BREAKING NEWS

ഇറാനെതിരെ ഒറ്റക്കെട്ടായി 12 ഗൾഫ്-അറബ്-ഇസ്ലാമിക് രാജ്യങ്ങൾ; റിഫൈനറികളിലും എണ്ണപ്പാടങ്ങളിലും കൈവച്ചാൽ ദു:ഖിക്കേണ്ടി വരുമെന്ന് സൗദി

· · 1 min read
Share: Copied!

റിയാദ്: പശ്ചിമേഷ്യയിൽ ഇറാന്റെ സൈനിക നീക്കങ്ങൾക്കെതിരെ ഗൾഫ് രാജ്യങ്ങൾക്കിടയിൽ കനത്ത പ്രതിഷേധം ഉയരുന്നു. മേഖലയിലെ സമാധാനം തകർക്കുന്ന രീതിയിൽ സായുധ സംഘങ്ങൾക്ക് ആയുധവും ഫണ്ടും നൽകുന്ന രീതി ഇറാൻ എത്രയും വേ​ഗം അവസാനിപ്പിക്കണമെന്ന് 12 ഗൾഫ്-അറബ്-ഇസ്ലാമിക് രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. റിഫൈനറികൾക്കും എണ്ണപ്പാടങ്ങൾക്കും നേരെ ആക്രമണം നടത്തിയാൽ അത് ആഗോള ഇന്ധന വിപണിയെ ബാധിക്കുമെന്നും ഇതിന് വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും സൗദി അറേബ്യ മുന്നറിയിപ്പ് നൽകി.

ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിൽ ഉണ്ടായ ആക്രമണത്തിൽ ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിച്ചതായി ഖത്തർ എനർജി അറിയിച്ചു. ഗ്യാസ്-ടു-ലിക്വിഡ് GTLപ്ലാന്റിന് വൻ നാശമാണ് സംഭവിച്ചിരിക്കുന്നത്. ഹോർമുസ് കടലിടുക്കിന് നേരെയുള്ള ഭീഷണി അവസാനിപ്പിക്കണമെന്നും ബാബ് അൽ മന്ദബ് അടച്ചുപൂട്ടാൻ ശ്രമിക്കരുതെന്നും അറബ് രാജ്യങ്ങൾ ആവശ്യപ്പെട്ടു. അതിനിടെ സംഘർഷം ലഘൂകരിക്കുന്നതിനായി പാകിസ്ഥാൻ, ഈജിപ്ത്, തുർക്കി എന്നീ രാജ്യങ്ങൾ ഇറാനുമായി നേരിട്ട് ചർച്ചകൾ നടത്തുന്നുണ്ട്.

അതേസമയം, ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ എണ്ണ ടാങ്കറുകളുടെയും ചരക്ക് കപ്പലുകളുടെയും സുരക്ഷിതമായ യാത്രയ്ക്കായി ഇന്ത്യ നയതന്ത്ര നീക്കങ്ങൾ ഊർജ്ജിതമാക്കി. നിലവിൽ 21 ഇന്ത്യൻ കപ്പലുകൾ ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുകയാണ്. ഇതിലായി 611 ഇന്ത്യൻ ജീവനക്കാരുണ്ട്. ഇവരെയും കപ്പലുകളെയും സുരക്ഷിതമായി പുറത്തെത്തിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. ഇന്ത്യ നൽകിയ മരുന്നുകൾക്ക് ഇറാൻ സർക്കാർ നന്ദി അറിയിച്ചു. ഇറാനിയൻ റെഡ് ക്രസന്റിന് കൈമാറിയ മരുന്നുകൾ അതിർത്തി രാജ്യങ്ങൾ വഴി റോഡ് മാർഗ്ഗം ഇറാനിലെത്തിക്കാനാണ് തീരുമാനം. എൽപിജി ഉൽപ്പാദനം വർദ്ധിപ്പിച്ചു: യുദ്ധസാഹചര്യത്തിൽ ഇന്ധനക്ഷാമം ഒഴിവാക്കാൻ രാജ്യത്തെ എൽപിജി ഉൽപ്പാദനം കേന്ദ്രസർക്കാർ 40 ശതമാനമായി ഉയർത്തി. നേരത്തെ കുടുങ്ങിക്കിടന്ന രണ്ട് എൽപിജി ടാങ്കറുകൾക്ക് കടന്നുപോകാൻ ഇറാൻ അനുമതി നൽകിയിരുന്നു.

ചെങ്ങന്നൂരിൽ തദ്ദേശ തെരഞ്ഞെടുപ്പ് പോലും കടക്കാത്ത എംവി ഗോപകുമാറിനെ സ്ഥാനാ‍ർത്ഥിയാക്കിയത് സജി ചെറിയാനുമായുള്ള ഡീൽ? കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തിനു വഴങ്ങി, കുമ്മനം രാജശേഖരൻ ആറന്മുളയിൽ, കോന്നി സീറ്റ് ബിഡിജെഎസിന്, ബിജെപി രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക ഇന്ന്?

BREAKING NEWS
’യമുനയിലെ മലിനീകരണം കുറഞ്ഞു’; അവകാശവാദത്തിന് പിന്നാലെ നദിയിൽ മുങ്ങിക്കുളിച്ച് വെള്ളം കുടിച്ച് മനോജ് തിവാരി, രാഹുൽ ഗാന്ധിയുംഅരവിന്ദ് കെജ്രിവാളും വന്നു കുളിക്കൂവെന്നും തിവാരി
30 Oct 2026
BREAKING NEWS
അഭിനയ മോഹത്തിന് വീട്ടുകാര്‍ എതിരുനിന്നു, നിര്‍ബന്ധത്തിന് വഴങ്ങി ബിബിഎയ്ക്ക് ചേര്‍ന്നു, 19-ാം നിലയില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി
30 Oct 2026
BREAKING NEWS
രണ്ട് വർഷമായി പ്രണയത്തിൽ, കാമുകിയെ കാണാനെത്തിയ 31 കാരന്റെ കൈ-കാലുകൾ ബന്ധിച്ച് പുളിമരത്തിൽ കെട്ടിയിട്ടു, വടികളും അടിക്കോലുകളും ഉപയോഗിച്ച് ക്രൂര മർദനം, വിവരമറിഞ്ഞ് യുവാവിന്റെ പിതാവെത്തുമ്പോൾ കണ്ടത് ഇരുമ്പുകട്ടിലിൽ കിടത്തി ചാക്കുപോലുള്ള ഒരു പുതപ്പ് ഉപയോഗിച്ച് മൂടിയ മകന്റെ മൃതദേഹം!! യുവതിയുടെ അമ്മയും...
30 Oct 2026
BREAKING NEWS
പാതിരാത്രി എംഎസ്എഫ് നേതാവിന്റെ വീടിന് നേരെ പെട്രോള്‍ ബോംബേറ്, കേസെടുത്ത് പൊലീസ്
30 Oct 2026