കൊല്ലം-മധുര ഫാസ്റ്റ് പാസഞ്ചറിൽ

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026