BREAKING NEWS

കെ എൻ ബാലഗോപാലിന്റെ പ്രചാരണ വീഡിയോയിൽ തലകാണിച്ചു, വികസന പ്രവർത്തനങ്ങൾ എണ്ണിപറഞ്ഞു; കൊല്ലത്ത് നാല് പൊലീസുകാരെ ജില്ലക്ക് പുറത്തേക്ക് സ്ഥലം മാറ്റി; അയിഷ പോറ്റി ഡിജിപിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും നൽകിയ പരാതിയിലാണ് നടപടി

· · 1 min read
Share: Copied!

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന കെ എൻ ബാലഗോപാലിന്റെ വിജയത്തിനായി പ്രചാരണ വീഡിയോയിൽ പങ്കെടുത്തെന്ന പരാതിയിൽ നാല് പൊലീസുകാർക്ക് സ്ഥലംമാറ്റം. കൊല്ലം റൂറൽ ജില്ലയിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ, സിവിൽ പൊലീസ് ഓഫീസർ റാങ്കിലുള്ളവരെയാണ് ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലംമാറ്റിയത്.

കൊട്ടാരക്കരയിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന അയിഷ പോറ്റി ഡിജിപിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ദക്ഷിണ മേഖല ഐജിയുടെ നിർദേശപ്രകാരം കൊല്ലം റൂറൽ എസ്പിയാണ് സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്.

സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ നജീം എസ്, സുജിത്ത് എസ് എൽ, സിവിൽ പൊലീസ് ഓഫീസർമാരായ ശിവേഷ് എ എസ്, ചിന്തു വി എന്നിവരെയാണ് സ്ഥലംമാറ്റിയത്. നജീമിനെയും ശിവേഷിനെയും കോട്ടയത്തേക്കും സുജിത്തിനെയും ചിന്തുവിനെയും ആലപ്പുഴയിലേക്കുമാണ് മാറ്റിയത്.

കെ എൻ ബാലഗോപാലിന്റെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് തയ്യാറാക്കിയ വീഡിയോയിലാണ്പൊലീസുകാരുടെ പ്രതികരണങ്ങളുണ്ടായിരുന്നത്. കൊല്ലം റൂറൽ എസ്പി ഓഫിസിന്റെ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളിലായിരുന്നു ഇവരുടെ പ്രതികരണമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

BREAKING NEWS
‘യുപിയിൽ 2.04 കോടി പേരുകൾ വോട്ടർപട്ടികയ്ക്ക് പുറത്ത്; 1.27 കോടി ഹിന്ദു വോട്ടർമാരെ ഒഴിവാക്കി’; എസ്.ഐ.ആറിൽ ജാഗ്രത വേണമെന്ന് ബിജെപി പ്രവർത്തകർക്ക് യോഗി ആദിത്യനാഥിന്റെ നിർദേശം
31 Oct 2026
BREAKING NEWS
വളർമതിയെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി; സെക്രട്ടേറിയറ്റിന് മുന്നിൽ സംഘർഷം, സമരം കടുപ്പിക്കുമെന്ന് ഉദ്യോഗാർഥികൾ
31 Oct 2026
BREAKING NEWS
‘സുഖമാണോ ചേട്ടാ’ എന്നു മാത്രമാണ് ചോദിച്ചത്; രാജനെ കയ്യേറ്റം ചെയ്തിട്ടില്ലെന്ന് ശ്രീനാദേവി കുഞ്ഞമ്മ; അടൂർ സ്റ്റേഷൻ വിവാദത്തിൽ വിശദീകരണം
31 Oct 2026
BREAKING NEWS
അധ്യാപിക പഠിപ്പിച്ചുകൊണ്ടിരിക്കെ കട്ടിങ് മെഷീനുമായി ക്ലാസില്‍ കയറി, പിന്നാലെ 15കാരിയെ ക്രൂരമായി ആക്രമിച്ച് 21കാരന്‍, പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം
31 Oct 2026