BREAKING NEWS

സ്വകാര്യ ബസ് കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം

· · 1 min read
Share: Copied!

തൃശ്ശൂർ: ചേറ്റുപുഴയിൽ സ്കൂട്ടർ യാത്രക്കാരി സ്വകാര്യ ബസിനടിയിൽപ്പെട്ടു മരിച്ചു. പുല്ലഴി സ്വദേശി റോസ് ഗാർഡൻ സ്ട്രീറ്റ് നമ്പർ മൂന്നിൽ മാങ്കുഴി പരേതനായ സഹദേവന്റെ ഭാര്യ അനിത ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം.

മനക്കൊടിയിൽ അമ്മ വീട്ടിൽ പോയി മടങ്ങിവരികയായിരുന്നു അനിത. ചേറ്റുപുഴ കയറ്റത്ത് ഫിസിയോതെറാപ്പി സെൻ്ററിനു മുന്നിൽവെച്ചായിരുന്നു അപകടം. തൃശ്ശൂർ കാഞ്ഞാണി പാലാഴി റൂട്ടിലോടുന്ന ‘ശ്രേയസ്’ ബസ് ഇവരുടെ സ്കൂട്ടറിൽ തട്ടുകയും ബസിനടിയിലേക്ക് വീണ അനിതയുടെ ശരീരത്തിലൂടെ കയറുകയുമായിരുന്നു.

സംഭവസ്ഥലത്തുവച്ചുതന്നെ അനിത മരണപ്പെട്ടു. മക്കൾ : ആകാശ് (ഐടി ബാംഗ്ലൂർ ), ഹിമ. മരുമക്കൾ: മിഥുന (ഫെഡറൽ ബാങ്ക്, ബാംഗ്ലൂർ), വിജിൽ

 

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026