അമിത് ഷായെ പറഞ്ഞുവിട്ട് പി. മോഹനനെ ആ സ്ഥാനത്ത് ഇരുത്തണം..!! കേന്ദ്ര ആഭ്യന്തര മന്ത്രിയാകാൻ പരമയോഗ്യൻ അദ്ദേഹമാണ്..!! മെക് 7 പടർന്നു കയറിയ വ്യായമ ശൃംഖലയാണെന്നും സന്ദീപ് വാര്യർ…!!!

കൊച്ചി: മെക് 7 വ്യായാമ പരിശീലനത്തിനെത്തുന്നത് തീവ്രവാദികളാണെന്ന ആരോപണം ഉന്നയിച്ച സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനെയും ബിജെപിയെയും പരിഹസിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് ജി വാര്യർ. മെക് സെവൻ തീവ്രവാദമാണെന്നാണ് ഇപ്പോൾ ബിജെപിക്കാർ പറയുന്നത്. രണ്ടുവർഷത്തിനുള്ളിൽ ആയിരത്തിലേറെ സ്ഥലങ്ങളിലേക്ക് പടർന്നു കയറിയ ഈ വ്യായാമ ശൃംഖല തീവ്രവാദ പ്രവർത്തനമാണെങ്കിൽ നിങ്ങൾ ആദ്യം ചെയ്യേണ്ടത് കേന്ദ്ര ആഭ്യന്തരമന്ത്രിയോട് രാജിവയ്ക്കാൻ പറയുക എന്നതാണ്. എന്നിട്ട് പകരം സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനനെ ആഭ്യന്തരമന്ത്രിയാക്കണമെന്ന് സന്ദീപ് പരിഹസിച്ചു. latest news

രാജ്യത്തെ പൗരന്മാരെ മുഴുവൻ സദാസമയം നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന നിങ്ങളുടെ ഏജൻസികൾക്ക് കഴിയാത്തത് മോഹനന് സാധിച്ചിട്ടുണ്ടെങ്കിൽ കേന്ദ്ര ആഭ്യന്തര മന്ത്രിയാകാൻ പരമയോഗ്യൻ അദ്ദേഹമാണ്. ഉള്ളിയേരിയിൽ വരെയുള്ള വ്യായാമ ശൃംഖലയിലെ തീവ്രവാദം തിരിച്ചറിയാൻ കെ സുരേന്ദ്രന് പോലും മോഹനനെ ആശ്രയിക്കേണ്ടി വന്നില്ലേയെന്ന് സന്ദീപ് പരിഹസിക്കുന്നു. കോൺസ്പിറസി തിയറികൾ പടച്ചുവിട്ട് മനുഷ്യനെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയത്തിൽ നിന്ന് കേരളം വഴി മാറി നടന്നേ പറ്റൂവെന്ന് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു. latest news

മലപ്പുറത്തോ കോഴിക്കോടോ ഹോട്ടലിൽ പോയാലും ജിംനേഷ്യത്തിൽ പോയാലും റേഷൻ കടയിൽ പോയാലും മുസ്ലിങ്ങൾ എണ്ണത്തിൽ കൂടുതലുണ്ടാവുക എന്നത് സ്വാഭാവികം മാത്രമാണ്. എന്ന് കരുതി റേഷൻ കടയിൽ ക്യൂ നിൽക്കുന്നവർ മുഴുവൻ തീവ്രവാദികളാണെന്ന് പ്രചരിപ്പിക്കുന്നത് എങ്ങനെ അംഗീകരിക്കാൻ സാധിക്കും ? latest news  ഈ നാട്ടിലെ മനുഷ്യർക്ക് വ്യായാമം ചെയ്യണമെങ്കിലും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണോ ? Malayalam News ബിജെപിക്ക് പറയാൻ ബുദ്ധിമുട്ടുള്ളതോ ബിജെപി പറഞ്ഞാൽ ജനങ്ങൾ ഏറ്റെടുക്കാത്തതോ ആയ മുസ്ലിം വിരുദ്ധത നാട്ടിലാകെ പ്രചരിപ്പിക്കുന്നത് സിപിഎം ആണെന്ന് ആവർത്തിച്ച് അടിവരയിടുന്നതാണ് മെക് സെവൻ വിവാദവുമെന്ന് സന്ദീപ് പറഞ്ഞു.

 

സവർക്കർ ഉയർത്തിക്കാട്ടിയ മനുസ്മൃതിയാണ് ബിജെപിയുടെ നിയമസംഹിത, വിരൽ നഷ്ടപ്പെട്ട ഏകലവ്യൻറെ അവസ്ഥയാണ് രാജ്യത്തെ യുവാക്കൾക്കും, കർഷകർക്കും- രാഹുൽ ​ഗാന്ധി, സവർക്കറെ ഇന്ത്യയുടെ പുത്രനെന്ന് വിശേഷിപ്പിച്ചത് ഇന്ദിര ഗാന്ധിയെന്ന് ബിജെപി, സവർക്കർ പരാമർശം ഇന്ത്യാ സഖ്യത്തിൽ ഭിന്നതയുണ്ടാക്കാൻ സാധ്യത

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7