BREAKING NEWS

’25 വർഷമായി എനിക്ക് ​ഗൗരിയെ അറിയാം, ഒരു വർഷമായി പ്രണയത്തിൽ’, 60-ാം പിറന്നാൾ ആഘോഷത്തിനിടെ പുതിയ പ്രണയിനിയെ പരിചയപ്പെടുത്തി ആമിർഖാൻ

· · 1 min read
Share: Copied!

തന്റെ അറുപതാം പിറന്നാൾ ആഘോഷത്തിനിടെ തന്റെ പുതിയ പ്രണയിനിയെ പരിചയപ്പെടുത്തി ബോളിവുഡ് സൂപ്പർ താരം ആമിർഖാൻ. തന്റെ പങ്കാളി ഗൗരി സ്പ്രാറ്റിനെക്കുറിച്ചാണ് താരം മാധ്യമങ്ങൾക്കു മുന്നിൽ തുറന്നു പറഞ്ഞത്. കഴിഞ്ഞ 25 വർഷത്തിലേറെയായി തനിക്ക് ഗൗരിയെ അറിയാമെന്നും ഒരു വർഷമായി അവരുമായി പ്രണയത്തിലാണെന്നും താരം പറഞ്ഞു. മുംബൈയിൽ തന്റെ 60-ാം പിറന്നാൾ ആഘോഷത്തിനിടെയാണ് പ്രണയവിവരം അദ്ദേഹം മാധ്യമങ്ങളുമായി പങ്കുവച്ചത്.

എങ്ങിനെ കോപ്പി തയ്യാറാക്കണം, എവിടെ ഒളിപ്പിക്കണം, ഇൻവിജിലേറ്ററെ എങ്ങിനെ കബളിപ്പിക്കാം, കോപ്പിയടിക്കാനുള്ള മാർ​ഗങ്ങൾ പങ്ക് വച്ച് പ്ലസ്ടു വിദ്യാർഥി, സംഭവം വിവാദത്തിലായതോടെ വീഡിയോ മുക്കി, അന്വേഷണം ആരംഭിച്ച് വിദ്യാഭ്യാസ വകുപ്പ്

‘ഇരുവരുടേയും കാര്യത്തിൽ ഞാൻ ഏറെ സന്തോഷവതിയാണ്, ഏല്ലാവിധ ആശംസകളും നേരുന്നു’ എന്നായിരുന്നു ആമിറിന്റെ പ്രണയവിവരം കേട്ട, അദ്ദേഹത്തിന്റെ സഹോദരി നിഖതിന്റെ പ്രതികരണം. ഗൗരി തന്റെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയതായും അവർ തങ്ങളുടെ ബന്ധത്തിൽ സന്തുഷ്ടരാണെന്നും നേരത്തെ തന്നെ ആമിർ ഖാൻ പറഞ്ഞിരുന്നു. ഗൗരി സ്പ്രാറ്റ് ഹാഫ് ഇന്ത്യക്കാരിയും ഹാഫ് ഐറിഷ് വംശജയുമാണ്.

ബെം​ഗളൂരു സ്വദേശിയായ ഗൗരി നിലവിൽ ആമിർ ഖാന്റെ പ്രൊഡക്ഷൻ കമ്പനിയുമായി ബന്ധപ്പെട്ടാണ് ജോലി ചെയ്യുന്നത്. ആറ് വയസുള്ള ഒരു മകനുണ്ട് ഗൗരിക്ക്. ഏതായാലും പുതിയ വാർത്ത സാമൂഹിക മാധ്യമങ്ങളിലടക്കം ചൂടൻ ചർച്ചകൾക്ക് വഴിമരുന്നിട്ടു.

‘ചീറിപ്പാഞ്ഞുവരുന്ന ട്രെയിനിനു മുന്നിലേക്ക് മകളെ വലിച്ചുകൊണ്ടാണ് ആ അമ്മ നടന്നടുത്തത്, അവൾ അവരെ പിന്നോട്ട് വലിക്കുന്നുണ്ടായിരുന്നു’…, ഉച്ചഭക്ഷണം പോലും കഴിക്കാതെ പ്രിയ മകളേയും കൊണ്ട് നടന്നു നീങ്ങിയത് മരണത്തിലേക്ക്, മരണത്തിലേക്കു നയിച്ചത് വ്യാജ തട്ടിപ്പ്?

റീന ദത്തയായിരുന്നു ആമീറിന്റെ ആദ്യഭാര്യ. 1986-ൽ വിവാഹിതരായ ഇവർ 2002-ൽ വേർപിരിഞ്ഞു. ഇവർക്ക് ജുനൈദ്, ഇറ എന്നിങ്ങനെ രണ്ടുമക്കളുണ്ട്. 2001-ൽ ലഗാന്റെ സെറ്റിൽ വച്ചാണ് സംവിധാന സഹായിയായി പ്രവർത്തിച്ചിരുന്ന കിരൺ റാവുവിനെ ആമീർ പരിചയപ്പെടുന്നത്. 2005-ൽ ഇവർ വിവാഹിതരായി. ഇരുവർക്കും ആസാദ് എന്നൊരു മകനുണ്ട്. 2021-ൽ ആമീറും കിരണും വേർപിരിയുകയായിരുന്നു.

BREAKING NEWS
വാടവീട്ടില്‍ ഒറ്റയ്ക്ക് താമസം, ഡിപ്രഷന്‍ കാരണം ജീവിതം മടുത്തു, അധ്യാപകന്‍ ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു
06 Nov 2026
BREAKING NEWS
കയറിപിടിക്കാന്‍ അവസരം കൊടുത്തിട്ട് പിന്നെ എന്നെ അത് ചെയ്തേ, ഇത് ചെയ്തേ എന്ന് പറഞ്ഞിട്ട് കാര്യമില്ല, നമ്മുടെ സമ്മതം ഇല്ലാതെ ആരും ഒരു കാര്യവും ചെയ്യില്ല, എല്ലാത്തിനും റെഡിയായിട്ടും വഴങ്ങി കൊടുത്തിട്ടും, പിന്നെ കിടന്ന് ഫീൽ ചെയ്തിട്ട് എന്തുകാര്യം, വാതിലിന്റെ ലോക്ക് തുറന്നു കൊടുത്താലേ ആരായാലും അകത്ത്...
06 Nov 2026
BREAKING NEWS
'അന്ന് പുറത്ത് പോകണ്ടെന്ന് പറഞ്ഞതാ, കേട്ടിരുന്നെങ്കിൽ എന്റെ മോൻ ജീവനോടെ ഉണ്ടായിരുന്നേനെ'; അഭിറാമിന്റെ ഓർമകളിൽ വിതുമ്പി മുത്തശ്ശി
06 Nov 2026
BREAKING NEWS
ബൈക്കിലെത്തി രണ്ടേമുക്കാൽ പവന്റെ താലിമാല കവർന്നു; 15 വർഷങ്ങൾക്കുശേഷം പ്രതി പിടിയിൽ; വധശ്രമമുൾപ്പെടെ നിരവധിക്കേസുകളിൽ പ്രതി
06 Nov 2026