BREAKING NEWS

തിരിച്ചടി തുടർന്ന് ഇറാൻ; ഇസ്രയേൽ – യുഎസ് സൈനീക താവളങ്ങൾ ലക്ഷ്യമിടുന്നു; ആക്രമിക്കാൻ ശ്രമിച്ചാൽ, ‘ചരിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ശക്തിയോടെ’ പ്രതികരിക്കുമെന്ന് ട്രംപ്

· · 1 min read
Share: Copied!

ടെഹ്‌റാൻ: ഖമനേയിയുടെ മരണത്തിന് മണിക്കൂറുകൾക്ക് ശേഷം ഇസ്രായേലിലെയും മിഡിൽ ഈസ്റ്റിലെ യുഎസ് സൈനിക താവളങ്ങൾക്കും നേരെ ഇറാൻ വിപുലമായ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ആരംഭിച്ചു. ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ മേഖലയിലെ 27 അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെയും ഇസ്രായേലിന് നേരെയും ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി.

ഇസ്രായേലിലെ ടെൽ അവീവിൽ നടന്ന മിസൈൽ ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അബുദാബി, ദോഹ, മനാമ തുടങ്ങിയ ഗൾഫ് നഗരങ്ങളിലും സ്‌ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആക്രമിക്കാൻ ശ്രമിച്ചാൽ, ‘ചരിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ശക്തിയോടെ’ അമേരിക്ക ആക്രമിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.

അതേസമയം ഇസ്രയേലിന്റെ സൈനിക ആസ്ഥാനം ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടു. ഇതിന്റെ ചിത്രങ്ങളും പുറത്തുവിട്ടു. എന്നാൽ ഇക്കാര്യം ഇസ്രയേൽ തള്ളിക്കളഞ്ഞു. ഇറാൻ ആക്രമണത്തിന്റെ ചിത്രങ്ങൾ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് പൗരന്മാരോട് ഇസ്രയേൽ ആവശ്യപ്പെട്ടു. അറിയിപ്പ് ലഭിക്കുന്നതുവരെ ബങ്കറുകളിൽ തുടരണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

മിസൈൽ വേ​ഗതയിൽ കത്തിക്കയറി സ്വർണ്ണ വിലയും; ചരിത്രത്തിലാദ്യമായി ഞായറാഴ്ചയും വിലമാറ്റം; ഇപ്പോൾ പവന് നല്കേണ്ട് 1,26,920 രൂപ; ഒറ്റ രാത്രികൊണ്ട് കൂടിയത് 3,920 രൂപ!

BREAKING NEWS
ഡൽഹിയിൽ രാഹുൽ ഗാന്ധി കാണിക്കുന്നത് മയക്കുമരുന്ന് ഉള്ളിൽ ചെല്ലുമ്പോഴുള്ള വെപ്രാളം, മയക്കുമരുന്ന് അമിതമായി ഉള്ളിൽ ചെല്ലുമ്പോഴുള്ള താണ്ഡവമാണത്... ബംഗ്ലാദേശികളും പാക്കിസ്ഥാനികളും അടക്കമുള്ളവർ ഇവിടെ വന്ന് കള്ളവോട്ട് ചെയ്തിട്ട് പോകുന്ന സാഹചര്യമാണുള്ളത്, അതു തടയാനാണ് എസ്ഐആർ- ആർ ശ്രീലേഖ
15 Oct 2026
BREAKING NEWS
ജർമനിയിൽ പാർപ്പിട സമുച്ചയത്തിനു തീപിടിച്ച് മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം, 5 പേർ ചികിത്സയിൽ, കൊല്ലപ്പെട്ടത് ഇടുക്കി, പെരിനാട്, കാലടി സ്വദേശികൾ!! കെട്ടിടത്തിന് തീപിടിച്ചതിനു പിന്നിൽ സാങ്കേതിക തകരാറല്ലെന്ന് പ്രാഥമിക നി​ഗമനം, റൊമാനിയൻ പൗരൻ അറസ്റ്റിൽ
15 Oct 2026
BREAKING NEWS
സൂക്ഷിക്കണേ... ശക്തമായ ഇടിക്കു സാധ്യത!! സംസ്ഥാനത്ത് നാളെയോ, മറ്റന്നാളോ തുലാവർഷം എത്തും, ശക്തമായ മഴയ്ക്ക് സാധ്യത, നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
14 Oct 2026
BREAKING NEWS
ഒച്ചവെക്കാതിരിക്കാൻ വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കയറുകൊണ്ട് കുരുക്കിട്ട് വരിഞ്ഞുമുറുക്കി... കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ നിർബന്ധിച്ചു, വൈരാ​ഗ്യത്തിൽ 16 കാരി കാമുകനെ വിളിച്ചുവരുത്തി മുത്തശ്ശിയെ കൊലപ്പെടുത്തി- കൗമാരക്കാരി കസ്റ്റഡിയിൽ, ഒളിവിൽ പോയ 23കാരനായി അന്വേഷണം ഊർജിതം
14 Oct 2026