BREAKING NEWS

കസേരയിൽ ഇരുന്നയുടൻ ഇന്ത്യയെ പരി​ഗണിച്ച് താരിഖ്; ഇന്ത്യൻ പൗരന്മാർക്കുള്ള വിസ സേവനങ്ങൾ പുനഃരാരംഭിക്കാൻ നിർദ്ദേശം; ഇരുരാജ്യങ്ങൾക്കുമിടയിലെ നയതന്ത്ര പിരിമുറുക്കങ്ങൾ അയയുന്നു?

· · 1 min read
Share: Copied!

ധാക്ക: ഇന്ത്യൻ പൗരർക്കുള്ള വിസ സേവനങ്ങൾ ബംഗ്ലാദേശ് ഹൈക്കമ്മിഷൻ വെള്ളിയാഴ്ച പുനഃരാരംഭിച്ചു. ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിന്റെ പുനഃക്രമീകരണത്തിനുള്ള ആദ്യ ചുവടുവെപ്പായി ഇത് വിലയിരുത്തപ്പെടുന്നു. താരിഖ് റഹ്മാൻ പ്രധാനമന്ത്രിയായി അധികാരമേറ്റ് മൂന്നുദിവസം പൂർത്തിയാകുമ്പോഴാണ് നടപടി. രണ്ടുമാസം മുൻപാണ് ഇന്ത്യൻ പൗരർക്കുള്ള വിസ സേവനങ്ങൾ നിർത്തിവെച്ചത്. ഇന്ത്യയുമായുള്ള ബന്ധത്തിന് ബിഎൻപി സർക്കാർ പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായാണ് ഇതെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.

ബംഗ്ലാദേശിലെ എല്ലാ വിസ സേവനങ്ങളും ഇന്ത്യ ഉടൻ പുനഃസ്ഥാപിക്കുമെന്ന് ഒരു മുതിർന്ന ഇന്ത്യൻ കോൺസുലാർ ഉദ്യോഗസ്ഥൻ പറഞ്ഞതിന് ഒരു ദിവസം ശേഷമാണ് ഈ നീക്കം. ഇന്ത്യാവിരുദ്ധ യുവനേതാവ് ഷെരീഫ് ഉസ്മാൻ ഹാദിയുടെ മരണത്തെ തുടർന്നുണ്ടായ പ്രശ്നങ്ങളും രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിലുണ്ടായ തകർച്ചയെയും തുടർന്ന് ഇരുരാജ്യങ്ങളും ഡിസംബറിൽ വിസ സേവനങ്ങൾ നിർത്തിവെച്ചിരുന്നു. ഹാദിയുടെ മരണം ബംഗ്ലാദേശിൽ വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചു, ഇത് ഇന്ത്യാവിരുദ്ധ നിലപാട് ശക്തമാക്കി. കടുത്ത നയതന്ത്ര പിരിമുറുക്കങ്ങൾക്ക് കാരണമായി.

മുഹമ്മദ് യൂനുസിന്റെ പടിയിറക്കവും താരിഖിന്റെ കടന്നുവരവും ഇന്ത്യയുമായുള്ള ബന്ധത്തിൽ ഗുണപരമായ വഴിത്തിരിവിനുള്ള സൂചനയാണ് ലഭിക്കുന്നത്. വെള്ളിയാഴ്ച രാവിലെ സേവനങ്ങൾ പുനഃരാരംഭിച്ചതായി ബംഗ്ലാദേശ് ഹൈക്കമ്മിഷൻ അറിയിച്ചു. ഇന്ത്യക്കാർക്ക് എല്ലാ വിഭാഗത്തിലുള്ള വിസ സേവനങ്ങളും പുനഃസ്ഥാപിച്ചിട്ടുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു

.‘ഒബാമ അങ്ങനെയിപ്പം ഷൈൻ ചെയ്യേണ്ട’- അന്യഗ്രഹജീവികൾ, പറക്കും തളികകൾ, ആകാശത്തെ അത്ഭുത പ്രതിഭാസങ്ങൾ എന്നിവയെല്ലാം സത്യമോ അതോ മിഥ്യയോ? ആ രഹസ്യങ്ങളുടെ ചുരുൾ താനഴിക്കുമെന്ന് ട്രംപ്; അതീവ രഹസ്യമായി സൂക്ഷിക്കപ്പെടുന്ന ബന്ധപ്പെട്ട രേഖകൾ ഉടൻ പുറത്തുവിടുമെന്ന് പ്രഖ്യാപനം

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026