BREAKING NEWS

ട്രംപിനെതിരെ മുദ്രാവാക്യവുമായി തെരുവിലിറങ്ങി ജനങ്ങൾ; ‘ആക്രമണ നടപടികളിൽ നിന്നും യുഎസ് പിന്മാറണം; ആക്രമണങ്ങൾക്ക് പണം ചെലവഴിക്കുന്നതിന് അത് വിദ്യാഭ്യാസ മേഖലയിലോ ആഭ്യന്തര വളർച്ചയ്‌ക്കോ വിനിയോഗിക്കണം‘

· · 1 min read
Share: Copied!

വാഷിംങ്ടൺ: ഇറാനെതിരായ അമേരിക്കൻ-ഇസ്രയേല്‍ ആക്രമണത്തിനെതിരെ തെരുവിലിറങ്ങി അമേരിക്കൻ ജനത. ടൈംസ് സ്‌ക്വയർ, വാഷിംങ്ടൺ, ചിക്കാഗോ, ബോസ്റ്റൺ, ന്യൂയോർക്ക്, ലോസ് അഞ്ചൽസ്, മിയാമി, മിനിയാ പൊളിസ്, അറ്റ്‌ലാന്റ തുടങ്ങി വിവിധ അമേരിക്കൻ നഗരങ്ങളിലാണ് ജനം പ്രതിഷേധമുയർത്തിയത്. നിരവധിയാളുകൾ അണിനിരന്നു.

അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനിൽ നടത്തിയ ആക്രമണത്തിനെതിരെ മുദ്രാവാക്യവും പ്ലക് കാർഡുകളുമുയർത്തിയാണ് ആളുകൾ പ്രതിഷേധിച്ചത്. ആക്രമണങ്ങൾക്ക് പണം ചെലവഴിക്കുന്നതിന് പകരം അമേരിക്ക അത് വിദ്യാഭ്യാസ മേഖലയിലോ ആഭ്യന്തര വളർച്ചയ്‌ക്കോ വിനിയോഗിക്കണമെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ഭരണകൂടത്തിന്റെ അനുമതിയോടെ അല്ല ട്രംപിന്റെ നീക്കമെന്നും അദ്ദേഹം സ്വന്തം നിലയിലാണ് ഇതിനെല്ലാം ഇറങ്ങിപ്പുറപ്പെടുന്നതെന്നും പ്രതിഷേധക്കാർ ആരോപിച്ചു. യുഎസിന്റെ സൈനിക ഇടപെടലിനെ വിമർശിച്ച പ്രതിഷേധക്കാർ, രാജ്യത്തെ ഫാസിസ്റ്റ് ഭരണത്തിലേക്ക് നയിക്കാനാണ് ട്രംപിന്‍റെ നീക്കമെന്നും വിമർശിച്ചു.

ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കണം, യുദ്ധം ഒന്നിനും പരിഹാരമല്ല, ട്രംപ് അധികാരത്തിൽനിന്ന് ഇറങ്ങണം, പശ്ചിമേഷ്യയിൽ ഇനിയുമൊരു അമേരിക്കൻ യുദ്ധം വേണ്ടതില്ല എന്നെല്ലാം എഴുതിയ പ്ലക്കാർഡുകളും സമരക്കാർ ഉയർത്തിപ്പിടിച്ചിരുന്നു. ഭരണസിരാകേന്ദ്രമായ വൈറ്റ് ഹൗസിന് സമിപവും പ്രതിഷേധക്കാർ തടിച്ച് കൂടി. ഇതേ തുടർന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിരുന്നു.

ഇറാനെതിരായ അമേരിക്കൻ ആക്രമണത്തെ ന്യൂയോർക്ക് മേയറും വിമർശിക്കുകയുണ്ടായി. അമേരിക്കയുടെയും ഇസ്രയേലിന്റെയും സൈനിക നീക്കം നിയമവിരുദ്ധമാണെന്നും വിനാശകരമായ അധിനിവേശമാണിതെന്നുമാണ് മംദാനി എക്‌സിൽ കുറിച്ചത്.

ദക്ഷിണ ഇറാനിലുണ്ടായ മിസൈൽ ആക്രമണത്തിൽ 20 വനിതാ വോളിബോൾ താരങ്ങൾ കൊല്ലപ്പെട്ടു, ആക്രമണം പരിശീലനത്തിനിടെ, നിരവധി പേര്‍ക്ക് പരിക്ക്

BREAKING NEWS
'എന്നെ സമ്മർദ്ദപ്പെടുത്തരുത്, ബ്ലാക്ക് മെയിൽ ചെയ്യരുത്' എന്നാണ് നേരിൽ കണ്ടപ്പോൾ പറഞ്ഞത്, കള്ളങ്ങൾ വിളിച്ചു പറയുന്നത് മുഖ്യമന്ത്രി കസേരയിരിക്കുന്ന ആൾക്ക് ചേരുന്ന രീതിയല്ല, സഭയിൽ പറഞ്ഞത് കള്ളം!! കാര്യം നടക്കില്ലെന്ന നിലപാടാണ് മന്ത്രിക്ക് ഉള്ളതെങ്കിൽ ഒരു ജീവൻ ഇവിടെ നഷ്ടമാകും, ഒരു വളർമതി മരിച്ചാൽ 100...
28 Oct 2026
BREAKING NEWS
പ്രതികൾ ഈ പറയുന്നതുപോലെ ഒരു തെറ്റും ചെയ്തിട്ടില്ല, അബദ്ധം സംഭവിച്ചത്, ആദ്യം തന്നെ ഇവരെ കുരുക്കുന്നതിനായുള്ള ഒരു ക്ലൈമാക്‌സ് തയാറായിരുന്നു- പ്രതിഭാഗം, അപകടം നടന്നയുടൻ സുഹൈൽ ഉമ്മയേയും ബാപ്പയേയും വിളിച്ചു, പ്രതികൾ സമൂഹത്തിലെ ഉന്നതർ, പുറത്തുപോയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ട്- പോലീസ് കോടതിയിൽ!! ...
28 Oct 2026
BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ നയം വ്യക്തമാക്കി ആഭ്യന്തര വകുപ്പ്!! മുഖംനോക്കാതെ നടപടി... തലപ്പത്തും സീറ്റ് തെറിച്ചു, കൊച്ചി സിറ്റി പോലീസ് കമ്മിഷണറെ മാറ്റി, കാളിരാജ് മഹേഷ് കുമാറിനു പകരമെത്തുക ആർ നിശാന്തിനി?
28 Oct 2026
BREAKING NEWS
41.9% വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിക്ക് 28 സീറ്റുകളിൽ ലീഡ്, ആഘോഷത്തിന് തുടക്കമിട്ട് അനുയായികൾ!! രാഷ്ട്രീയത്തിൽനിന്ന് വിരമിക്കണമെന്ന് ഐസൻകോട്ട്
28 Oct 2026