തണ്ണിമത്തനും പാലസ്തീൻ എന്ന് എഴുതിയ ബാഗും…!!! പാർലമെന്റിൽ പലസ്തീൻ ജനതയെ പിന്തുണച്ചുകൊണ്ടുള്ള ബാഗുമായി പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി പാർലമെന്റിൽ പലസ്തീൻ ജനതയെ പിന്തുണച്ചുകൊണ്ടാണ് എത്തിയിരിക്കുന്നത്. പലസ്തീൻ എന്ന് ആലേഖനം ചെയ്ത ബാഗുമായാണ് പ്രിയങ്ക ഇന്ന് പാർലമെന്റിൽ എത്തിയത്. ഗാസയിൽ ഇസ്രയേൽ നടത്തിയ കടന്നാക്രമണത്തിനെതിരെ പ്രിയങ്ക ശബ്ദമുയർത്തിയിരുന്നു. പലസ്തീൻ എന്നെഴുതിയ ബാഗിൽ രാജ്യത്തിന്റെ ചിഹ്നങ്ങളും ഉൾപ്പെട്ടിരുന്നു. പലസ്തീനോടുള്ള ഐക്യദാർഢ്യസൂചകമായ തണ്ണിമത്തന്റെ പടവും ബാഗിൽ ഉൾപ്പെടുത്തി.

പലസ്തീൻ എംബസിയുടെ ചുമതലയുള്ള അബേദ് എൽറാസെഗ് അബു ജാസറുമായുള്ള കൂടിക്കാഴ്ചയിൽ കറുപ്പും വെളുപ്പുമുള്ള പലസ്തീന്‍ ശിരോവസ്ത്രം ധരിച്ചാണ് പ്രിയങ്ക എത്തിയത്. ഇതു ശ്രദ്ധിക്കപ്പെട്ടിരുന്നു. പലസ്തീന്‍ പ്രശ്നത്തില്‍ ഇന്ത്യ നേതൃപരമായ പങ്ക് വഹിക്കേണ്ടതുണ്ടെന്നാണ് പ്രിയങ്കയോട് ജാസർ പറഞ്ഞത്.

അപകടങ്ങൾ കുറച്ചേ പറ്റൂ…!!! മുന്നിട്ടിറങ്ങാൻ മനോജ് എബ്രഹാമിൻ്റെ നിർദേശം…!! പോലീസും എംവിഡിയും വഴിനീളെയുണ്ടാകും..!!! കൂടുതൽ എ.ഐ ക്യാമറകളും സ്ഥാപിക്കുന്നു..!!

 

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7