BREAKING NEWS

അഹങ്കാരം കൊണ്ട് മനസും ശരീരവും തളര്‍വാതം പിടിച്ചവരാണ് യുദ്ധം ചെയ്യുന്നത്, നല്ല ബോധമുള്ളവര്‍ക്ക് ഒരിക്കലും യുദ്ധം ചെയ്യാന്‍ തോന്നുകില്ല. ഇത്തരം യുദ്ധങ്ങള്‍ ഒന്നിനും ഒരു പരിഹാരമല്ല, കത്തോലിക്കാ ബാവ

· · 1 min read
Share: Copied!

കോട്ടയം:  അഹങ്കാരത്തില്‍ അധിഷ്ഠിതമായി ശരീരവും മനസ്സും തളര്‍വാതം പിടിച്ച ആളുകളാണ് ഇന്ന് യുദ്ധം നയിക്കുന്നതെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതീയന്‍ കത്തോലിക്കാ ബാവ. നല്ല ബോധമുള്ളവര്‍ക്ക് യുദ്ധം ചെയ്യാന്‍ തോന്നുകില്ലെന്നും കത്തോലിക്കാ ബാവ പറഞ്ഞു. ‘ഇറാനിലെ ഒരു സ്‌കൂളില്‍ അമ്പത് വിദ്യാര്‍ത്ഥികള്‍ മരിച്ചു. നിരവധിയായ വിദ്യാര്‍ത്ഥികള്‍ പരിക്കേറ്റ് ആശുപത്രിയിലാണ്.

അവരുടെ മാതാപിതാക്കളും ബന്ധുക്കളും വിലപിക്കുന്നു. നമുക്ക് ആ വിലാപത്തില്‍ പങ്കുചേരാന്‍ കഴിയുന്നുണ്ടോ? മനസ്സലിവ് തോന്നുന്നതിനായി സാധിക്കുമോ. തളര്‍വാതം പിടിച്ചിരിക്കുന്നവരാണ് യുദ്ധം ചെയ്യുന്നവര്‍. നല്ല ബോധമുള്ളവര്‍ക്ക് യുദ്ധം ചെയ്യാന്‍ തോന്നുകില്ല. നീതിക്കും സത്യത്തിനും വേണ്ടി യുദ്ധം ഒരു പരിഹാരം ആവുകയില്ല.

അതുകൊണ്ട് അഹങ്കാരത്തില്‍ അധിഷ്ഠിതമായി ശരീരവും മനസ്സും തളര്‍വാതം പിടിച്ച ആളുകളാണ് ഇന്ന് യുദ്ധം നയിക്കുന്നത്. അവരെ ക്രിസ്തുവിന്റെ മുന്നില്‍ കൊണ്ടുവരാന്‍ പ്രാര്‍ത്ഥിക്കണം. യുദ്ധം ഒന്നിനും പരിഹാരമല്ല’, കത്തോലിക്കാ ബാവ പറഞ്ഞു. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻഅമേരിക്കയെയും ഇസ്രയേലിനെയും വിമർശിച്ചിരുന്നു. തങ്ങള്‍ക്ക് വിരോധമുള്ള രാഷ്ട്രങ്ങളെ വാഴിക്കില്ലെന്ന നിലയാണ് അമേരിക്കയും ചങ്ങാതിയായ ഇസ്രയേലും സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കടന്നാക്രമിച്ചു.

ഇസ്രയേല്‍ തെമ്മാടി രാഷ്ട്രമാണെന്നും ഇതിനെതിരെ ശക്തമായ വികാരം ഒന്നടങ്കം പ്രകടിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കല്‍പ്പറ്റയില്‍ മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കുള്ള ടൗണ്‍ഷിപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

BREAKING NEWS
'എന്നെ സമ്മർദ്ദപ്പെടുത്തരുത്, ബ്ലാക്ക് മെയിൽ ചെയ്യരുത്' എന്നാണ് നേരിൽ കണ്ടപ്പോൾ പറഞ്ഞത്, കള്ളങ്ങൾ വിളിച്ചു പറയുന്നത് മുഖ്യമന്ത്രി കസേരയിരിക്കുന്ന ആൾക്ക് ചേരുന്ന രീതിയല്ല, സഭയിൽ പറഞ്ഞത് കള്ളം!! കാര്യം നടക്കില്ലെന്ന നിലപാടാണ് മന്ത്രിക്ക് ഉള്ളതെങ്കിൽ ഒരു ജീവൻ ഇവിടെ നഷ്ടമാകും, ഒരു വളർമതി മരിച്ചാൽ 100...
28 Oct 2026
BREAKING NEWS
പ്രതികൾ ഈ പറയുന്നതുപോലെ ഒരു തെറ്റും ചെയ്തിട്ടില്ല, അബദ്ധം സംഭവിച്ചത്, ആദ്യം തന്നെ ഇവരെ കുരുക്കുന്നതിനായുള്ള ഒരു ക്ലൈമാക്‌സ് തയാറായിരുന്നു- പ്രതിഭാഗം, അപകടം നടന്നയുടൻ സുഹൈൽ ഉമ്മയേയും ബാപ്പയേയും വിളിച്ചു, പ്രതികൾ സമൂഹത്തിലെ ഉന്നതർ, പുറത്തുപോയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ട്- പോലീസ് കോടതിയിൽ!! ...
28 Oct 2026
BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ നയം വ്യക്തമാക്കി ആഭ്യന്തര വകുപ്പ്!! മുഖംനോക്കാതെ നടപടി... തലപ്പത്തും സീറ്റ് തെറിച്ചു, കൊച്ചി സിറ്റി പോലീസ് കമ്മിഷണറെ മാറ്റി, കാളിരാജ് മഹേഷ് കുമാറിനു പകരമെത്തുക ആർ നിശാന്തിനി?
28 Oct 2026
BREAKING NEWS
41.9% വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിക്ക് 28 സീറ്റുകളിൽ ലീഡ്, ആഘോഷത്തിന് തുടക്കമിട്ട് അനുയായികൾ!! രാഷ്ട്രീയത്തിൽനിന്ന് വിരമിക്കണമെന്ന് ഐസൻകോട്ട്
28 Oct 2026