BREAKING NEWS

“സിപിഐഎമ്മിനെ രാഷ്ട്രീയമായി വേട്ടയാടിയാല്‍ ഞങ്ങള്‍ നോക്കിനില്‍ക്കില്ല”, പിണറായിക്കെതിരെ നടക്കുന്ന രാഷ്ട്രീയ വേട്ടയാടലാണോ ഇഡി കേസ് എന്നൊക്കെ നിങ്ങള്‍ തന്നെ തീരുമാനിക്കൂ, ഒന്നും പറയാനില്ലെന്ന് ബിനോയ് വിശ്വം

· · 1 min read
Share: Copied!

കോഴിക്കോട്: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ ഉള്‍പ്പെടെ കേസെടുക്കാമെന്ന് സര്‍ക്കാരിന് നിയമോപദേശം ലഭിച്ച വിഷയം പഠിച്ചിട്ട് കൂടുതല്‍ പ്രതികരിക്കാമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പിണറായിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയാടല്‍ ആണോ എന്ന ചോദ്യത്തിന് ബിനോയ് വിശ്വം കൃത്യമായി മറുപടി പറഞ്ഞില്ല. കേസ് രാഷ്ട്രീയ പ്രേരിതമോ എന്ന ചോദ്യത്തിന് വിഷയം പഠിച്ചുവരികയാണെന്നും സിപിഐ നിലപാട് പണ്ടേ പറഞ്ഞതാണെന്നും ഇടയ്ക്കിടെ അത് ആവര്‍ത്തിക്കില്ലെന്നുമാണ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം.

കേസും നടപടികളുമെല്ലാം അതിന്റെ വഴിക്ക് പോകട്ടേയെന്നും അദ്ദേഹം പറഞ്ഞു. ‘എല്‍ഡിഎഫിനെ സിപിഐഎമ്മിനെ രാഷ്ട്രീയമായി വേട്ടയാടിയാല്‍ ഞങ്ങള്‍ നോക്കിനില്‍ക്കില്ല. ഈ വാക്യത്തില്‍ ഒന്നും മാറിപ്പോകരുത്. പ്രത്യേകം ശ്രദ്ധിക്കണം. സിപിഐഎമ്മിനെ, എല്‍ഡിഎഫിനെ രാഷ്ട്രീയമായി വേട്ടയാടിയാല്‍ നോക്കിനില്‍ക്കില്ല’. ബിനോയ് വിശ്വത്തിന്റെ വാക്കുകള്‍ ഇങ്ങനെ.

ഇ ഡി കേസിനെ രാഷ്ട്രീയ വേട്ടയാടലായി കാണാമോ എന്ന ചോദ്യത്തിന് ഇപ്പോള്‍ ഒന്നും പറയില്ലെന്നും അതൊക്കെ നിങ്ങള്‍ തീരുമാനിക്കൂ എന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതേസമയം സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടില്‍ കേസെടുക്കുന്നതില്‍, നിയമോപദേശം പരിശോധിച്ച ശേഷം നടപടിയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഇഡി കത്തില്‍ കേസെടുക്കണോയെന്ന് പരിശോധിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മേല്‍ നടപടികള്‍ മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയുമായി ഇത് സംസാരിക്കേണ്ട ആവശ്യമില്ലെന്നും സംസ്ഥാനത്തിന് തീരുമാനിക്കാവുന്നതാണിതെന്നും മന്ത്രി പറഞ്ഞു

BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026
BREAKING NEWS
ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി...ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം
31 Oct 2026
BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026