ജയ്പൂർ: മുംബൈ ഇന്ത്യൻസിനു പിന്നാലെ രാജസ്ഥാൻ റോയൽസിനും വരുന്നു പുതുനായകനെന്ന് നായകൻ സഞ്ജു സാംസൺ. ഐപിഎല്ലിലെ ആദ്യ മത്സരത്തിന് മുമ്പാണ് നിർണായക തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ രംഗത്തെത്തിയത്. ഐപിഎല്ലിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ ടീമിനെ നയിക്കാൻ താനുണ്ടാവില്ലെന്നും ബാറ്ററായി മാത്രമാവും കളത്തിലിറങ്ങുകയെന്നും രാജസ്ഥാൻ ടീം മീറ്റിംഗിൽ സഞ്ജു പ്രഖ്യാപിച്ചു.
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിനിടെ കൈവിരലിന് പരുക്കേറ്റ് ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ചികിത്സയിലായിരുന്ന സഞ്ജു കഴിഞ്ഞ ദിവസമാണ് രാജസ്ഥാൻ ടീമിനൊപ്പം ചേർന്നിരുന്നത്. എന്നാൽ ആദ്യ മൂന്ന് കളികളിൽ ടീമിനെ നയിക്കാൻ താനുണ്ടാവില്ലെന്ന് സഞ്ജു ടീം മീറ്റിംഗിൽ വ്യക്തമാക്കി. താൻ ബാറ്ററായി മാത്രമായിട്ടായിരിക്കും കളിക്കുകയെന്നും വിക്കറ്റ് കീപ്പറാവില്ലെന്നും പറഞ്ഞ സഞ്ജു. തനിക്ക് പകരം റിയാൻ പരാഗ് ആദ്യ മൂന്ന് കളികളിൽ രാജസ്ഥാനെ നയിക്കുമെന്നും സഞ്ജു വ്യക്തമാക്കി.
കലി അടങ്ങാതെ മണിപ്പൂര്‍: സാമുദായിക സംഘര്‍ഷത്തില്‍ 53 കാരന് ദാരുണാന്ത്യം,പ്രദേശം വളഞ്ഞ് സുരക്ഷാസേന
തന്റെ ടീമിൽ നായകൻമാരാവാൻ യോഗ്യരായ ഒട്ടേറെ താരങ്ങളുണ്ടെന്നും തനിക്ക് പകരം ആദ്യ മൂന്ന് കളികളിൽ റിയാൻ പരാഗ് ആയിരിക്കും രാജസ്ഥാനെ നയിക്കുകയെന്നും പരാഗിന് എല്ലാവരും പിന്തുണ നൽകണമെന്നും സഞ്ജു ടീം മീറ്റിംഗിൽ വ്യക്തമാക്കി. സഞ്ജുവിൻറെ പ്രഖ്യാപനത്തെ കൈയടികളോടെയാണ് ടീം അംഗങ്ങൾ വരവേറ്റത്.
അതേസമയം 22ന് തുടങ്ങുന്ന ഐപിഎല്ലിൽ 23ന് സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ആണ് രാജസ്ഥാൻ റോയൽസിൻറെ ആദ്യ മത്സരം.26ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയും 30ന് ചെന്നൈ സൂപ്പർ കിംഗ്സിനെതിരെയുമാണ് രാജസ്ഥാൻറെ ആദ്യ മൂന്ന് മത്സരങ്ങൾ. കഴിഞ്ഞ ദിവസം രാജസ്ഥാൻ റോയൽസിൻറെ പരിശീലന ക്യാംപിലെത്തിയ സഞ്ജു പരിശീലന മത്സരത്തിൽ ബാറ്റിംഗിനിറങ്ങി തകർപ്പൻ പ്രകടനം പുറത്തെടുത്തിരുന്നു.
ആകാശ് മധ്‌വാളിനെ സ്ട്രൈറ്റ് സിക്സ് പറത്തിയാണ് പരിശീലന മത്സരത്തിൽ സഞ്ജു തുടങ്ങിയത്. പിന്നാലെ റിയാൻ പരാഗിനെ യശസ്വി ജയ്സ്വാൾ സിക്സിന് പറത്തി.പിന്നീട് ഇടം കൈയൻ പേസറുടെ ഷോർട്ട് പിച്ച് പന്ത് സഞ്ജു അനാായസം സ്ക്വയർ ലെഗ്ഗിന് മുകളിലൂടെ സിക്സിന് തൂക്കി. ഇടം കൈയൻ സ്പിന്നറുടെ പന്തിൽ സിക്സിനുള്ള ശ്രമത്തിൽ ലോംഗ് ഓണിൽ ക്യാച്ച് നൽകിയാണ് സഞ്ജു പുറത്തായത്. മുംബൈ ഇന്ത്യൻസിൽ ആദ്യകളിയിൽ വിലക്കുനേരിട്ട ഹർദീക് പാണ്ഡ്യക്കു പകരം സൂര്യകുമാർ യാദവാണ് മുംബൈ ഇന്ത്യൻസിനെ നയിക്കുക.
💪 Update: Sanju will be playing our first three games as a batter, with Riyan stepping up to lead the boys in these matches! 💗 pic.twitter.com/FyHTmBp1F5
— Rajasthan Royals (@rajasthanroyals) March 20, 2025