BREAKING NEWS

കല്യാൺ ജ്വല്ലേഴ്സ്; ഇന്ത്യൻ നാഷണൽ സിനി അക്കാദമി (INCA) അവാർഡ് നാമനിർദ്ദേശങ്ങൾ പ്രഖ്യാപിച്ചു, നാമനിർദ്ദേശങ്ങൾ തെരഞ്ഞെടുത്തത് 2025 ജനുവരി മുതൽ ഡിസംബർ വരെ തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രങ്ങളിൽ നിന്ന്, അവാർഡ് വിതരണം ഏപ്രിൽ 16ന് മുംബൈയിൽ

· · 1 min read
Share: Copied!

മുംബൈ: ഇന്ത്യൻ നാഷണൽ സിനി അക്കാദമി (INCA) അവതരിപ്പിക്കുന്ന ആദ്യ കല്യാൺ ജ്വല്ലേഴ്സ്- INCA അവാർഡുകളുടെ നാമനിർദ്ദേശങ്ങൾ പ്രഖ്യാപിച്ചു. രാജ്യത്തെ വിവിധ ഭാഷാ സിനിമകളിലെ മികവുകൾ ആദരിക്കാൻ ലക്ഷ്യമിട്ടുള്ള ഈ അവാർഡുകൾ ഇന്ത്യൻ സിനിമയ്ക്ക് ഒരു ദേശീയ വേദിയായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2025 ജനുവരി മുതൽ ഡിസംബർ വരെ തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രങ്ങളിൽ നിന്നാണ് നാമനിർദ്ദേശങ്ങൾ തെരഞ്ഞെടുത്തിരിക്കുന്നത്. മൊത്തം 25 വിഭാഗങ്ങളിലായി അവാർഡുകൾ നൽകും. മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച നടൻ, മികച്ച നടി എന്നീ നാല് പ്രധാന അവാർഡുകൾ 12 ഇന്ത്യൻ ഭാഷകളിലായി പ്രഖ്യാപിക്കും. കൂടാതെ സംഗീതം, രചന, സാങ്കേതിക മേഖലകൾ ഉൾപ്പെടെ 21 വിഭാഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഈ വർഷം ഏറ്റവും കൂടുതൽ നാമനിർദ്ദേശങ്ങൾ നേടിയ ചിത്രങ്ങളിൽ ധുരന്ധർ (17), ലോക: ചാപ്റ്റർ വൺ (15), കാന്താര: ചാപ്റ്റർ 1 (13), ഛാവാ (13), സയ്യാറ (13), ലാലോ (12), റുദ്ര (11), മിറായ് (10), ഹോംബൗണ്ട് (9), ദ ഗേൾഫ്രണ്ട് (8) എന്നിവയാണ് മുൻപന്തിയിലുള്ളത്. നാമനിർദ്ദേശങ്ങൾ INCA ജൂറി നടത്തിയ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഷോർട്ട്‌ലിസ്റ്റ് ചെയ്തത്. അന്തിമ വിജയികളെ രാജ്യത്തെ വിവിധ സിനിമാ ഇൻഡസ്ട്രികളെ പ്രതിനിധീകരിക്കുന്ന സംഘടനകൾ തിരഞ്ഞെടുക്കും.INCA അവാർഡ് വിതരണം ഏപ്രിൽ 16ന് മുംബൈയിൽ നടക്കും. പ്രമുഖ സിനിമാ പ്രവർത്തകർ ഈ ചടങ്ങിൽ പങ്കെടുക്കും.

BREAKING NEWS
'ആഹാ... ഇനി 17 കാരന്റെ ഫോട്ടോകൂടി മാത്രമേ വെക്കാനുള്ളല്ലോ... മറ്റെല്ലാ വിവരങ്ങളും ഉണ്ടല്ലോ'? പ്രായപൂർത്തിയാകാത്ത കുറ്റാരോപിതന്റെ വിവരങ്ങൾ പങ്കുവെക്കുന്നത് ജുവനൈൽ ജസ്റ്റിസ് ആക്ട് 101-ാം വകുപ്പ് പ്രകാരം രണ്ടുവർഷം വരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റകരം- കോ‌ട‌തി!! പേരു വിവരങ്ങളും ഒഴിവാക്കി പുതിയ അപേക്ഷ നൽ...
30 Oct 2026
BREAKING NEWS
സംസ്ഥാന വ്യാപകമായി 4,504 സ്കൂൾ ബസുകളിൽ പൊലീസ് പരിശോധന; മദ്യപിച്ച് വാഹനമോടിച്ച 21 ഡ്രൈവർമാർ പിടിയിൽ, കൂടുതൽ കേസുകൾ പാലക്കാടും മലപ്പുറത്തും
30 Oct 2026
BREAKING NEWS
മുഖം മറച്ച് ലക്ഷണമൊത്ത ക്രിമിനലുകളെപ്പോലെ യി വന്ന എംഎസ്എഫ്കാരുടെ കൂട്ടത്തില്‍ മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഉണ്ട്, ഇവര്‍ക്ക് ധൈര്യവും പിന്‍ബലവും എവിടുന്നാണ്, ലീഗിന് തീവ്രവാദ സ്വഭാവം കൈവന്നിരിക്കുന്നു, ശക്തമായ നടപടി വേണം- എം ബി രാജേഷ്
30 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം: ജയബാലകൃഷ്ണന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി വീട്ടിലെത്തി; ജഡ്ജി തെളിവ് നശിപ്പിച്ചെന്ന് ആരോപണം, പരാതി നൽകി; നീതിക്കായുള്ള പോരാട്ടത്തിൽ ഒപ്പമുണ്ടാകുമെന്ന് ഉറപ്പ്
30 Oct 2026