BREAKING NEWS

‘പ്രവർത്തകരെ തൊട്ടാൽ വെറുതെയിരിക്കാൻ ഇനിയാവില്ല, ഇത് പഴയ യുഡിഎഫ് അല്ല ; തിരിച്ചടിക്കുക തന്നെ ചെയ്യും‘- പ്രതിപക്ഷ നേതാവ് വിഡി സതീശൻ

· · 1 min read
Share: Copied!

കൊല്ലം : പ്രവർത്തകരെ തൊട്ടാൽ വെറുതെയിരിക്കാൻ ഇനിയാവില്ല, ഇത് പഴയ യുഡിഎഫ് അല്ല ; തിരിച്ചടിക്കുക തന്നെ ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സംഘപരിവാറിന്റെ വഴിയിലൂടെയാണ് കേരളത്തിലെ സിപിഎം പോകുന്നതെന്നും ഡൽഹിയിൽ ചേട്ടൻ ബാവ സഞ്ചരിക്കുന്ന അതേ തോണിയിലാണ് കേരളത്തിൽ അനിയൻ ബാവ സഞ്ചരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് സംഘടിപ്പിക്കുന്ന പുതുയുഗ യാത്രയ്ക്കു കൊല്ലം ജില്ലയിലെ വിവിധ ഇടങ്ങളിൽ നൽകിയ സ്വീകരണ സമ്മേളനങ്ങളിൽ പ്രസംഗിക്കവെയാണ് സതീശൻ ഇത്തരം പരാമർശങ്ങൾ നടത്തിയത്.

വർഗീയത പറയാൻ ആരെയും സമ്മതിക്കില്ല. ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയും സമ്മതിക്കില്ല. ഏത് കൊലകൊമ്പൻ വർഗീയത പറഞ്ഞാലും അതിനെ ചോദ്യം ചെയ്യും. തിരഞ്ഞെടുപ്പ് കാലമാണെങ്കിലും അതിൽ വിട്ടുവീഴ്ചയില്ല. ചിലർ കയ്യിൽ വോട്ട് ബാങ്കുണ്ടെന്ന് പേടിപ്പിക്കാൻ പറയും. വോട്ട് ബാങ്കുണ്ടെങ്കിൽ കയ്യിൽ വച്ചോ. വർഗീയത പറയരുതെന്ന് മുഖത്തു നോക്കിപ്പറയും. അതിനുള്ള ആർജവം യുഡിഎഫിനുണ്ട്. വരുന്ന തലമുറയ്ക്കും സൗഹൃദത്തോടെ ഈ നാട്ടിൽ ജീവിക്കാൻ സാധിക്കണം.

കേരളം ഇന്ന് പുറകിലേക്കു നടക്കുകയാണ്. കേരളത്തിന്റെ നട്ടെല്ലായ സമ്പദ്‌വ്യവസ്ഥ തകർന്നു കിടക്കുകയാണ്. അടുത്ത മാസം സലാം പറഞ്ഞു പിരിയാൻ പോകുന്ന പിണറായി വിജയൻ 6 ലക്ഷം കോടി രൂപയുടെ ബാധ്യത മലയാളിയുടെ ചുമലിൽ കെട്ടിവച്ചിട്ടാണ് ഇറങ്ങാൻ പോകുന്നത്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിലക്കയറ്റമുള്ള സംസ്ഥാനം കേരളമാണ്. വിലക്കയറ്റം നിയന്ത്രിക്കാൻ വിപണിയിൽ ഇടപെടേണ്ട സിവിൽ സപ്ലൈസ് വകുപ്പിന് ഇടപെടാൻ സാധിക്കുന്നില്ല. കാരണം കോടിക്കണക്കിന് രൂപയാണ് സംസ്ഥാന സർക്കാർ വകുപ്പിന് നൽകാനുള്ളത്. ഉമ്മൻ ചാണ്ടി സർക്കാർ ലാഭത്തിലാക്കിയ വൈദ്യുതി വകുപ്പിന് 50,000 കോടി രൂപയാണ് ഇപ്പോഴുള്ള കടം. കെഎസ്ആർടിസി, വാട്ടർ അതോറിറ്റി തുടങ്ങിയെല്ലാം തകർച്ചയിലാണ്. എന്നിട്ട് സാമ്പത്തികനില ഭദ്രമാണെന്നാണ് ധനമന്ത്രി പറയുന്നത്. ഖജനാവിൽ പൂച്ച പെറ്റുകിടക്കുകയാണ്.

ആരോഗ്യമേഖല വെന്റിലേറ്ററിലാണ്. കേരളമാകെ വ്യാപകമായ പരാതി വന്നപ്പോൾ അതിൽ നിന്ന് രക്ഷപ്പെടാൻ കണ്ണൂരിൽ ആരോഗ്യ മന്ത്രി ഒരു നാടകമുണ്ടാക്കി. ലോകത്തിലാദ്യമായാണ് മുദ്രാവാക്യം കേട്ടു ഒരു വ്യക്തിയുടെ കഴുത്തുളുക്കുന്നത്. എന്തൊരു അഭിനയമായിരുന്നു. ഓസ്കർ തന്നെ നൽകണം. അതിന്റെ പേരിൽ ഞങ്ങളുടെ കുട്ടികളുടെ വീടുകൾക്കു നേരെ ബോംബ് എറിയാനും കള്ളക്കേസിൽ കുടുക്കാനും ശ്രമിച്ചാൽ ചെവിയിൽ നുള്ളിക്കോ, ഇത് പഴയ യുഡിഎഫ് അല്ലെന്നും വി.ഡി സതീശൻ പറഞ്ഞു.

അഹങ്കാരം കൊണ്ട് മനസും ശരീരവും തളര്‍വാതം പിടിച്ചവരാണ് യുദ്ധം ചെയ്യുന്നത്, നല്ല ബോധമുള്ളവര്‍ക്ക് ഒരിക്കലും യുദ്ധം ചെയ്യാന്‍ തോന്നുകില്ല. ഇത്തരം യുദ്ധങ്ങള്‍ ഒന്നിനും ഒരു പരിഹാരമല്ല, കത്തോലിക്കാ ബാവ

BREAKING NEWS
'എന്നെ സമ്മർദ്ദപ്പെടുത്തരുത്, ബ്ലാക്ക് മെയിൽ ചെയ്യരുത്' എന്നാണ് നേരിൽ കണ്ടപ്പോൾ പറഞ്ഞത്, കള്ളങ്ങൾ വിളിച്ചു പറയുന്നത് മുഖ്യമന്ത്രി കസേരയിരിക്കുന്ന ആൾക്ക് ചേരുന്ന രീതിയല്ല, സഭയിൽ പറഞ്ഞത് കള്ളം!! കാര്യം നടക്കില്ലെന്ന നിലപാടാണ് മന്ത്രിക്ക് ഉള്ളതെങ്കിൽ ഒരു ജീവൻ ഇവിടെ നഷ്ടമാകും, ഒരു വളർമതി മരിച്ചാൽ 100...
28 Oct 2026
BREAKING NEWS
പ്രതികൾ ഈ പറയുന്നതുപോലെ ഒരു തെറ്റും ചെയ്തിട്ടില്ല, അബദ്ധം സംഭവിച്ചത്, ആദ്യം തന്നെ ഇവരെ കുരുക്കുന്നതിനായുള്ള ഒരു ക്ലൈമാക്‌സ് തയാറായിരുന്നു- പ്രതിഭാഗം, അപകടം നടന്നയുടൻ സുഹൈൽ ഉമ്മയേയും ബാപ്പയേയും വിളിച്ചു, പ്രതികൾ സമൂഹത്തിലെ ഉന്നതർ, പുറത്തുപോയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ട്- പോലീസ് കോടതിയിൽ!! ...
28 Oct 2026
BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ നയം വ്യക്തമാക്കി ആഭ്യന്തര വകുപ്പ്!! മുഖംനോക്കാതെ നടപടി... തലപ്പത്തും സീറ്റ് തെറിച്ചു, കൊച്ചി സിറ്റി പോലീസ് കമ്മിഷണറെ മാറ്റി, കാളിരാജ് മഹേഷ് കുമാറിനു പകരമെത്തുക ആർ നിശാന്തിനി?
28 Oct 2026
BREAKING NEWS
41.9% വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിക്ക് 28 സീറ്റുകളിൽ ലീഡ്, ആഘോഷത്തിന് തുടക്കമിട്ട് അനുയായികൾ!! രാഷ്ട്രീയത്തിൽനിന്ന് വിരമിക്കണമെന്ന് ഐസൻകോട്ട്
28 Oct 2026